Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുറയില്ല; ആ പ്രതീക്ഷ വേണ്ട, ഇതാണ് കാരണം, ഒരു ഇടവേളയ്ക്ക് സാധ്യത മാത്രം

കൊച്ചി: സ്വര്‍ണവില പവന് ഒരു ലക്ഷം കടന്ന് കുതിപ്പ് തുടരുന്ന സാഹചര്യത്തില്‍ പലപ്പോഴും ഉപഭോക്താക്കള്‍ ചോദിക്കുന്നത് വില കുറയാന്‍ സാധ്യതയുണ്ടോ എന്നാണ്. നിലവിലെ സാഹചര്യത്തില്‍ വില കുറയുമെന്ന് പറയാന്‍ സാധിക്കില്ല. മാത്രമല്ല, ഇനിയും വില കൂടാന്‍ തന്നെയാണ് സാധ്യത. വില കൂടുന്ന ഘട്ടത്തില്‍ ലാഭമെടുപ്പ് അധികമായാല്‍ വില താഴോട്ട് വരാറുണ്ട്. എന്നാല്‍ സ്വര്‍ണത്തിന്റെ കാര്യത്തില്‍ അത് പ്രതീക്ഷിക്കേണ്ട.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് സ്വര്‍ണവിലയില്‍ അഭൂതപൂര്‍വമായ വില മുന്നേറ്റമുണ്ടായത്. കേന്ദ്ര ബാങ്കുകള്‍ വാങ്ങുന്നതും, രൂപയുടെ മൂല്യം ഇടിയുന്നതും, ഡിജിറ്റല്‍ ഇടപാടില്‍ സ്വര്‍ണത്തിലെ നിക്ഷേപം വര്‍ധിച്ചതുമാണ് പെട്ടെന്നുള്ള വില ഉയര്‍ച്ചയ്ക്ക് കാരണമായത്. ഈ ഘടകങ്ങള്‍ ഇപ്പോഴും വിപണിയില്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ സ്വര്‍ണവില ഉടനെ കുറയുമെന്ന് പറയാന്‍ സാധിക്കില്ല.

gold price prediction-

സ്വര്‍ണവില വലിയ തോതില്‍ ഇടിയാന്‍ സാധ്യതയുണ്ടെന്നും ഒരു പവന് 60000 രൂപയിലേക്ക് വരെ ഇടിയുമെന്നും ചില സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷ പങ്കുവച്ചിരുന്നു. എന്നാല്‍ അതിനുള്ള സാധ്യത വിരളമാണ്. കാരണം, സ്വര്‍ണം ഏതെങ്കിലും ഒരു ഘടകത്തെ മാത്രം ആശ്രയിച്ച് വില തീരുമാനിക്കുന്നതല്ല. ഒട്ടേറെ ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കും. അതുകൊണ്ടുതന്നെ എല്ലാം ഒരുമിച്ച് ശരിയാകുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ.

അമേരിക്ക പലിശ നിരക്ക് കുറയ്ക്കുന്നത് സ്വര്‍ണവില ഉയരാന്‍ കാരണമാണ്. ഇനിയും പലിശ കുറയ്ക്കണം എന്ന നിലപാടാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്. അതുകൊണ്ടുതന്നെ സ്വര്‍ണവില ഉയരാനുള്ള സാധ്യത വര്‍ധിക്കുന്നു. പലിശ നിരക്ക് കുറച്ചാല്‍ നിക്ഷേപകര്‍ക്ക് വരുമാനം കുറയും. അവര്‍ പണം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് തിരിയും. ഇതോടെയാണ് സ്വര്‍ണവില കൂടുന്നത്.

ഇതുനോക്കൂ, ശേഷം പറയൂ സ്വര്‍ണവിലയുടെ ഭാവി

ഡോളര്‍ മൂല്യം ഉയര്‍ന്നാല്‍ സ്വര്‍ണവില കുറയും. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി ഡോളര്‍ മൂല്യം താഴ്ന്ന് നില്‍ക്കുകയാണ്. ഇത് മറ്റു കറന്‍സികളുടെ മൂല്യം ഉയര്‍ന്ന് നില്‍ക്കാന്‍ സഹായിക്കുന്നു. ഇതോടെ മറ്റു കറന്‍സികള്‍ കൈവശമുള്ളവര്‍ കൂടുതല്‍ സ്വര്‍ണം വാങ്ങാനുള്ള വഴിയൊരുങ്ങും. ആവശ്യക്കാര്‍ ഏറുന്നതോടെ സ്വര്‍ണവില ഉയരും. രണ്ടുവര്‍ഷം കൂടുമ്പോള്‍ വിലയില്‍ ഇടവേള സംഭവിക്കുമെന്നതാണ് കഴിഞ്ഞകാല ചരിത്രം. അങ്ങനെ സംഭവിച്ചാല്‍ വരുന്ന വര്‍ഷം നേരിയ ഇടിവിന് സാധ്യതയുണ്ട്.

ഇന്ത്യന്‍ രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയുകയാണ്. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന് ഉയര്‍ന്ന വില കൊടുക്കേണ്ടി വരും. സ്വഭാവികമായും വിപണിയിലും വില കൂടും. യുദ്ധഭീഷണി, സംഘര്‍ഷ സാഹചര്യം, അമേരിക്ക സൃഷ്ടിച്ച വ്യാപാര തര്‍ക്കവും വെനസ്വേല, ഇറാന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ക്കെതിരായ ഉപരോധവുമെല്ലാം വിപണിയെ അസ്വസ്ഥമാക്കുന്നുണ്ട്. നിക്ഷേപകര്‍ പണം സുരക്ഷിതമാക്കാന്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതിലേക്കാണ് ഇത് നയിക്കുക.

സ്വര്‍ണവില കുറയാനുള്ള ഒരു സാഹചര്യം ഇതിനിടയില്‍ വരുന്നുണ്ട്. വില വലിയ തോതില്‍ ഉയര്‍ന്ന ഘട്ടത്തില്‍ ലാഭം എടുക്കാന്‍ വേണ്ടി പലരും സ്വര്‍ണം വില്‍ക്കും. കൂടുതല്‍ പേര്‍ വില്‍ക്കുമ്പോള്‍ സ്വര്‍ണവില കുറയും. എന്നാല്‍ കേന്ദ്ര ബാങ്കുകളും വന്‍കിട നിക്ഷേപകരും സ്വര്‍ണം വില്‍ക്കാന്‍ വേണ്ടി വാങ്ങുന്നതല്ല. അവര്‍ തങ്ങളുടെ ആസ്തി ഭദ്രമാക്കാനാണ് സ്വര്‍ണം വാങ്ങുന്നത്. അതുകൊണ്ടുതന്നെ ലാഭമെടുക്കലിന് വില്‍പ്പന നടന്നാലും സ്വര്‍ണവില വലിയ തോതില്‍ ഇടിയുമെന്ന് കരുതാന്‍ വയ്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+