Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം തീർന്നു, പിടിവിട്ട് വില: റെക്കോർഡുകള്‍ പഴം കഥ: 3960 രൂപയുടെ വർധനവ് 12 ദിവസം കൊണ്ട്

കേരളത്തില്‍ സ്വർണ വില റെക്കോർഡുകള്‍ ഭേദിച്ച് കുതിക്കുന്നു. ഒരു ദിവസം പുതിയ ഉയരങ്ങള്‍ താണ്ടുന്നതോടെ സാധാരണക്കാരായ ഇടപാടുകാരെ സംബന്ധിച്ച് സ്വർണ്ണം എന്നത് ഒരു സ്വപ്നം മാത്രമാകുന്ന തരത്തിലേക്ക് വില ഉയർന്നു കൊണ്ടിരിക്കുന്നത്. ട്രംപ് ഉയർത്തിവിട്ട താരിഫ് ഭീഷണി അടക്കമുള്ള നിരവധി കാരണങ്ങളാണ് വില വർധനവിന് പിന്നിലെ പ്രധാന കാരണം.

സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വർണ്ണത്തിന് 540 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ വില വീണ്ടും പുതിയ ഉയരം കുറിക്കുകയും ചെയ്തു. ഇന്ന് കേരള വിപണിയില്‍ ഒരു പവന്‍ സ്വർണം വാങ്ങണമെങ്കില്‍ ജി എസ് ടിയും മറ്റ് ചാർജുകളും കൂടാതെ 81600 രൂപ നല്‍കണം. ഗ്രാമിന് 170 രൂപയുടെ വർധനവും ഉണ്ടായി. രാജ്യാന്തര സ്വര്‍ണ വിലയോടൊപ്പം തന്നെ രൂപയുടെ മൂല്യമിടിഞ്ഞതും സ്വര്‍ണ വിലയിലെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്.

gold-jewellery

കഴിഞ്ഞ ദിവസം 160 രൂപ വർധിച്ചതോടെ 81040 രൂപയിലേക്ക് സ്വർണ വില എത്തിയിരുന്നു. ഇതോടെയാണ് കേരളത്തില്‍ ആദ്യമായി പവന്റെ വില 81000 എന്ന കടമ്പ ഭേദിക്കുന്നത്. സ്വർണം ആഭരണമായി വാങ്ങുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ജി എസ് ടിയും പണിക്കൂലിയും അടക്കം ഒരു പവന് ഏറ്റവും കുറഞ്ഞത് 90000 രൂപയെങ്കിലും കൊടുക്കേണ്ടി വരും. അടക്കമുള്ള മൂല്യം കുറഞ്ഞ 22 കാരറ്റിന് ഇന്ന് ഒരു ഗ്രാമിന് നല്‍കേണ്ടത് 8445 രൂപയാണ്. അതായത് ഒരു പവന് 67560 രൂപ.

പവന് 77640 രൂപ എന്ന നിരക്കിലായിരുന്നു സെപ്തംബർ മാസത്തില്‍ കേരള വിപണി ആരംഭിച്ചത്. രണ്ടാം തിയതിയും മൂന്നാം തിയതിയും യഥാക്രമം 160 രൂപ, 640 രൂപ എന്നിങ്ങനെ ഉയർന്നു. നാലാം തിയതി ആശ്വാസമായി 80 രൂപ കുറഞ്ഞെങ്കിലും ഇരുട്ടടിയായി അഞ്ചിനും ആറിനും 560 രൂപ, 640 രൂപ എന്നിങ്ങനെയായിരുന്നു വർധനവ്. ഏഴിന് മാറ്റമില്ലാതെ തുടർന്ന വിലയില്‍ എട്ടാം തിയതി രാവിലെ 80 രൂപ കുറഞ്ഞു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ഉച്ചയോടെ 400 രൂപയുടെ വർധനവ് ഉണ്ടായി.

മാസത്തിലെ ഏറ്റവും വലിയ വർധനവ് ഉണ്ടായത് സെപ്തംബർ 9 നാണ്. 1000 രൂപയായിരുന്നു അന്ന് കൂടിയത്. പിന്നാലെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വീണ്ടും വില ഉയർന്നു. ആകെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സെപ്തംബർ മാസത്തില്‍ സ്വർണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത് 3960 രൂപയുടെ വർധനവാണ്.

സ്വർണ്ണവിലയുടെ വർധനവിന്റെ കാരണം എന്ത്

ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഭൂരാഷ്ട്രീയ സംഘർഷങ്ങൾ: യുഎസ്-ചൈന വ്യാപാര യുദ്ധം, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ, യൂറോപ്പിലെ ഗ്യാസ് സംഘർഷം തുടങ്ങിയവ സ്വർണ്ണത്തെ 'സുരക്ഷിത നിക്ഷേപം' (safe-haven asset) ആക്കി മാറ്റുന്നു. ഇത് ആഗോള ആവശ്യകത വർധിപ്പിക്കുന്നു. യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറയ്ക്കാനുള്ള പ്രതീക്ഷകളും (അമേരിക്കൻ ലേബർ മാർക്കറ്റ് ദുർബലമായത് കൊണ്ട്) സ്വർണ്ണവിലയെ പിന്തുണയ്ക്കുന്നു.

ഇൻഫ്ലേഷനും ഡോളർ ദുർബലത: ഉയർന്ന ഇൻഫ്ലേഷൻ സ്വർണ്ണത്തെ മൂല്യസംരക്ഷണ സംരക്ഷണമായി (inflation hedge) മാറ്റുന്നു. യുഎസ് ഡോളറിന്റെ മൂല്യം കുറയുന്നത് (dollar index ഇടിവ്) സ്വർണ്ണവില ഉയർത്തുന്നു. ഇന്ത്യയിൽ ഇൻഫ്ലേഷൻ 2025-ൽ ഉയർന്ന നിലയിലാണ്, ഇത് നിക്ഷേപകരെ സ്വർണ്ണത്തിലേക്ക് കൂടുതലായി ആകർഷിക്കുന്നു.

രൂപയുടെ ദുർബലത: ഇന്ത്യൻ രൂപയുടെ യുഎസ് ഡോളർക്കെതിരായ മൂല്യം കുറയുന്നത് (2025-ൽ 83-84 റേഞ്ചിൽ) സ്വർണ്ണ ഇറക്കുമതി ചെലവ് വർധിപ്പിക്കുന്നു. ഇന്ത്യ 90% സ്വർണ്ണം ഇറക്കുമതി ചെയ്യുന്നു, അതിനാൽ രൂപയുടെ ഇടിവ് വിലയെ നേരിട്ട് ബാധിക്കുന്നു.

സെൻട്രൽ ബാങ്കുകളുടെ വാങ്ങൽ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) 2025-ൽ സ്വർണ്ണ ശേഖരം വർധിപ്പിക്കുന്നു (ഡോളർ ആശ്രിതത്വം കുറയ്ക്കാൻ). ചൈന, തുർക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങളും സമാനമായി വാങ്ങുന്നത് ആഗോള വിതരണം കുറയ്ക്കുന്നു. 2025-ൽ സെൻട്രൽ ബാങ്കുകൾ 900 ടൺ സ്വർണ്ണം വാങ്ങുമെന്നാണ് പ്രതീക്ഷ.

ഇന്ത്യൻ വിപണി: വിവാഹ സീസണും ഉത്സവകാലവും (ഓണം, ദീപാവലി) സ്വർണ്ണ ആവശ്യകത വർധിപ്പിക്കുന്നു. ഇന്ത്യയും ചൈനയും ആഗോള സ്വർണ്ണ ആവശ്യകതയുടെ 50% ഉത്തരവാദികളാണ്. ജ്വലറി, ETF-കൾ, ഇലക്ട്രോണിക്സ് മേഖലകളിലെ ആവശ്യകതയും വില ഉയർത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+