കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നത് 7 തവണ; 186 കോടിയുടെ സ്വര്‍ണ്ണപാത്രങ്ങള്‍ കാണാനില്ല!

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും ഉരുക്കാനും ശുദ്ധീകരിക്കാനും കൊണ്ടു പോയതില്‍ 263 കിലോഗ്രാം സ്വര്‍ണ്ണം നഷ്ടമായെന്ന് റിപ്പോര്‍ട്ട്. 186 കോടിയുടെ സ്വര്‍ണ്ണ പാത്രങ്ങള്‍ കുറവു വന്നതായിായാണ് മുന്‍ സിഎജി വിനോദ് റായിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

ആര്‍ത്തവം മരിക്കുന്നതിന് തുല്യം... അതിനും പുല.. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ മണ്ടത്തരങ്ങള്‍...ആര്‍ത്തവം മരിക്കുന്നതിന് തുല്യം... അതിനും പുല.. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ മണ്ടത്തരങ്ങള്‍...

1990 മുതല്‍ 2002 വരെയുള്ള കാലയളവില്‍ ബി നിലവറ ചുരുങ്ങിയത് ഏഴ് തവണയെങ്കിലും തുറന്നിട്ടുണ്ടെന്നും സുപ്രീംകോടതിയില്‍ വിനോദ് റായ് സമര്‍പ്പിച്ച പ്രത്യേക ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണ്ണാഭരണത്തിനായി 822 സ്വര്‍ണ്ണ പാത്രങ്ങളെങ്കിലും ഉരുക്കിയിട്ടുണ്ട്. അതിനാല്‍ ചുരുങ്ങിയത് 1166 പാത്രമെങ്കിലും ബാക്കി കാണണം. എന്നാല്‍ 397 എണ്ണം മാത്രമേ കണുന്നുള്ളൂ. ഏതാണ്ട് 769 പാത്രങ്ങള്‍ കാണുന്നില്ല. 186 കോടി രൂപയോളം ഇതിന് വില കണക്കാക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Padmanabha swami Temple

2002-2005 കാലഘട്ടത്തില്‍ ശുദ്ധീകരിക്കാനായി സ്വര്‍ണ്ണവും വെള്ളിയും നല്‍കിയതില്‍ 59 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. ജി നിലവറയില്‍ 35 കിലോയുടെ വെള്ളിക്കട്ടിയുടെ കുറവുണ്ട്. ഇതിന് ഏകദേശം 14 ലക്ഷം വിലവരും. വിവിധ കാലങ്ങളിലായി സ്വര്‍ണ്ണപ്പണിക്കാര്‍ക്ക് ഉരുക്കല്‍, ആഭരണമുണ്ടാക്കല്‍, ശുദ്ധീകരിക്കല്‍ തുടങ്ങിയവയ്ക്ക് 887 കിലോഗ്രാം സ്വര്‍ണ്ണം നല്‍കി. എന്നാല്‍ 624 കിലോ മാത്രമേ തിരിച്ചുകിട്ടിയിട്ടുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നത്തെ വിശേഷാല്‍ നിറമാല: പത്മശ്രീ ഡോ. റസൂല്‍ പൂക്കുട്ടി, ഞെട്ടരുത്!!!ഇന്നത്തെ വിശേഷാല്‍ നിറമാല: പത്മശ്രീ ഡോ. റസൂല്‍ പൂക്കുട്ടി, ഞെട്ടരുത്!!!

അതേസമയം 2006 ഡിസംബര്‍ മുതല്‍ 2008 നവംബര്‍ വരെയുള്ള കാണിക്ക രജിസ്റ്റര്‍ സ്‌പെഷ്യല്‍ ഓഡിറ്റ് അതോറിറ്റിക്ക് പരിശോധിക്കാന്‍ നല്‍തകിയിട്ടില്ല. 2009 മുതല്‍ 2014 വരെ കാലയളവില്‍ ഹുണ്ടികയില്‍ ലഭിച്ച 14.78ലക്ഷം വിലവരുന്ന സ്വര്‍ണ്ണവും വെള്ളിയും നടവരവ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും രിപ്പോര്‍ട്ടില്‍ പറയുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Gold pots worth Rs 186 cr missing from temple vaults
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X