Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം

ഇറാൻ-യു.എസ് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. ഒരു ദിവസം വില ഉയർന്നാൽ അടുത്ത ദിവസം സ്വർണം കിതക്കും. ബുധനാഴ്ച കത്തിക്കയറിയ സ്വർണം വ്യാഴാഴ്ച കൂടുതൽ താഴ്ചയില്ലേക്ക് പോകുന്നതായിരുന്നു കാഴ്ച. എന്നാൽ ഇന്ന് ആഭരണപ്രേമികളുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കി സ്വർണം വീണ്ടും കുതിച്ചു.

യുദ്ധം കൊടുമ്പിരി കൊണ്ടതോടെ മാർച്ചിൽ സ്വർണവിലയിൽ വലിയ ഇടിവാണ് പ്രകടമായത് . മാസത്തിന്റെ തുടക്കത്തിൽ ഒരു പവന് ഏകദേശം 1.26 ലക്ഷത്തിനടുത്തായിരുന്നു വില. പിന്നീട് ചെറിയ ഏറ്റക്കുറച്ചിലുകൾക്കിടയിലും ക്രമാനുഗതമായി കുറഞ്ഞ് 99,000 വരെ എത്തി. പിന്നീട് നേരിയ മുന്നേറ്റത്തിന് ശേഷം മാസാവസാനത്തോടെ 1.06-1.09 ലക്ഷം നിലവാരത്തിലേക്ക് വീണ്ടും ഉയരുന്ന സ്ഥിതി ഉണ്ടായി.

goldratetoday-

വ്യാഴാഴ്ച സ്വർണ വിലയിൽ ഏകദേശം 2920 രൂപയുടെ ഇടിവാണ് പവന് രേഖപ്പെടുത്തിയത്. ഗ്രാം വില 13655 രൂപയും പവൻ വില 1,09,240 രൂപയുമായി. എന്നാൽ ഇന്ന് ഗ്രാം വില 180 രൂപ വർധിച്ച് 13835 രൂപയായി. പവൻ വില ഇതോടെ വീണ്ടും 1.10 ലക്ഷമായി. 1440 രൂപയുടെ വർധനവോടെ 1,10,680 എന്ന നിലയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വില 11,435 രൂപയാണ്.

ഇന്ന് ഒരു പവൻ വാങ്ങാൻ

പവൻ വില 1.10 ആണെങ്കിൽ ഇന്ന് ഒരു പവൻ വാങ്ങണമെങ്കിൽ 5 ശതമാനം അടിസ്ഥാന പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും ചേർത്താൽ 1.20 ലക്ഷം വരെയെങ്കിലും വരും. അതേസമയം വിലയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ ഇന്ന് സ്വർണം വാങ്ങണോയെന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്. അത്യാവശ്യക്കാർ ആണെങ്കിൽ മാത്രം സ്വർണം വാങ്ങുന്നതായിരിക്കും ഉചിതം എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ സ്വർണ വില ഇടിയാനുള്ള സാധ്യത കൂടുതലാണെന്നാണ് ഇവർ പറയുന്നത്. എണ്ണ വില കത്തിക്കയറുമ്പോൾ സ്വാഭാവികമായും പണപ്പെരുപ്പ ഭീതി കടക്കും. ഇതോടെ യുഎസ് കേന്ദ്രബാങ്ക് പലിശ നിരക്ക് കൂട്ടും. ഇത് നിക്ഷേപകരെ സ്വർണം ഉപേക്ഷിച്ച് സർക്കാർ ബോണ്ടുകളിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചേക്കും.

സ്വർണ വില എത്ര കുറയും?

സ്വർണ വില ഒരു ലക്ഷത്തിന് താഴേക്ക് വരുമെന്ന് തന്നെയാണ് ഒരു വിഭാഗം വിദഗ്ധരുടെ വാദം. വില 90,000 ആയോ 80,000 ആയോ അതുമല്ലെങ്കിൽ വീണ്ടും 50,000 രൂപ വരേയോ പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഇവരുടെ പക്ഷം. ചരിത്രപരമായ സാഹചര്യങ്ങൾ വിലയിരുത്തിയാൽ സ്വർണം ഏറ്റവും ഉയർന്ന നിലയിലെത്തി വീണ്ടും തിരിച്ചിറങ്ങിയ സന്ദർഭങ്ങൾ ഉണ്ട്. ആ ട്രൻ്റെ ആവർത്തിക്കാനുളള സാധ്യത ഇവർ തള്ളിക്കളയുന്നില്ല. അതിനാൽ ഇപ്പോൾ സ്വർണം വാങ്ങിയാൽ പിന്നീട് നിരാശപ്പെടേണ്ടി വരും. അതേസമയം ദീർഘകാല അടിസ്ഥാനത്തിൽ സ്വർണം കുതിക്കുമെന്ന് തന്നെയാണ് മറ്റൊരു വിഭാഗം ആവർത്തിക്കുന്നത്. ഈ വർഷം അവസാനം വില 2 ലക്ഷം തൊടുമെന്ന വാദമാണ് ഇവർ ഉയർത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+