സ്വർണ വില മൂക്കും കുത്തി വീഴും; ഒരു ലക്ഷത്തിൽ നിന്ന് താഴേക്ക്, സ്വർണ പ്രേമികൾക്ക് കോളടിച്ചു
സംസ്ഥാനത്ത് സ്വർണ വില താഴേക്ക് ഇറങ്ങുകയാണ്. ഇന്നലെ ഒറ്റ ദിവസം മാത്രം നാല് തവണയാണ് വില കുറഞ്ഞത്. 4 തവണയായി 2,320 രൂപ കുറഞ്ഞ് പവൻ വില 1,02,120 രൂപയിലാണ് ഇപ്പോൾ നിൽക്കുന്നത്. ആഗോള വിപണയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണ വിപണിയേയും സ്വാധീനിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇനിയും വില കുറയാനുള്ള സാധ്യത ഉണ്ടെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഒരു ലക്ഷത്തിന്റെ മുകളിൽ എത്തിയതിന് ശേഷിമാണ് ചെറിയ വ്യതിയാനങ്ങൾ ഉണ്ടാകുന്നത്. നേരത്തേ 96000ത്തിൽ എത്തിയ ശേഷവും ഇതുപോലെ കയറ്റിറക്കങ്ങൾ ഉണ്ടായിരുന്നു. അതിന് ശേഷമാണ് ഒരു ലക്ഷത്തിലേക്ക് ചുവട് വെച്ചത്. ഇപ്പോൾ ഒരു ലക്ഷത്തിൽ നിന്ന് മുകളിലേക്ക് പോയി ഒരുലക്ഷത്തിപതിനായിരത്തിൽ എത്തുന്നതിന് പകരം ഇടയ്ക്ക് വെച്ച് ഇങ്ങനെ വ്യതിചലനങ്ങൾ ഉണ്ടാകുകയാണ്. അതായത് ആഗോള സമ്പത്ത് വ്യവസ്ഥയിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്, അത് തന്നെയുമല്ല റഷ്യ-യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കവുമായി സെലൻസ്കി ട്രംപിനെ കാണാൻ എത്തി .ട്രംപിൻ്റെ മധ്യസ്ഥത കിട്ടാനായിരുന്നു ലക്ഷ്യം. എന്നാൽ സെലൻസ്കി ട്രംപിനെ കണ്ടത് കൊണ്ട് കാര്യമില്ലെന്നും യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തയ്യാറല്ലെന്നും റഷ്യൻ പ്രസിഡൻ്റ് പുടിൻ പറഞ്ഞു. അപ്പോൾ തന്നെ അവിടെയൊരു പുക ആരംഭിച്ചു.

പശ്ചിമേഷ്യയിൽ വീണ്ടും പുകയുന്നു, ഇനി ഒരുപക്ഷേ വീണ്ടും പഴയതുപോലെ പുകപടലങ്ങൾ ഉണ്ടായേക്കാം എന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായി. ഉണ്ടായതോടുകൂടി ആണ് സ്വർണ വിലയിലെ ഈ ചാഞ്ചാട്ടം. ക്രിസ്തുമസ്, ന്യൂഇയർ ആഘോഷം കൊണ്ടാണ് വില ഒരു ലക്ഷത്തിനു മുകളിലേക്ക് കയറിയത്. ആഘോഷം അതിൻ്റെ ഉച്ചസ്ഥായിയിൽ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ട്രംപിനെ കാണാനായിട്ട് യുക്രെയിൻ പ്രസിഡൻറ് എത്തുന്നതും റഷ്യ ഇതുപോലെ ഒരു അഭിപ്രായ പ്രകടനം നടത്തുന്നതും. അതോടുകൂടി സ്വർണത്തിലേക്ക് വില തിരിച്ചു കയറുകയാണ് വേണ്ടിയിരുന്നത് പക്ഷേ സ്വർണവില ഇറങ്ങുകയാണ് ചെയ്തത്.
ഞാൻ മനസിലാക്കുന്നത് ഇന്ത്യയും യുഎസും തമ്മിൽ വ്യാപാരക്കരാറിൽ എത്തും, അതുപോലെ തന്നെ ചൈനയും റഷ്യയും തമ്മിൽ കരാർ ഉണ്ടാക്കും. അമേരിക്കയിൽ ഒരു ഡിഫ്ലേഷനറി സിറ്റുവേഷൻ ഉണ്ട്, ആ ഡിഫ്ലേഷനറി സിറ്റുവേഷൻ ഒക്കെ കാരണമായിട്ട് എതിരാളികൾ തിരിയുന്നത് ട്രംപിൻ്റെ നേരെയാണ് . ഷട്ട്ഡൗൺ കാലത്ത് തന്നെ ട്രംപിനെതിരെ വളരെയധികം വിമർശനം ഉയർന്നിരുന്നു. യഥാർത്ഥത്തിൽ ട്രംപ് ഒരു കുറ്റവാളി തന്നെയാണ്. ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളിലും പ്രതിസന്ധി സൃഷ്ടിച്ചു. വ്യാപാര വ്യാപാര നിരക്കുകൾ വർദ്ധിപ്പിച്ച് ഒരു വ്യാപാര യുദ്ധം തുടങ്ങിവച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തെ എല്ലാവരും കുറ്റപ്പെടുത്തുന്നത്. ആ സാഹചര്യത്തിലാണ് സ്വർണ വില 64000ത്തിൽ നിന്ന് ഉയർന്നത്.
ഇന്ത്യ-യു.എസ് കരാർ യാഥാർത്ഥ്യമായാൽ സ്വർണ വില താഴേക്ക് വീഴാം. അതുപോലെ യുഎസിൻ്റെ മാധ്യസ്ഥതയോടെ റഷ്യ-യുക്രൈൻ യുദ്ധം ഒഴിയുകയാണെങ്കിലും സ്വർണ വില താഴേക്ക് വരാം. എന്നാൽ മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ വില വീണ്ടും കുതിച്ചേക്കാം. 1.16 ലക്ഷം വരെ പവന് വില ഉയർന്നേക്കാം',മേരി ജോർജ് പറഞ്ഞു.
കേരളത്തിൽ എത്ര കൊടുക്കണം
പവൻ വില 1,02,120 രൂപ ആണെങ്കിലും ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ കുറഞ്ഞത് 1.10 ലക്ഷത്തിന് മുകളിൽ കൊടുക്കണം. 5 ശതമാനം പണിക്കൂലിയും മൂന്ന ്ശതമാനം ജി എസ് ടിയും ചേർത്താണ് ഒരു പവൻ ലഭിക്കുക.












Click it and Unblock the Notifications