കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ പൊന്നേ... പൊള്ളുന്ന മനസുകളുണ്ടിവിടെ... കഴിഞ്ഞ വര്‍ഷം ഇതേ ദിവസം എത്രയായിരുന്നു

Google Oneindia Malayalam News

കൊച്ചി: രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയതോടെ വില കുതിച്ചുകയറുകയാണ്. കേരളത്തില്‍ ഗ്രാമിന് ഇന്നുമാത്രം 65 രൂപയാണ് വര്‍ധിച്ചത്. പവന് 520 രൂപ ഉയര്‍ന്ന് 37280 ആയി. വരും ദിവസങ്ങളിലും വില കുതിച്ചുയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിസന്ധി നിറഞ്ഞ നാളുകളാണ് വരാനുള്ളതെന്ന് നിക്ഷേപകര്‍ കണക്കുകൂട്ടുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ഇവരെല്ലാം സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. ഇതാണ് വില ഉയരാന്‍ കാരണം.

14

കൊറോണ വ്യാപനം ലോകത്ത് സാമ്പത്തിക അസ്ഥിരതയുണ്ടാക്കിയിരിക്കുന്നു. ഇതോടെ പുതിയ നിക്ഷേപങ്ങള്‍ ആരംഭിക്കുന്നതിന് ആരും തയ്യാറാകുന്നില്ല. സമീപ ഭാവിയില്‍ എല്ലാം ശരിയാകുമെന്ന് നിക്ഷേപകര്‍ കരുതുന്നുമില്ല. ഈ സാഹചര്യത്തിലാണ് സ്വര്‍ണത്തില്‍ നിക്ഷേപം നടക്കുന്നത്. എന്നാല്‍ വില കുതിച്ചുയരുമ്പോള്‍ കേരളത്തില്‍ ആശങ്ക വര്‍ധിക്കുന്നത് വിവാഹങ്ങള്‍ നടക്കാനിരിക്കുന്ന വീടുകളിലാണ്. പലരും ആഭരണങ്ങള്‍ വാങ്ങുന്ന അളവില്‍ വന്‍ കുറവ് വരുത്തിയിരിക്കുന്നു.

ഖത്തറില്‍ നിന്ന് സന്തോഷ വാര്‍ത്ത; അതിര്‍ത്തികള്‍ തുറക്കുന്നു... നിയന്ത്രണങ്ങള്‍ നീക്കാന്‍ തീരുമാനംഖത്തറില്‍ നിന്ന് സന്തോഷ വാര്‍ത്ത; അതിര്‍ത്തികള്‍ തുറക്കുന്നു... നിയന്ത്രണങ്ങള്‍ നീക്കാന്‍ തീരുമാനം

Recommended Video

cmsvideo
Gold price hits record height in Kerala after 21 days | Oneindia Malayalam

രാജ്യത്ത് സ്വര്‍ണ ഇറക്കുമതി കുറഞ്ഞിട്ടുണ്ടെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ആവശ്യക്കാര്‍ കുറഞ്ഞുവെന്ന് ഇതില്‍ നിന്ന് അനുമാനിക്കാം. മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ ഏര്‍പ്പെടുത്തിയ നികുതി വര്‍ധനവും സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ജനങ്ങളെ പിറകോട്ട് വലിച്ചിട്ടുണ്ട്.

15കാരി ഖമര്‍ ഗുല്‍ തോക്കെടുത്തത് എന്തിനെന്നറിയുമോ? ഉറ്റവരെ കൊന്ന തീവ്രവാദികളെ വധിച്ചു15കാരി ഖമര്‍ ഗുല്‍ തോക്കെടുത്തത് എന്തിനെന്നറിയുമോ? ഉറ്റവരെ കൊന്ന തീവ്രവാദികളെ വധിച്ചു

ഈ വര്‍ഷം സ്വര്‍ണത്തിന് 8280 രൂപയാണ് ഒരു പവന് കേരളത്തില്‍ വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 25920 രൂപയായിരുന്നു വില. ഒരു വര്‍ഷം കൊണ്ട് 11000 രൂപയിലധികം വര്‍ധിച്ചു. സ്വര്‍ണ വില പവന് 50000ത്തിലേക്ക് എത്തുമെന്ന് പ്രചാരണങ്ങള്‍ വന്നിരുന്നെങ്കിലും ആര്‍ക്കും വിശ്വാസ യോഗ്യമായിരുന്നില്ല. എന്നാല്‍ അടുത്തിടെയുണ്ടായ വര്‍ധനവ് സര്‍വ റെക്കോഡുകളും മറികടന്ന് സ്വര്‍ണം കുതിക്കുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.

ബടാലിക് മലമുകളില്‍ ആള്‍പ്പെരുമാറ്റം!! ഇടയന്‍മാര്‍ കണ്ടു... പിന്നീട് കാര്‍ഗിലില്‍ നടന്നത് വന്‍ യുദ്ധംബടാലിക് മലമുകളില്‍ ആള്‍പ്പെരുമാറ്റം!! ഇടയന്‍മാര്‍ കണ്ടു... പിന്നീട് കാര്‍ഗിലില്‍ നടന്നത് വന്‍ യുദ്ധം

English summary
Gold price: How Much rise Last One Year in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X