സ്വർണ വിലയില്‍ മൂന്ന് ദിവസം തുടർച്ചയായ ഇടിവ്: പക്ഷെ ആ ദിവസം കുതിച്ച് ഉയരും, അതിന് മുമ്പ് വാങ്ങിച്ചോളു
ഏറെ ദിവസത്തെ കുതിച്ച് കയറ്റത്തിന് ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വിലയില്‍ ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒരു പവന് ഇന്ന് 200 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്നലെ 80 രൂപയും ശനിയായഴ്ച 120 രൂപയും സ്വർണത്തിന് കുറഞ്ഞിരുന്നു. ഇന്ന് പവന് 43600 രൂപയെന്ന നിരക്കിലാണ് വില്‍പ്പന നടക്കുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5450 രൂപയാണ് വില. മാർച്ച് 18, 19 ദിവസങ്ങളിലെ 44240 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന് തുക. താഴ്ന്ന തുക മാർച്ച് 9 ലെ 40720 രൂപയും. 41280 എന്ന നിക്കിലായിരുന്നു ഈ മാസം വില്‍പ്പന ആരംഭിച്ചത്. രാജ്യത്ത് കഴിഞ്ഞ വർഷത്തില്‍ 15 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് ബ്ലൂംബെർഗ് വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വർണ വില്‍പ്പന നടക്കുന്ന അക്ഷയ തൃതീയയ്ക്ക് മുന്നോടിയായി, ഡിമാൻഡും രൂപയുടെ മൂല്യത്തകർച്ചയും കാരണം സ്വർണ വില രാജ്യത്ത് പുതിയ റെക്കോർഡ് ഉയരത്തിലെത്തുകയായിരുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് ഡിമാന്റും അതുവഴി വിലയും ഉയർത്തിയത്.
10 ഗ്രാമിന് 31,000 രൂപ എന്ന നിരക്കിലായിരുന്നു വിലയെങ്കില്‍, ഇപ്പോൾ 60,000 രൂപ കവിഞ്ഞിരിക്കുന്നു. (കൃത്യമായി പറഞ്ഞാൽ 10 ഗ്രാമിന് 60,455 രൂപ) കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഏകദേശം 100 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. സ്വിറ്റ്സർലൻഡിൽ നിന്നും യുഎഇയിൽ നിന്നുമാണ് സ്വർണത്തിന്റെ വലിയ പങ്കും എത്തുന്നത്.

വില ഉയരുന്നത് തുടരുമെന്നാണ് ബ്ലൂംബെർഗിനോട് സംസാരിച്ച ലണ്ടൻ ആസ്ഥാനമായുള്ള കൗൺസിലിലെ ഇന്ത്യയുടെ റീജിയണൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പിആർ സോമസുന്ദരം വ്യക്തമാക്കുന്നത്. "വില നിലവിലെ നിലവാരത്തിൽ സ്ഥിരത പുലർത്തുകയാണെങ്കിൽ, ഏപ്രിലിൽ അക്ഷയ തൃതീയയുടെ അവസരത്തില്‍ ഡിമാന്‍ഡ് വലിയ രീതിയില്‍ ഉയരും. അന്ന് വിലയിലും കുതിച്ച് ചാട്ടം ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് 25 ബേസിസ് പോയിൻറ് (ബിപിഎസ്) വർദ്ധിപ്പിച്ചാൽ സ്വർണ വില ഇനിയും ഉയരുമെന്ന് ഈ മാസം ആദ്യം ഒരു ഗവേഷണ വിശകലന വിദഗ്ധൻ പ്രവചിച്ചിരുന്നു. അതേസമയം ഇന്ത്യയില്‍ സ്വർണ വില താഴ്ന്നപ്പോള്‍ ചൊവ്വാഴ്ച രാവിലെ വ്യാപാര സെഷനിൽ ദുബായിൽ സ്വർണ വില ഉയർന്നു. 24 കാരറ്റ് സ്വർണത്തിന്റെ വില 1 അറബ് എമിറേറ്റ്സ് ദിർഹം, അതായത് ഇന്ത്യ രൂപയില്‍ 22.38 ആയി ഉയർന്ന് 237 ദിർഹത്തിലാണ് വ്യാപാരം നടക്കുന്നത്.

ദുബായിലെ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, 22 കാരറ്റ് സ്വർണം ഗ്രാമിന് 219.5 ദിർഹം അഥവാ 4912.41 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 21 കാരറ്റ് ഇനത്തിന്റെ വില 212.5 ദിർഹം അല്ലെങ്കിൽ 4,755.75 രൂപയായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 182.0 ദിർഹം അല്ലെങ്കിൽ 4073.16 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ചത്തെ നിലവാരമായ 7,152.83 ദിർഹത്തിൽ നിന്ന് ഒരു ഔൺസ് സ്വർണം 7,185.86 അതായത് 1,60,815.55 രൂപയിലാണ് വിൽക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ നിന്നുള്ള സൂചനകളെത്തുടർന്നാണ് യു എ ഇയിൽ മാർച്ച് 27 തിങ്കളാഴ്ച സ്വർണവില ഇടിഞ്ഞു, നിക്ഷേപകർ അപകടസാധ്യതയുള്ള ആസ്തികൾക്ക് അനുകൂലമായി സുരക്ഷിതമായ വ്യാപാരത്തിലേക്ക് പിന്നോട്ട് നീങ്ങി. ഫസ്റ്റ് സിറ്റിസൺസ് ബാങ്ക് എന്ന യുഎസ് ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിലയിടുവുണ്ടായത്.












Click it and Unblock the Notifications