സ്വര്‍ണത്തെ നോക്കേണ്ട... ഇന്നും വില കൂടി; ഏറ്റവും പുതിയ ഗ്രാം, പവന്‍ നിരക്കുകള്‍ അറിയാം...
സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ് തുടരുന്നു. 2025 ലെ ആദ്യ ദിനം തൊട്ട് കുതിക്കാന്‍ തുടങ്ങിയ സ്വര്‍ണവില പത്താം ദിനത്തിലും മുകളിലേക്ക് തന്നെ കുതിക്കുകയാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവാണ് സ്വര്‍ണ വിലയിലെ തുടര്‍ച്ചയായ കുതിപ്പിന് കാരണം. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ പോകുന്നതിനാല്‍ ഡോളര്‍ ശക്തിപ്പെടുന്നുണ്ട്.
ഇതിനൊപ്പം ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും വിവിധ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞാല്‍ സ്വര്‍ണവില വരും ദിവസങ്ങളിലും ഉയരും എന്ന് ഉറപ്പാണ്. കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചതിനാല്‍ വില കൂടുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 7260 രൂപയുണ്ടായിരുന്നത് ഇന്ന് 7285 എന്ന നിലയില്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഗ്രാം നിരക്കാണിത്. എട്ട് ഗ്രാമിനെയാണ് ഒരു പവന്‍ എന്ന് കണക്കാക്കുന്നത്. പവന്‍വിലയില്‍ 200 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്നലെ 58080 രൂപയായിരുന്ന സ്വര്‍ണത്തിന്റെ വില 58280 ല്‍ എത്തിയിരിക്കുകയാണ്.
ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്കാണ്. ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് സ്വര്‍ണത്തില്‍ രേഖപ്പെടുത്തിയത്. അന്ന് പവന്‍വില 57200 ആയിരുന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. ജനുവരി രണ്ടിന് സ്വര്‍ണവില 57440 ല്‍ എത്തി. ജനുവരി മൂന്നിന് 58080 ല്‍ എത്തി. നാലാം തിയതി നേരിയ ഇടിവുണ്ടായതോടെ പവന്‍വില 57720 ല്‍ എത്തി.
പിന്നീട് ഏഴാം തിയതി വരെ തുടര്‍ച്ചയായ നാല് ദിവസം ഈ വിലയില്‍ ആണ് സ്വര്‍ണം വ്യാപാരം നടത്തിയത്. എട്ടാം തിയതി 80 രൂപ പവന് കൂടിയതോടെ 57800 ലേക്ക് സ്വര്‍ണം എത്തി. ഇന്നലെ വീണ്ടും വില വര്‍ധിച്ച് 58080 ലേക്ക് സ്വര്‍ണവില എത്തുകയായിരുന്നു. വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജ്വല്ലറികൡലെ അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം ഉപയോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നതായിരിക്കും നല്ലത്.
ഉപയോക്താക്കള്‍ക്ക് ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് സ്വര്‍ണം വാങ്ങിക്കാന്‍ സഹായിക്കുന്ന സംവിധാനമാണിത്. വില കൂടിയാല്‍ ബുക്ക് ചെയ്ത ദിവസത്തെ വിലയ്ക്കും വില കുറഞ്ഞാല്‍ കുറഞ്ഞ വിലയ്ക്കും സ്വര്‍ണം ലഭിക്കും. വിവാഹ പര്‍ച്ചേസുകാര്‍ പൊതുവെ സ്വീകരിക്കുന്ന രീതിയാണിത്. ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ പവന്‍വിലയേക്കാള്‍ ചുരുങ്ങിയത് 3000 രൂപയെങ്കിലും അധികം കൊടുക്കേണ്ടി വരും.
ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി ആഭരണങ്ങള്‍ക്ക് കൊടുക്കേണ്ടി വരും. ഇത് പ്രകാരം ഇന്നത്തെ വിലയ്ക്ക് ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാന്‍ ചുരുങ്ങിയത് 61000 രൂപയെങ്കിലും ചെലവാകും.












Click it and Unblock the Notifications