സ്വർണ വില കേട്ട് പേടിക്കേണ്ട, വാങ്ങാന്‍ ഒരു രൂപ മതി; ഭാവിയില്‍ വന്‍ ലാഭം കൊയ്യാം, എന്ത് ചെയ്യണം
സ്വർണ്ണ വിപണിയിലെ ഡിജിറ്റൽ വിപ്ലവത്തിന്റെ ഫലമായിട്ടാണ് ഡിജിറ്റൽ സ്വർണ്ണം ആവിർഭവിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ സാധാരണ സ്വർണത്തിന്റേത് പോലെ സൂക്ഷിക്കാന്‍ ബാങ്ക് ലോക്കറോ പ്രത്യേക സുരക്ഷയോ വേണ്ടതില്ലെന്നതാണ് ഡിജിറ്റല്‍ സ്വർണത്തിന്റെ പ്രത്യേകത. പരിശുദ്ധി, സംഭരണം, സുരക്ഷ എന്നിവയെ കുറിച്ചുള്ള ആശങ്കകൾ കുറയ്ക്കുന്നു എന്നത് കൂടിയാണ് ഡിജിറ്റൽ സ്വർണം വാങ്ങുന്നതിന്റെ ഒരു പ്രധാന നേട്ടം.
എന്നാല്‍ കണ്ണും പൂട്ടി വാങ്ങാന്‍ സാധിക്കുന്നതുമല്ല ഡിജിറ്റല്‍ സ്വർണം. പറ്റിക്കപ്പെടാനുള്ള സാധ്യത, വിപണി അപകടസാധ്യത, ചെലവുകൾ, നികുതി തുടങ്ങിയ കാര്യങ്ങളും ഡിജിറ്റല്‍ സ്വർണം വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വെല്ലുവിളികള്‍ ഉണ്ടെങ്കിലും ഇനിയുള്ള കാലം ഡിജിറ്റല്‍ സ്വർണത്തിന്റേതാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഭൗതിക സ്വർണ്ണത്തിനും ഡിജിറ്റൽ സ്വർണ്ണത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഏതെങ്കിലും തരത്തിലുള്ള ഒരു ആവശ്യത്തിന് വേണ്ടിയാണ് നമ്മള്‍ ഭൌതിക സ്വർണങ്ങള്‍ വാങ്ങുന്നത്. വിവാഹം പോലുള്ള അവസരങ്ങളൊക്കെ ഇതിന് ഉദാഹരണമാണ്. എന്നാല്‍ ഒരു നിക്ഷേപം എന്ന നിലയില്‍ സ്വർണാഭരണങ്ങള്‍ വാങ്ങിക്കുകയാണെങ്കില്‍ അത് വലിയ നഷ്ടത്തിന് വഴി വെക്കും. പണിക്കൂലിയാണ് ആഭരണങ്ങളുടെ പ്രധാന വില്ലന്‍.
സ്വർണം ആഭരണമായോ അല്ലെങ്കില്‍ കോയിനായോ പോലും വാങ്ങണമെങ്കില്‍ ഉയർന്ന വില തന്നെ നല്‍കണം. ഒരു ഗ്രാം സ്വർണമാണ് വാങ്ങിക്കുന്നതെങ്കില്‍ ഇന്നത്തെ വിപണി വില അനുസരിച്ച് ആറായിരത്തിന് അടുത്ത് രൂപയാണ് മുടക്കേണ്ടത്. എന്നാല്‍ നിങ്ങളുടെ കയ്യില്‍ എത്ര പൈസയാണോ നീക്കി വെക്കാനുള്ളത് ആ പൈസക്ക് ഡിജിറ്റില്‍ സ്വർണത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കും. അതിപ്പോള്‍ ഒരു രൂപയാണെങ്കില്‍ പോലും.

ഇന്ത്യയിൽ, പ്രധാനമായും എംഎംടിസി- പാംപ്(MMTC-PAMP) , സേഫ് ഗോൾഡ് (SafeGold), അഗ്മൗണ്ട് ഗോൾഡ് (Augmont Gold) എന്നീ കമ്പനികള്‍ വഴി ഡിജിറ്റല്‍ സ്വർണം വാങ്ങിക്കാന്‍ സാധിക്കും. ഒരു രൂപ മുതലുള്ള നിക്ഷേപം ഇവർ ഓഫർ ചെയ്യുന്നുണ്ട്. ഇവരുമായി നേരിട്ട് തന്നെ യു പി ഐ, ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍ ഉപയോഗിച്ച് നിക്ഷേപം നടത്താന്‍ സാധിക്കും.
കയ്പാണെന്ന് കരുതി ഒഴിവാക്കല്ലേ: ഈ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഒരിക്കലും കയ്പക്ക കഴിക്കാതിരിക്കില്ല
24 കാരറ്റ് പരിശുദ്ധിയുള്ള ആഭരണങ്ങളാണ് നിങ്ങള്‍ക്ക് വാങ്ങിക്കാന്‍ സാധിക്കുക. എന്ന എത്ര രൂപയ്ക്കാണ് സ്വർണ വാങ്ങിക്കുന്നത്, അതിന്റെ മൂന്ന് ശതമാനം ജി എസ് ടിയായും ഈടാക്കും. വില്‍ക്കാനും എളുപ്പം എന്നതും ഡിജിറ്റല്‍ ഗോള്‍ഡിന്റെ പ്രത്യേകതയാണ്. നിങ്ങള്‍ ആവശ്യമുള്ള ഏത് സമയത്തും വിപണി വിലയില്‍ തന്നെ ആവശ്യമുള്ള അത്രയും ഭാഗം വിറ്റഴിക്കാം.
ഫിസിക്കൽ സ്വർണ്ണ നാണയങ്ങൾ, ബാറുകൾ മുതലായവയ്‌ക്കായി ഡിജിറ്റൽ സ്വർണ്ണം കൈമാറ്റം ചെയ്യാനും സാധിക്കും. ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സ്വർണം പണയം വയ്ക്കാനും വായ്പയെടുക്കാനും കഴിയു എന്നതാണ് മറ്റൊരു പ്രത്യേകത. ഡിജിറ്റൽ സ്വർണം കയ്യിലുള്ളൊരാൾക്ക് കുറഞ്ഞത് 1 ഗ്രാം സ്വർണം ലീസിന് നൽകാൻ സാധിക്കും. ഇതിന് 14 ശതമാനം വരെ പലിശ ലഭിക്കും.

നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളും സ്വർണത്തിലെ നിക്ഷേപത്തില്‍ പ്രധാനമാണ്. ദീർഘകാല ലക്ഷ്യം വെച്ചാണ് നിങ്ങള്‍ സ്വർണത്തില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നതെങ്കില്‍ ഫിസിക്കൽ ഗോൾഡ് ഒരു മികച്ച നിക്ഷേപ സാധ്യതയാണെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഫിസിക്കൽ ഗോൾഡ് എന്നത് സ്വന്തം കൈവശം വയ്ക്കാനും സംഭരിക്കാനും കഴിയുന്ന ഒരു ആസ്തിയായതിനാല്‍ തന്നെ എതിർപാർട്ടി റിസ്ക് ഇല്ല.
ഹ്രസ്വകാല നിക്ഷേപത്തിനും വേഗത്തിലുള്ള ഇടപാടുകള്‍ക്കും കുറഞ്ഞ നിരക്കില്‍ ചെറിയ വിലയ്ക്കും വാങ്ങാന്‍ കഴിയുന്നത് ഡിജിറ്റല്‍ ഗോള്‍ഡാണ്. നിങ്ങള്‍ റിസ്ക് എടുക്കാന്‍ മടിയുള്ള ഒരു വ്യക്തിയാണെങ്കില്‍ ഫിസിക്കൽ ഗോൾഡ് മികച്ച നിക്ഷേപ ഓപ്ഷനായിരിക്കാം. അതേസമയം തന്നെ, ഡിജിറ്റൽ സ്വർണ്ണം കൌണ്ടർപാർട്ടി റിസ്കിന് വിധേയമായേക്കാം.












Click it and Unblock the Notifications