Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നില്‍ തൊട്ടാല്‍ പൊള്ളും: കല്യാണക്കാർ മാറി ചിന്തിക്കേണ്ടി വരം, 10 പവന്‍ ആഭരണത്തിന് എത്ര നല്‍കണം

തിരുവനന്തപുരം: കുറച്ച് ദിവസത്തെ ആശ്വാസത്തിന് ശേഷം സ്വർണ വില ഇന്ന് വീണ്ടും ഉയർന്നിരിക്കുകയാണ്. ഇന്നലെ കുറഞ്ഞ സ്വർണവിലയുടെ ഇരട്ടിയാണ് ഇന്ന് ഉയർന്നത്. ഇന്നലെ ഒരുപവന്‍ സ്വർണത്തിന് 240 രൂപയാണ് കുറഞ്ഞതെങ്കില്‍ ഇന്ന് ഒറ്റയടിക്ക് 480 രൂപയാണ് വർധിച്ചത്. ഇതോടെ ചെറിയ ഇടവേളക്ക് ശേഷം ഒരു പവന്‍ സ്വർണത്തിന്റെ വില വീണ്ടും 44000ത്തിന് മുകളിലെത്തി. ഒരു പവന്‍ സ്വർണത്തിന് ഇന്നത്തെ വിപണി വില 44240 രൂപയാണ്.

60 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വർധിച്ചിരിക്കുന്നത്. ഇന്നലെ ഗ്രാമിന് 30 രുപയായിരുന്നു കുറഞ്ഞത്. ഇന്നത്തെ വിപണി വില 5530 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 50 രൂപ ഉയർന്ന് ആകെ വില 4595 രൂപയായി. വെള്ളിയുടെ വിലയിലും ഇന്ന് വർധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയായിട്ടാണ് വർധിച്ചത്.

 gold-price

022-23 സാമ്പത്തിക വർഷത്തിൽ സ്വർണവില കുത്തനെ ഉയർന്നെങ്കിലും, മഞ്ഞ ലോഹത്തിന്റെ ഇറക്കുമതി 49.18 മെട്രിക് ടൺ (എംടി)യിലെത്തി. മുൻ സാമ്പത്തിക വർഷത്തിലെ 38.27 മെട്രിക് ടണ്ണിൽ നിന്ന് 29% വർധനവുണ്ടായെന്നാണ് അഹമ്മദാബാദ് എയർ കാർഗോയുടെ കോംപ്ലക്സ് കണക്കുകൾ വ്യക്തമാക്കുന്നു. നിക്ഷേപകരുടെ താൽപ്പര്യവും വിവാഹ സീസണുമാണ് സ്വർണത്തിന്റെ ആവശ്യം വർധിപ്പിച്ചതെന്ന് വിശകലന വിദഗ്ധർ പറയുന്നത്.

തിങ്കളാഴ്ച അഹമ്മദാബാദ് വിപണിയിൽ സ്വർണ വില 10 ഗ്രാമിന് 61,200 രൂപയിലാണ്. "സാമ്പത്തിക വർഷത്തിന്റെ തുടക്കത്തില്‍ സ്വർണ്ണ വില വളരെ സ്ഥിരത പുലർത്തി. വില 10 ഗ്രാമിന് 51,300 രൂപയായി കുറഞ്ഞു. ഇത് ജ്വല്ലറികളും സ്റ്റോക്കിസ്റ്റുകളും ഉത്സവ സീസണുകൾക്കും വിവാഹങ്ങൾക്കും ഡിമാൻഡ് പ്രതീക്ഷിച്ച് ധാരാളം സ്വർണം വാങ്ങാൻ കാരണമായി.''- അഹമ്മദാബാദിലെ മനേക് ചൗക്ക് പ്രദേശത്തെ ബുള്ളിയൻ വ്യാപാരിയായ ഹേമന്ത് ചോക്‌സി പറയുന്നു.

വിവാഹ സീസൺ അടുത്തുവരുമ്പോൾ, വില ഇനിയും ഉയരുന്നതിന് മുമ്പ് സ്വർണം നേരത്തെ തന്നെ ബുക്ക് ചെയ്യാനും വാങ്ങിവെക്കാനും കുടുംബങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. "വിവാഹ സീസണിൽ സ്വർണത്തിന്റെ ആവശ്യം എപ്പോഴും ഉയർന്നതാണ്. വരും ദിവസങ്ങളിലും വില കുതിച്ചുയരുമെന്ന ഭയത്താൽ ഉപഭോക്താക്കൾ സ്വർണം വാങ്ങാൻ കൂട്ടത്തോടെ എത്തുകയാണ്," പ്രാദേശിക ജ്വല്ലറിക്കാരനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു.

 gold-price-

സ്വര്‍ണ വില വര്‍ദ്ധിക്കുന്നത് വിവാഹ വിപണയില്‍ ആശങ്കയക്കും ഇടയാക്കുന്നുണ്ട്. വിവാഹത്തിന് സ്വർണത്തിന്റെ യാതൊരു ആവശ്യവും ഇല്ലെങ്കില്‍ ഇന്ത്യന്‍ വിവാഹ രീതി അനുസരിച്ച് സ്വർണത്തിന് വലിയ പങ്കുണ്ട്. ഏറ്റവും കുറഞ്ഞത് ഒരു പത്തവനെങ്കിലും വിവാഹത്തോട് അനുബന്ധിച്ച് ഒരോ കുടുംബവും വാങ്ങുന്നു. വലിയ പണക്കാരാണെങ്കില്‍ ഏറ്റവും കുറഞ്ഞത് അത് നൂറ് പവനിലേക്ക് വരെയെത്തും.

സ്വർണം വാങ്ങുന്നുവെങ്കില്‍ ഈ ദിവസങ്ങളില്‍ വാങ്ങണം: എങ്കില്‍ വീടുകളില്‍ ഐശ്വര്യവും സമ്പത്തും വർധിക്കും

സ്വർണാഭരണം ജ്വല്ലറിയില്‍ നിന്ന് വാങ്ങുമ്പോള്‍ പണിക്കൂലിയും അതിന് പുറമെ ജി എസ് ടിയും ഹാള്‍മാർക്കിങ് ചാർജും നല്‍കേണ്ടതുണ്ട്. അതായത് ഇന്നത്തെ വിപണി വിലയായ പവന് 44240 രൂപ അനുസരിച്ചാണെങ്കില്‍ 10 പവന്‍ സ്വർണത്തിന് 442400 രൂപ നല്‍കേണ്ടി വരും. ഏറ്റവും കുറഞ്ഞത് ഇതിന്റെ അഞ്ച് ശതമാനം പണിക്കൂലിയായി നല്‍കണം.

ഡിസൈന്‍ അനുസരിച്ച് ഇത് വ്യത്യാസപ്പെട്ട് കിടക്കും. പലപ്പോഴും 10 ശതമാനം വരെയാണ് പണിക്കൂലി. പത്ത്ശതമാനമായി പണിക്കൂലിയായി കണക്കാക്കുയാണെങ്കില്‍ 442400 രൂപയുടെ പത്ത് ശതമാനമായ 44240 രൂപ പണിക്കൂലിയായി നല്‍കേണ്ടി വരും. ഇതോടെ പത്ത് പവന്റെ വില 486640 രൂപയാവും. ഇതിന്റെ കൂടെയാണ് മൂന്ന് ശതമാനം ജി എസ് ടിയും കൂട്ടേണ്ടത്.

486640 ത്തിന്റെ മൂന്ന് ശതമാനമായ 14598 രൂപയാണ് നല്‍കേണ്ടി വരിക. ഇതിന്റെ കൂടെ ഹാള്‍മാർക്കിങ് തുകയും ചേരും. മൊത്തത്തില്‍ പത്ത് പവന്‍ സ്വർണം വാങ്ങിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞത് 501238 രൂപ നല്‍കേണ്ടി വരും. പണിക്കൂലിയുടെ അടിസ്ഥാനത്തില്‍ ഇത് അങ്ങോട്ടും ഇങ്ങോട്ടും ഏറിയും കുറഞ്ഞുമിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+