കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെക്കോഡ് തിരുത്തി സ്വര്‍ണം; പവന് 35000 കടന്നു, കൊറോണ വാക്‌സിന്‍ റെഡി ആയാല്‍...?

  • By Desk
Google Oneindia Malayalam News

കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോഡ് തിരുത്തി കുതിക്കുന്നു. പവന് 35000 രൂപ കടന്നു. കേരളത്തില്‍ തിങ്കളാഴ്ച രേഖപ്പെടുത്തിയത് പവന് 35040 എന്ന നിരക്കാണ്. ഗ്രാമിന് 4380 രൂപയും. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ വിപണികള്‍ നിശ്ചലമായതാണ് മറ്റു മേഖലകളില്‍ നിന്ന് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയാന്‍ കാരണം. എപ്പോഴും സുരക്ഷിത നിക്ഷേപമായി കരുതുന്നതാണ് സ്വര്‍ണം. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് വില ഉയര്‍ന്നിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് വില ഒരു ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1759 ഡോളര്‍ ആയി.

g

കൊറോണക്കെതിരായ വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല. വാക്‌സിന്‍ കണ്ടെത്തിയാല്‍ മാത്രമേ അമേരിക്കന്‍ സമ്പദ് ഘടനയ്ക്ക് തിരിച്ചുവരവുള്ളൂ എന്നാണ് അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മേധാവി നല്‍കിയ മുന്നറിയിപ്പ്. ഇതോടെയാണ് നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് തിരിഞ്ഞത്്. മാത്രമല്ല, അമേരിക്കയും ചൈനയും തമ്മിലുള്ള പോര് രൂക്ഷമാകുന്നതും നിക്ഷേപകരില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ജ്വല്ലറികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇടപാട് നടക്കുന്നില്ല.

രാഹുൽ ഗാന്ധിയുടെ ഇടപെടൽ അതിവേഗം; 30 മലയാളി വിദ്യാർഥികൾ നാട്ടിലേക്ക് പുറപ്പെട്ടു, ഏതാനും കോൾ മാത്രം!!രാഹുൽ ഗാന്ധിയുടെ ഇടപെടൽ അതിവേഗം; 30 മലയാളി വിദ്യാർഥികൾ നാട്ടിലേക്ക് പുറപ്പെട്ടു, ഏതാനും കോൾ മാത്രം!!

നരേന്ദ്ര മോദി പറഞ്ഞത് പച്ചക്കള്ളം; 20 ലക്ഷം കോടിയുടെ പാക്കേജ് എവിടെ? കണക്ക് നിരത്തി കോണ്‍ഗ്രസ്നരേന്ദ്ര മോദി പറഞ്ഞത് പച്ചക്കള്ളം; 20 ലക്ഷം കോടിയുടെ പാക്കേജ് എവിടെ? കണക്ക് നിരത്തി കോണ്‍ഗ്രസ്

ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്

English summary
Gold Price crossed RS 35000 mark in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X