Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില 50000ത്തിലേക്ക് കുറയാൻ കണ്ണുംനട്ടിരിപ്പാണോ? ഇനി പവൻ വിലയിൽ സംഭവിക്കുന്നത് ഇത്

ഭൌമ രാഷ്ട്രീയ സംഘർഷങ്ങളാണ് ആഗോള വിപണിയിൽ സ്വർണ വില ഉയർത്തുന്നത്. വെനസ്വേല-യുഎസ് പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിൽ വില കുതിച്ച് കയറുകയാണ്. സ്വർണം ഇനി അടുത്ത കാലത്തൊന്നും താഴേക്ക് ഇറങ്ങില്ലെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധനായ ബിജി എബ്രഹാം. സീ ന്യൂസ് മലയാളത്തോടാണ് പ്രതികരണം. അദ്ദേഹത്തിൻ്റെ വാക്കുകളിങ്ങനെ

'സ്വർണത്തിന്റെ വില അടുത്ത കാലത്ത് കുറയാനുള്ള ഒരു സാധ്യത കാണുന്നില്ല. വീണ്ടും ഒരു ലക്ഷം രൂപ കടന്നിരിക്കുകയാണ്. ഇന്നലെ തന്നെ മൂന്നു തവണയായിട്ട് വില മാറി വന്നപ്പോൾ തന്നെ ഏതാണ്ട് 101360 രൂപ ആയിട്ട് ഉയർന്നിട്ടുണ്ട് .ഗ്രാമിന് ഏതാണ്ട് 20 രൂപ വർദ്ധിച്ച് 12670 രൂപ ആയി. കഴിഞ്ഞ മാസം 98000 രൂപയിലേക്ക് താഴ്ന്ന ശേഷമാണ് ഇപ്പോൾ ഈ പുതിയ വർഷത്തെ ആദ്യത്തെ ആഴ്ചയിൽ തന്നെ വീണ്ടും ഈ വർദ്ധനവ് കാണുന്നത്. വെനസ്വേലയിലേക്കുള്ള യുഎസ് കടന്നുകയറ്റവും അത് സൃഷ്ടിക്കുന്ന ആശങ്കകളാണ് സ്വർണ കുതിപ്പിന് കാരണമായിരിക്കുന്നത്. രാജ്യാന്തര സ്വർണവില ഒരു ട്രോയ് ഔണ്‍സിന് അതായത് 31.ഗ്രാം സ്വർണത്തിന് 86 ഡോളർ വർദ്ധിച്ച് 4419 ഡോളർ നിരക്കിൽ ആയിട്ടുണ്ട്.

goldnewsnn-1

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഉണ്ടായ ഇടിവും ഇന്ത്യയിലെ സ്വർണ്ണവില കൂടുന്നതിന് മറ്റൊരു പ്രധാനപ്പെട്ട കാരണമാണ്. രൂപയുടെ മൂല്യം ഇടിഞ്ഞ് ഏതാണ്ട് 88 രൂപ മുതൽ 90 രൂപ എന്ന ഒരു നിലക്കിലാണ് ഇപ്പോഴും ഇന്ത്യൻ കറൻസിയും യുഎസ് ഡോളറും തമ്മിലുള്ള കറൻസി എക്സ്ചേഞ്ച് റേറ്റ് നിലനിൽക്കുന്നത്. വെനിസ്വേല ലോകത്തിൽ തന്നെ വലിയ അളവിൽ സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പയിര് അതേപോലെ ബോക്സൈറ്റ് എന്നീ മിനറൽ ഡെപ്പോസിറ്റ്സ് ധാരാളമുള്ള ഒരു രാജ്യമാണ്. ലോകത്തിന്റെ ഓയിൽ ഡെപ്പോസിറ്റ്സിൽ തന്നെ ഏതാണ്ട് 20 ശതമാനത്തോളം വെനസ്വേലയുടെ കൈവശമുണ്ട്.

ഇങ്ങനെയൊക്കെ ആണെങ്കിലും ഏതാണ്ട് ഒന്ന് രണ്ട് പതിറ്റാണ്ടായിട്ട് അമേരിക്കയും അമേരിക്കയോട് ചേർന്നു നിൽക്കുന്ന സഖ്യകക്ഷികൾ ആയിട്ടുള്ള ചില യൂറോപ്യൻ രാജ്യങ്ങൾക്കും എതിരെ നിരവധി സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിച്ചതുകൊണ്ട് തന്നെ അവരുടെ മൈനിങ് ആക്ടിവിറ്റി അത്ര സജീവമല്ല. സ്വർണം വലിയ അളവിൽ അവർക്ക് ഇൻറർനാഷണൽ മാർക്കറ്റ് വിൽക്കാൻ സാധിക്കുന്നുമില്ല. അങ്ങനെയൊക്കെ ആണെങ്കിലും അവിടെ ധാരാളം നിയമവിരുദ്ധ ഖനം നടക്കുന്നുണ്ട്.
സ്വർണം കള്ളക്കടത്ത് വഴി വേൾഡ് മാർക്കറ്റിൽ എത്തുന്നുണ്ട്.

എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അമേരിക്കയുടെ ഒരു കടന്നുകയറ്റവും പുതിയ ഒരു ഭരണകൂടം ഒക്കെ വരുന്ന സാഹചര്യത്തിൽ ഒരുപക്ഷേ സ്വർണത്തിന്റെ ഇൻറർനാഷണൽ മാർക്കറ്റിലേക്കുള്ള വെനുസ്വേലയൽ നിന്നുള്ള മൂവ്മെൻറ് ഒക്കെ തടയപ്പെട്ടേക്കാം.

ഇതെല്ലാം കൊണ്ട് തന്നെ വിലവർധനവ് കുറെ നാളുകൾ കൂടി തുടരാനുള്ള സാഹചര്യം തന്നെയാണ് ഉള്ളത്. ആഗോളതലത്തിലുള്ള ഇത്തരം അനിശ്ചതത്വങ്ങൾ, യുദ്ധങ്ങൾ , കടന്നു കയറ്റങ്ങൾ ഇതൊക്കെ ഇനി തുടരുക തന്നെ ചെയ്യും. പ്രത്യേകിച്ച് ഈ ഗ്ലോബൽ പവറിന്റെ ഒരു ഷിഫ്റ്റ് സംഭവിച്ചുകൊണ്ടിരിക്കും. യുഎസ് ഒരുപാട് അവരുടെ ഒരു പഴയ പ്രതാപത്തിൽ നിന്ന് ക്ഷയിക്കുകയും ലോകത്തിന്റെ ഒരു ഉൽപാദന മേഖലയുടെ ഹബ്ബ് എന്ന നിലയിൽ ചൈന വളരുകയും ചെയ്തതോടുകൂടി അമേരിക്കയും അവരുടെ സഖ്യ രാഷ്ട്രങ്ങളും ഒക്കെ തന്നെ ഒരുപാട് അസ്വസ്ഥരാണ്.

ഡോളറിന് ഇന്നലെകളിൽ ഉണ്ടായിരുന്ന ഒരു അപ്രമാദിത്വം കാലക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.സാമ്രാജ്യത്വ ശക്തി എന്ന നിലയിൽ അമേരിക്ക മറ്റു രാജ്യങ്ങളുടെ പുറത്ത് കടന്നു കയറുകയും അവരുടെ ധാതുക്കളായാലും ഓയിൽ പോലുള്ള നിക്ഷേപങ്ങൾ പിടിച്ചെടുക്കുകയും ഒക്കെ ചെയ്യുന്ന സാഹചര്യം ഉണ്ടാകും. യുണൈറ്റഡ് നേഷൻസ് ലോകത്ത് ഏറ്റവും ദുർബലമായികൊണ്ടിരിക്കുകയാണ്. ഇത്തരം അസ്വസ്ഥതകൾ ലോകത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ സ്വർണത്തിൻറെ വില, പെട്രോളിയം,വെള്ളി എന്നിവയുടെ വില ഉയരും. ഒരു ലക്ഷത്തിന് താഴേക്ക് സ്വർണ്ണത്തിന്റെ വില കുറയുമെന്ന് കരുതുന്നില്ല ',അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+