കയ്യിലുളള ആഭരണങ്ങള്‍ എത്രയും പെട്ടെന്ന് വില്‍ക്കുന്നതാണ് നല്ലത്, ട്രെൻഡ് മാറുന്നു ഇനിയും കാത്തിരിക്കരുത്!
പ്രവചനങ്ങളൊക്കെ തെറ്റിച്ച് സ്വർണവിലയിൽ വലിയ ഇടിവാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഇന്ന് സ്വർണം പവന് 2120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. ഇനിയങ്ങോട്ട് വില കുറയുമോ കൂടുമോ എന്നത് സാമ്പത്തിക വിദഗ്ധരും സ്വർണ വ്യാപാരികളും വരെ പ്രവചിക്കാൻ മടിക്കുന്നു.
അതേസമയം വില കുറയുന്നത് കൊണ്ട് തന്നെ കയ്യിൽ സ്വർണം വിൽക്കാൻ ഉളളവർ എത്രയും പെട്ടെന്ന് വിൽക്കുന്നതാണ് നല്ലതെന്നാണ് സ്വർണ വ്യാപാരിയായ അരുൺ മാർക്കോസ് പറയുന്നത്. സീ ന്യൂസ് മലയാളത്തോടാണ് അരുൺ മാർക്കോസിന്റെ പ്രതികരണം.
'' വില കൂടുന്ന ഒരു ട്രെന്‍ഡാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണിച്ചിരുന്നത്. പക്ഷേ ആ ട്രെന്‍ഡില്‍ പെട്ടെന്നാണ് മാറ്റങ്ങള്‍ ഉണ്ടായത്. വില കുറയുന്ന തരത്തിലേക്ക് എത്തുന്നു. ഇപ്പോള്‍ വില വീണ്ടും കുറച്ച് കൂടി താഴേക്ക് പോകാനുളള സാധ്യതയാണ് കാണുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കുറച്ച് സമയം കൂടി കാത്തിരിക്കാം. അതേസമയം സ്വര്‍ണം വില്‍ക്കാനുളളവര്‍ കാത്തിരിക്കാതെ കയ്യിലുളള ആഭരണങ്ങള്‍ എത്രയും പെട്ടെന്ന് വില്‍ക്കുന്നതാണ് നല്ലത്.

ഒരു മാസത്തിന് ശേഷമൊക്കെയേ പണം ആവശ്യമുളളൂ എങ്കില്‍ സ്വര്‍ണം വില്‍ക്കാന്‍ കാത്തിരിക്കാം. ഒരാഴ്ചയ്ക്കുള്ളിലൊക്കെ പണം ആവശ്യമുളളവര്‍ ഇപ്പോഴത്തെ വിലയ്ക്ക് സ്വര്‍ണം വിറ്റ് ആ പണം വാങ്ങുന്നതാണ് നല്ലത്.
അത്യാവശ്യമായി സ്വര്‍ണം ആവശ്യമുളളവര്‍ മാത്രമല്ല ഇത്തവണ ഓണത്തിന് വാങ്ങാനെത്തിയത്. സ്വര്‍ണം വില്‍ക്കുന്നതിനും ആളുകള്‍ വന്നിരുന്നു. വില കൂടുമെന്ന് ചിന്തിച്ച് വില്‍ക്കാതെ മാറ്റി വെച്ചവരുണ്ട്. അവര്‍ക്ക് വലിയൊരു ഇരുട്ടിയാണ് ഈ വിലയിലെ താഴേക്ക് പോക്ക്. നിലവിലെ അവസ്ഥയില്‍ ഇത് വീണ്ടും തുടരാനാണ് സാധ്യത. അപ്പോള്‍ വില്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴുളളതിലും കുറഞ്ഞ വിലയേ ലഭിക്കുകയുളളൂ. അതുകൊണ്ട് വേഗം പണം വേണ്ടവര്‍ ഇപ്പോള്‍ വില്‍ക്കുന്നതാണ് നല്ലത്.
ട്രെന്‍ഡുകള്‍ വളരെ വേഗത്തിലാണ് മാറുന്നത്. ഇന്നലെ വരെ വില കൂടുന്ന ട്രെന്‍ഡ് ആയിരുന്നു. വൈകിട്ടോടെ ആഗോള തലത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും രാവിലെ വലിയ കുറവ് വിലയില്‍ രേഖപ്പെടുത്തുകയും ചെയ്തു. വില കുറയുമോ കൂടുമോ എന്നുളളത് പ്രവചനാതീതമാണ്. ഇത് വലിയ തോതില്‍ വ്യാപാരികളേയും ബാധിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഇതേ സമയം സ്വര്‍ണത്തിന് ഉണ്ടായിരുന്ന വിലയേക്കാള്‍ വലിയ മാറ്റമാണ് ഇപ്പോഴുളളത്. അന്ന് സ്വര്‍ണം വാങ്ങിയപ്പോള്‍ 50000-70000 ഒക്കെ ആയിരിക്കും ഉണ്ടായിരിക്കുക. ഇന്ന് പവന് ഒരു ലക്ഷത്തിന് മുകളിലാണ് വില അത് വില്‍ക്കുമ്പോല്‍ ലഭിക്കുന്നത്. പണിക്കൂലിയൊക്കെ പോയാലും ഈ വില ലഭിക്കുന്നുണ്ട്.



Click it and Unblock the Notifications