താഴാന്‍ മനസില്ലെന്ന് സ്വര്‍ണം.. വിവാഹപാര്‍ട്ടികള്‍ക്ക് ആശങ്ക; ഇന്ന് കൂടിയത് ഇത്ര
സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ്. ഇന്നലെ പവന് 58280 എന്ന വിലയിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. തുടര്‍ച്ചയായ നാലാം ദിനമാണ് സ്വര്‍ണവിലയില്‍ കുതിപ്പ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസം കൊണ്ട് 680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത്. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയിലെ മാറ്റം ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നുണ്ട്.
അതേസമയം വിലയിലെ വര്‍ധനവ് ആഭരണപ്രേമികളേയും വിവാഹം നിശ്ചയിച്ചിരിക്കുന്ന കുടുംബങ്ങളേയും ആശങ്കയിലാക്കുന്നതാണ്. മണ്ഡലമാസം കഴിഞ്ഞതോടെ കേരളത്തിലെ ഹൈന്ദവ കുടുംബങ്ങളില്‍ വിവാഹങ്ങളുടെ സമയമാണ്. ജനുവരി മുതല്‍ ജൂണ്‍ വരെ കേരളത്തില്‍ വിവാഹ സീസണാണ്. അതിനാല്‍ തന്നെ വില കൂടിയാലും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിക്കുന്ന സമയം കൂടിയാണ്.

ഇന്ന് ഒരു ഗ്രാം, പവന്‍ സ്വര്‍ണത്തിന് എത്ര രൂപ കൊടുക്കണം എന്ന് നോക്കാം. ഇന്ന് ഒരു ഗ്രാം സ്വര്‍ണം വാങ്ങിക്കാന്‍ 7300 രൂപയാണ് ചെലവാകുക. 15 രൂപയാണ് ഇന്ന് ഗ്രാമിന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 58400 രൂപയും കൊടുക്കണം. പവന്‍ വിലയില്‍ 120 രൂപ വര്‍ധിച്ചു. 10 ഗ്രാം സ്വര്‍ണത്തിന് 73000 രൂപയാണ് ഇന്ന് കൊടുക്കേണ്ടത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്.
മുന്‍കാലങ്ങളില്‍ നിക്ഷേപമായി കണ്ട് സ്വര്‍ണം വാങ്ങിയവര്‍ക്ക് വില്‍ക്കാന്‍ പറ്റിയ സമയമാണിത്. എന്നാല്‍ വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ച് വലിയ തിരിച്ചടിയുമാണ്. ആഭരണമായാണ് വിവാഹ പാര്‍ട്ടികള്‍ സ്വര്‍ണം വാങ്ങുന്നത്. ആഭരണം വാങ്ങുമ്പോള്‍ പവന്‍വിലയേക്കാള്‍ കൂടുതല്‍ തുക സ്വര്‍ണത്തിന് ചെലവാക്കേണ്ടതുണ്ട്. പണിക്കൂലി, 3% ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്ക് (53.10 രൂപ) എന്നിവ നോക്കിയാല്‍ ഒരു പവന്‍ സ്വര്‍ണാഭരണം ഇന്ന് വാങ്ങാന്‍ 63,170 രൂപ വേണ്ടി വരും.
ഒരു ഗ്രാമിന്റെ ആഭരണമാണ് വാങ്ങുന്നത് എങ്കില്‍ 7,945 രൂപ കൊടുക്കണം. ആഭരണം വാങ്ങുന്നവര്‍ ജ്വല്ലറികളിലെ അഡ്വാന്‍സ് ബുക്കിംഗ് ഓപ്ഷന്‍ പരിഗണിക്കുന്നതാണ് ഉചിതം. ഇത് ബുക്ക് ചെയ്യുന്ന വിലയ്ക്ക് ഉപയോക്താക്കളെ സ്വര്‍ണം വാങ്ങാന്‍ അനുവദിക്കുന്നു. വില കൂടിയാലും ബുക്ക് ചെയ്ത ദിവസത്തെ വിലയ്ക്ക് സ്വര്‍ണം വാങ്ങാം. മാത്രമല്ല വില കുറഞ്ഞാല്‍ കുറഞ്ഞ വിലയ്ക്കും സ്വര്‍ണം വാങ്ങിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.












Click it and Unblock the Notifications