Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂക്ക് കുത്തി വീണ് സ്വർണവില, പവന് ഇന്ന് കുറവ് 3000ത്തിന് മുകളിൽ, വിപണിയിൽ അസാധാരണ സാഹചര്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഉച്ചയ്ക്ക് ശേഷമാണ് വീണ്ടും സ്വര്‍ണത്തിന്റെ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 120 രൂപ കുറഞ്ഞ് 11540 രൂപയും പവന് 960 രൂപ കുറഞ്ഞ് 92,320 രൂപയുമായി. ഇന്ന് രാവിലെ പവന് വില 2480 രൂപ കുറഞ്ഞ് 93280 രൂപയിലേക്ക് എത്തിയിരുന്നു. ഇന്ന് രണ്ടാം തവണയും വില കുറഞ്ഞതോടെ പവന്‍ വില 93000ത്തിന് താഴേക്ക് പോയിരിക്കുകയാണ്.

ഇന്ന് സ്വര്‍ണത്തിന് ആകെ വില കുറഞ്ഞിരിക്കുന്നത് 3440 രൂപയാണ്. ഈ മാസം 17ാം തിയ്യതിയും ഇന്നലെയും സ്വര്‍ണ വില റെക്കോര്‍ഡ് ഉയരം തൊട്ടിരുന്നു. പവന് 97000ത്തിലേക്കാണ് വില കുതിച്ചത്. സ്വര്‍ണത്തിന് ഇത്രയും വില കയറിയത് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ്. അധികം വൈകാതെ തന്നെ പവന് വില ലക്ഷത്തിലേക്ക് എത്തുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് 17ന് ശേഷം വിലയില്‍ കുറവ് വന്നത്.

gold

എന്നാല്‍ ഇന്നലെ വീണ്ടും സ്ഥിതി മാറി. രാവിലെ സ്വര്‍ണത്തിന് 1520 രൂപ വര്‍ധിച്ച് റെക്കോര്‍ഡ് വിലയായ 97360 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ ഉച്ചയോടെ വിലയില്‍ വീണ്ടും മാറ്റം വന്നു. പവന് 1600 രൂപയാണ് ഇന്നലെ ഉച്ചയ്ക്ക് കുറഞ്ഞത്. ഇതോടെ പവന് വില 957609 രൂപയായി. ഇന്ന് രാവിലെ വീണ്ടും ചിത്രം മാറി.

പവന് 2480 രൂപ കുറഞ്ഞ് 93280 രൂപയായി. കഴിഞ്ഞ രണ്ട് ദിവസമായുളള വിലക്കുറവില്‍ സ്വര്‍ണത്തിന് 4080തോളം രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഇനിയങ്ങോട്ട് വില കുറയുന്ന ട്രെന്‍ഡിലേക്ക് ആണോ സ്വര്‍ണത്തിന്റെ പോക്ക് എന്നുളള ആകാംഷയിലാണ് സാധാരണക്കാര്‍ അടക്കമുളളവര്‍. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലേയും വില താഴേക്ക് പോകാന്‍ കാരണമായിരിക്കുന്നത്. വലിയ സ്വര്‍ണശേഖരം അന്താരാഷ്ട്ര വിപണിയില്‍ വിറ്റഴിക്കപ്പെടുന്നതിന്റെ പ്രതിഫലനം കൂടിയാണ് സ്വര്‍ണവിലയില്‍ കാണുന്നത് എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

പവന് ഇത്രയധികം വില ഒരു ദിവസം കുറയുന്നത് 2013ന് ശേഷം ഇത് ആദ്യമായാണ്. ഇത് അസാധാരണമായ സ്ഥിതിവിശേഷം ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇനിയും വില കുറയാന്‍ തന്നെയാണ് സാധ്യതയെന്നാണ് സൂചനകള്‍. 18 കാരറ്റ് സ്വര്‍ണ്ണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 100 രൂപ കുറഞ്ഞ് 9490 രൂപയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+