Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുറയുന്നു; 1000 രൂപ താഴ്ന്നു, ലാഭമെടുക്കാന്‍ തുടങ്ങിയത് നേട്ടം, ഏറ്റവും പുതിയ വിവരം

കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിരക്കില്‍ നിന്ന് ഇടിയുന്നു. രാജ്യാന്തര വിപണിയിലും ദേശീയ വിപണിയിലും വില കുറഞ്ഞു. ഇതിന്റെ പ്രതിഫലനം നാളെ കേരള വിപണിയിലും പ്രകടമാകും. വെള്ളിയാഴ്ച വരാനിരിക്കുന്ന അമേരിക്കന്‍ തൊഴില്‍ ഡാറ്റ വിവരങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കും. തൊഴില്‍ അവസരം കുറഞ്ഞാല്‍ സ്വര്‍ണവില കൂടും.

24 കാരറ്റ് സ്വര്‍ണം പത്ത് ഗ്രാമിന് നേരത്തെ രേഖപ്പെടുത്തിയ വില 107070 രൂപയായിരുന്നു. ഇത് 1000 രൂപ കുറഞ്ഞ് 106070 രൂപയിലെത്തി. ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയ സ്വര്‍ണം വിറ്റ് പണമാക്കാന്‍ നിക്ഷേപകര്‍ ആരംഭിച്ചപ്പോഴാണ് വില ഇടിയാന്‍ തുടങ്ങിയത്. ലാഭമെടുക്കല്‍ ഇനിയും തുടര്‍ന്നാല്‍ സ്വര്‍ണവില വീണ്ടും കുറയും. പക്ഷേ, യുഎസ് തൊഴില്‍ ഡാറ്റയാണ് പുതിയ ആശങ്ക.

gold price falling-

സെപ്തംബര്‍ 3ന് സര്‍വകാല കുതിപ്പാണ് സ്വര്‍ണം നടത്തിയത്. ഇന്ന് ആയിരം രൂപയുടെ കുറവുണ്ടായി എന്ന് അഖിലേന്ത്യ സറഫ അസോസിയേഷന്‍ അറിയിച്ചു. വെള്ളിയുടെ വിലയിലും കുറവ് വന്നിട്ടുണ്ട്. 126100 രൂപയായിരുന്നു കിലോ വെള്ളിയുടെ വില. ഇത് 500 രൂപ കുറഞ്ഞ് 125600 രൂപയിലെത്തി. രാജ്യാന്തര വിപണിയിലും സ്വര്‍ണവിലയില്‍ വലിയ ഇടിവുണ്ട്.

ബുധനാഴ്ച ഔണ്‍സ് സ്വര്‍ണത്തിന് 3578 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ഇന്ന് 3538 ഡോളറിലേക്ക് താഴ്ന്നു. അമേരിക്കയിലെ തൊഴില്‍ ഡാറ്റ ഇടിഞ്ഞാല്‍ ഈ മാസം 16-17 തിയ്യതികളില്‍ ചേരുന്ന ഫെഡ് റിസര്‍വ് യോഗം പലിശ നിരക്കില്‍ മാറ്റം വരുത്തും. പലിശ വലിയ തോതില്‍ കുറയ്ക്കാന്‍ യോഗം തീരുമാനിച്ചാല്‍ സ്വര്‍ണവില കുതിച്ചുകയറും.

കേരളത്തിലെ സ്വര്‍ണവില

ആഗോള രംഗത്തുള്ള വിവിധ രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷം, അമേരിക്കയുടെ വ്യാപാര ചുങ്ക വിവാദം, ഇന്ത്യയിലെ ഉല്‍സവ സീസണ്‍ എന്നിവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്ന മറ്റു ഘകടങ്ങളാണ്. ഫെഡറല്‍ റിസര്‍വിനു മേല്‍ അമേരിക്കന്‍ ഭരണകൂടം മേധാവിത്വം സ്ഥാപിക്കുമെന്ന സൂചനകളും വരുന്നുണ്ട്. അങ്ങനെ സംഭവിച്ചാലും സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുകയും വില കൂടുകയും ചെയ്യും.

കേരളത്തില്‍ ബുധനാഴ്ച സ്വര്‍ണവില പവന് 78440 രൂപയായി കൂടിയിരുന്നു. ഇന്ന് 80 രൂപ മാത്രം കുറഞ്ഞ് 78360 രൂപയായി. എന്നാല്‍ രാജ്യാന്തര വിപണിയില്‍ ഇപ്പോള്‍ നിലവിലുള്ള ട്രെന്‍ഡ് തുടര്‍ന്നാല്‍ നാളെ കേരളത്തില്‍ വലിയ തോതില്‍ വില കുറയും. മാത്രമല്ല, ലാഭമെടുക്കല്‍ തുടര്‍ന്നാല്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപകര്‍ സ്വര്‍ണം വിറ്റഴിക്കും. ഓഹരി വിപണി ഉയര്‍ന്നത് സ്വര്‍ണവില കുറയുമെന്ന സൂചനയാണ് നല്‍കുന്നത്.

ഇന്ത്യയില്‍ ജിഎസ്ടി നിരക്കിന്റെ ഘടനയില്‍ വലിയ മാറ്റം വരുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. ഇതോടെ ഓഹരി വിപണി കരുത്താര്‍ജിച്ചു. മാത്രമല്ല, മിക്ക കമ്പനികളുടെയും ഓഹരികളില്‍ മുന്നേറ്റം കാണുന്നുണ്ട്. വിപണി സജീവമാകുമെന്ന് കണ്ടാല്‍ നിക്ഷേപം കൂടുതല്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. ഓഹരി വിപണിയും പൊതുവിപണിയും സജീവമായാല്‍ സ്വര്‍ണംവിട്ട് നിക്ഷേപകര്‍ മറ്റു ആദായമാര്‍ഗത്തിലേക്ക് തിരിയും. സ്വര്‍ണവില കുറയുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+