Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ 11 മാസം കൊണ്ട് സ്വർണ വില വർധിച്ചത് ഏകദേശം 28000 രൂപ; ഇനി 28000 കുറയുമോ അതോ കൂടുമോ? അറിയാം

11 മാസത്തിനുള്ളിൽ കേരളത്തിൽ ഒരു പവന് സ്വർണ വിലയിൽ ഏകദേശം 28000 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ജനുവരിയിലെ 66,464 രൂപയിൽ നിന്ന് നവംബർ അവസാനം എത്തിയപ്പോഴേക്കും 95,200 രൂപ, അതായത് ഏകദേശം 43ശതമാനം വർധനവ്. ആഗോള അനിശ്ചിതത്വങ്ങൾ, സെൻട്രൽ ബാങ്കുകളുടെ സ്വർണ്ണ വാങ്ങൽ, ഉത്സവകാലത്തെ വർദ്ധിച്ച ആവശ്യം എന്നിവയാണ് ഈ ശ്രദ്ധേയമായ മുന്നേറ്റത്തിന് പ്രധാന കാരണം.

ഇനി 2026 ലും സ്വർണവില ഉയരുമോയെന്നതാണ് പ്രധാനാമയും അറിയേണ്ടത്. അതിനുള്ള ഉത്തരം അറിയും മുൻപ് കഴിഞ്ഞ 11 മാസത്തിനിടയിൽ സ്വർണ വിലയിൽ ഉണ്ടായ വർധനവ് സൂക്ഷ്മമായി പരിശോധിക്കാം

gold-kerala-jpg-176

പവന് 57,200 രൂപയിലാണ് ഈ വർഷം വിപണി ആരംഭിച്ചത്. എന്നാൽ ജനവരി അവസാനത്തോടെ സ്വർണ വില കുത്തനെ കുതിക്കുന്നതായിരുന്നു കാഴ്ച. ഫെബ്രുവരിയിൽ മാത്രം 5 ശതമാനം വർധനവാണ് വിലയിൽ രേഖപ്പെടുത്തിയത്, പവന് 69,912 എന്ന നിലയിലേക്കാണ് വില എത്തിയത്. മാർച്ചിൽ 71,704 രൂപയായി പവൻ വില മുന്നേറി. ഏപ്രിലിൽ 9 ശതമാനം വർദ്ധനവോടെ വില 78,424ത്തിലെത്തി. മെയ് മാസത്തിൽ 78,352 ലേക്ക് വില നേരിയ തോതിൽ ഇടിഞ്ഞു. ജൂണ്‍ മാസവും സ്വർണ വിലയിലെ നേരിയ തിരുത്തലിനാണ് സാക്ഷ്യം വഹിച്ചത്. 77,968 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ജുലൈയിൽ വീണ്ടും വില കുത്തനെ കുതിച്ച് കയറി, പവന് 80,424 എന്ന നിരക്കെത്തി.

ഓഗസ്റ്റിൽ 4.5% വർദ്ധനവോടെ വില 83,992 രൂപയായി. ഓണം പോലുള്ള ഉത്സവകാലമാണ് ഇതിന് ഉത്തേജനം നൽകിയത്. സെപ്റ്റംബറിൽ 11% കുതിച്ചുചാട്ടത്തോടെ വില 93,160 യൂണിറ്റിലെത്തി. ഒക്ടോബറിലാണ് കേരളത്തിലെ സ്വർണവില സർവ്വകാല റെക്കോഡിലെത്തിയത്. 97,360 രൂപയായിരുന്നു വില. നവംബറിൽ 2 ശതമാനം ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഡിസംബറിലേക്ക് കടന്നതോടെ സ്വർണ വില വീണ്ടും കുതിക്കുകയാണ്. ഇന്ന് കേരളത്തിൽ പവൻ വില 95600 രൂപയാണ്.

ഇനിയും വില ഉയരുമോ?

2026-ൽ സ്വർണ്ണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ ശക്തിയാർജ്ജിക്കുന്നതിനാൽ വിലകൾ ഇനിയും ഉയരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. ലാഭമെടുപ്പ് വഴിയുള്ള ഹ്രസ്വകാല ചാഞ്ചാട്ടങ്ങൾ സാധ്യമാണെങ്കിലും, ആഗോളതലത്തിൽ 10-20% വിലവർദ്ധനവിനാണ് സാധ്യത. രൂപയുടെ മൂല്യം (ഒരു ഡോളറിന് 87-89) കുറയുന്ന സാഹചര്യത്തിൽ ഇത് ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും സ്വർണത്തിന് നേട്ടമാകും.

പ്രവചനങ്ങൾ ഇങ്ങനെ

ഗോൾഡ്മാൻ സാക്സ് 2026 അവസാനത്തോടെ ആഗോളതലത്തിൽ ഒരു ഔൺസിന് 4,900 ഡോളറും നാലാം പാദത്തിൽ 5,055 ഡോളറും വരെ വില പ്രവചിക്കുന്നുണ്ട്. ബാങ്ക് ഓഫ് അമേരിക്ക പരമാവധി 5,000 ഡോളറും ശരാശരി 4,400 ഡോളറുമാണ് പ്രവചിക്കുന്നത്. യുബിഎസ് 4,500 അടിസ്ഥാനമാക്കി 5,000 വരെയും, ഡച്ച് ബാങ്ക് ശരാശരി 4,000-ഉം പരമാവധി 4,950-ഉം വരെ വില പ്രവചിക്കുന്നു. നിലവിലെ നിലവാരത്തിൽ നിന്ന് 17-20% വരെ വർദ്ധനവാണ് ഈ സ്ഥാപനങ്ങൾ പൊതുവെ കണക്കാക്കുന്നത്..

മോർഗൻ സ്റ്റാൻലി 2026 മധ്യത്തിൽ ഔണ്‍സിന് 4,400 ഡോളർ വരെ എത്തിയാക്കാമെന്ന സാധ്യതയാണ് പങ്കിടുന്നത്. പരമാവധി 4,500 ഡോളർ വരെ എത്തിയേക്കുമെന്നും പ്രവചിക്കുന്നു. .എച്ച്എസ്ബിസി 3600-4,400 പരിധിയിലാണ് വില കണക്കാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+