'സ്വർണവില 80,000 ആകാൻ കാത്തിരുന്നവർ ഖേദിക്കും! പവന് 82,000 രൂപ കൂടും..';മുന്നറിയിപ്പ്

ഈ വർഷം ജനുവരി 29 നാണ് സ്വർണവില റെക്കോഡ് കുറിച്ചത്. അന്ന് ആദ്യമായി പവൻ വില 1.31 ലക്ഷമായി. എന്നാൽ ഇറാൻ-യുഎസ് സംഘർഷത്തിന് സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തി. 10 മാസങ്ങൾക്കിപ്പുറം സ്വർണവില പവന് 93,000 രൂപയാണ്. അതായത് 31,000 രൂപയോളമാണ് വില ഇടിഞ്ഞത്.

ഇനിയും വില 80,000ത്തിലേക്കൊക്കെ വീഴാൻ സാധ്യതയുണ്ടെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ പ്രവചനങ്ങളിൽ വിശ്വസിച്ച് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരും കൂടുതലാണ്. എന്നാൽ അത്യാവശ്യക്കാർ ഇപ്പോൾ തന്നെ തങ്ങളുടെ ആവശ്യത്തിനുള്ള സ്വർണം വാങ്ങി വെയ്ക്കുന്നതായിരിക്കും നല്ലതെന്ന് പറയുകയാണ് പ്രമുഖ ബുള്യൻ ട്രേഡറായ സബീന. അതിന് കാരണവും അവർ വിശദീകരിച്ചു. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

goldratek

' സ്വർണം അത്യാവശ്യമുള്ള ആളുകൾ ആണെങ്കിൽ ഇപ്പോഴത്തെ നിരക്കിൽ വാങ്ങുക എന്നത് തന്നെയാണ് ഉചിതം. ഇന്ന് എന്താണോ നിരക്ക് അതാണ് ഏറ്റവും നല്ല നിരക്ക്. കാരണം ഏറ്റവും താഴ്ന്ന സ്വർണനിരക്ക് ഏതായിരിക്കും എന്ന് പ്രവചിക്കാൻ സാധിക്കില്ല. ഇന്നിപ്പോൾ യു.എസ് ഫെഡ് പറയുകയാണ് പണപ്പെരുപ്പം കൂടുതലാണ് നിരക്ക് ഞങ്ങൾ കൂട്ടാൻ പോകുകയാണെന്ന്. അപ്പോൾ സ്വാഭാവികമായും സ്വർണവില കുറയും. അതേസമയം നിരക്ക് ഉയർത്തും എന്ന് പറയുമ്പോൾ തന്നെ പണപ്പെരുപ്പത്തെ നേരിടാനും യു.എസ് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനുമുള്ള നടപടികൾ അവർ സ്വീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ അവർ നിരക്ക് കുറക്കാം. അപ്പോൾ വീണ്ടും സ്വർണവില കൂടും.

യുദ്ധം വരുമ്പോൾ സ്വർണത്തിന് സുരക്ഷിത പദവി ലഭിക്കും. എന്നാൽ യുദ്ധം തുടരുന്നത് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ഞെരുക്കും . പണപ്പെരുപ്പം കൂടും. അപ്പോൾ പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ കേന്ദ്രബാങ്കുകൾ നിരക്ക് ഉയർത്തും. ഇത് സ്വർണത്തിന് വെല്ലുവിളിയാണ്. സ്വാഭാവികമായും വില കുറയും.

സ്വർണവില ദീർഘകാലത്ത് ഉയരുക തന്നെ ചെയ്യും. പക്ഷെ എങ്ങനെ സ്വർണത്തിൽ നിക്ഷേപം നടത്തണമെന്നതൊക്കെ ആളുകളുടെ താത്പര്യമാണ്. പണ്ടുള്ളവർ സ്വർണം ആഭരണമായാണ് വാങ്ങുന്നത്.
പുതിയ തലമുറ കൂടുതലും ഇടിഎഫ് പോലുള്ള ഫണ്ടുകളിലാണ് നിക്ഷേപം നടത്തുന്നത് . ആഭരണം വാങ്ങിക്കുന്നതിനേക്കാളും ലാഭകരമാണ് ഇടിഎഫ്. കാരണം പണിക്കൂലിയോ ജിഎസ്ടിയോ പോലുള്ള അധിക ചാർജുകളൊന്നും നൽകേണ്ടതില്ല.

ഒരു വർഷം കൊണ്ട് സ്വർണവില 1.75 ലക്ഷമാകും എന്ന കാര്യത്തിൽ തർക്കമില്ല മൂന്ന് മാസം കൊണ്ട് റെക്കോഡ് കുതിപ്പൊന്നും എന്തായാലും സംഭവിക്കില്ല. വലിയ ചാഞ്ചാട്ടങ്ങൾ ഉണ്ടാകാം. ഒരുപക്ഷെ 1 ലക്ഷത്തിലേക്ക് വീണ്ടും എത്താം, അല്ലെങ്കിൽ 85000ത്തിലേക്ക് പോകാം. അതിന് താഴേക്ക് എന്തായാലും പോവില്ല.ഒരു പരിധി വിട്ട് താഴേക്ക് പോകാനും പറ്റില്ല. കാരണം സ്വർണം ഖനനം ചെയ്യുന്നതിനൊക്കെ വലിയ ചെലവാണ്. വില കുറയുമ്പോൾ ഖനനത്തെ ബാധിക്കും. നിർത്തിവെയ്ക്കേണ്ട അവസ്ഥ വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma