Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വിലയുടെ പോക്ക് 1.73 ലക്ഷത്തിലേക്ക്? ഇപ്പോൾ വാങ്ങിയില്ലെങ്കിൽ സംഭവിക്കുക ഇതോ..വിറ്റ് ഒഴിവാക്കേണ്ട

സ്വർണ വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഇടിവാണ് സംഭവിച്ചത്. കേരളത്തിൽ ഏകദേശം 50000ത്തിന് മുകളിൽ രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ വരും ദിവസങ്ങളിലും സ്വർണ വില ഇനിയും കുറഞ്ഞേക്കുമെന്നാണ് ചിലർ പ്രവചിച്ചത്. എന്നാൽ വിലയിൽ ഇനിയൊരു ഇടിവിന് സാധ്യതയില്ലെന്ന സൂചനയാണ് ജെപി മോർഗാൻ പങ്കുവെയ്ക്കുന്നത്. സ്വർണം ഇനിയും കുതിക്കുമെന്ന് അവർ ആവർത്തിക്കുന്നു. ഓഹരി വിപണിയിലെ അപകടസാധ്യതകളിൽ നിന്നും മാക്രോ ഇക്കണോമിക് അനിശ്ചിതത്വങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിനാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ പെരുമ ഉയരുമെന്നാണ് മോർഗന്റെ പ്രവചനം.

2028 ഓടെ സ്വർണ ഔൺസിന് 8,000 ഡോളറിലെത്തുമെന്നാണ് ബാങ്ക് പ്രവചിക്കുന്നത്. 2025 അവസാനത്തോടെ സ്വർണവില ശരാശരി 3,675 ഡോളറും 2026 മധ്യത്തോടെ 4,000 ഡോളറിലധികവും ആകാൻ സാധ്യതയുണ്ടെന്നാണ് ജെപി മോർഗൻ അടുത്തിടെ പ്രവചിച്ചത്. പ്രധാന ബാങ്കുകളും അനലിസ്റ്റുകളുമെല്ലാം സ്വർണത്തിന് ഗണ്യമായ നേട്ടം ഉണ്ടാകുമെന്ന് തന്നെയാണ് പ്രവചിക്കുന്നത്. നിലവിലെ മാക്രോ ഇക്കണോമിക് പ്രവണതകൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, പണപ്പെരുപ്പ ആശങ്കകൾ, ധനനയ മാറ്റങ്ങൾ എന്നിവ തുടരുകയാണെങ്കിൽ 2028 ഓടെ വില 10,000 ഡോളറിൽ എത്താമെന്നും ചിലർ പ്രവചിക്കുന്നു.

golduae2-

പാശ്ചാത്യ നിക്ഷേപകർ സ്വർണത്തിലേക്ക് പണം തിരികെ നിക്ഷേപിക്കുകയാണ്. സെപ്റ്റംബർ വരെ ഇടിഎഫുകളിൽ 64 ബില്യൺ ഡോളറിന്റെ നിക്ഷേപം രേഖപ്പെടുത്തി. സെപ്റ്റംബറിൽ മാത്രം 17.3 ബില്യൺ ഡോളറാണ് ഒഴുകിയെത്തിയത്. ഇത് എക്കാലത്തെയും വലിയ പ്രതിമാസ നിക്ഷേപമാണ്. 2020 ലെ മുൻ റെക്കോർഡിന്റെ ഇരട്ടിയോളമാണിത്. ഈ നിക്ഷേപങ്ങളിൽ 35 ബില്യൺ ഡോളറും യുഎസ് ആസ്ഥാനമായുള്ള ഫണ്ടുകളിൽ നിന്നായിരുന്നു. ഇത് 2020 ലെ മൊത്തം ഇടിഎഫ് നിക്ഷേപമായ 29 ബില്യൺ ഡോളറിനേക്കാൾ കൂടുതലാണ്. ആഗോള ഇടിഎഫ് ഹോൾഡിംഗ്സ് ഓഗസ്റ്റ് മാസത്തോടെ 3,692 ടണ്ണിലെത്തി. ഇത് മഹാമാരി കാലത്ത് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന നിരക്കിനേക്കാൾ 6 ശതമാനം മാത്രമാണ് കുറവ്. 2026 ഡിസംബറോടെ സ്വർണ വില 4,300 ഡോളറിൽ നിന്ന് 4,900 ഡോളറായി ഗോൾഡ്മാൻ സാക്സ് ഉയർത്തിയിട്ടുണ്ട്. 2026 മധ്യത്തോടെ 100 ബേസിസ് പോയിന്റ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്നതിലൂടെ ഇടിഎഫ് ഡിമാൻഡ് ശക്തമായി തുടരുമെന്നും ബാങ്ക് പ്രതീക്ഷിക്കുന്നു.

സെൻട്രൽ ബാങ്കുകൾ അഭൂതപൂർവ്വമായ വേഗതയിലാണ് സ്വർണം വാങ്ങിക്കൂട്ടുന്നത്. 2022 മുതൽ ഓരോ വർഷവും 1,000 ടണ്ണിലധികം സ്വർണമാണ് വാങ്ങിയത്. ഇത് 2016-2021 ലെ ശരാശരിയുടെ ഇരട്ടിയിലധികമാണ്. ഈ വർഷം പോളണ്ടും കസാക്കിസ്ഥാനുമാണ് പ്രധാനമായും സ്വർണം വാങ്ങിയത്. യൂറോയെ മറികടന്ന് സ്വർണ്ണം ഇപ്പോൾ ലോകത്തിലെ രണ്ടാമത്തെ വലിയ കരുതൽ ധനമായി മാറിയിരിക്കുന്നു. ചൈനയുടെ സ്വർണ ആവശ്യം 2024-ന്റെ തുടക്കത്തിലെ സ്വർണ വില ഉയരാൻ കാരണമായെങ്കിലും, സമീപ മാസങ്ങളിൽ ഇത് കുറഞ്ഞു. ഇന്ത്യയുടെ സെൻട്രൽ ബാങ്കും വാങ്ങലുകൾ കുറച്ചു. ഓഗസ്റ്റ് വരെ 3.8 ടൺ മാത്രമാണ് വാങ്ങിയത്. 2024-ൽ ഇത് 45.4 ടൺ ആയിരുന്നു.

ഫെഡ് നിരക്ക് 100 ബേസിസ് പോയിന്റ് കുറയ്ക്കാൻ സാധ്യതയുണ്ട്. ഡോളറിന്റെ മൂല്യത്തകർച്ചയും വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും യുക്രെയ്നിലെയും മിഡിൽ ഈസ്റ്റിലെയും ഭൗമരാഷ്ട്രീയപരമായ സംഘർഷങ്ങളും സെൻട്രൽ ബാങ്കുകളും ഇടിഎഫ് നിക്ഷേപവുമെല്ലാം സ്വർണ വില ഉയരാൻ കാരണമായിട്ടുണ്ട്.

കേരളത്തിലെ വില

സ്വർണ വില 8000 ഡോളർ ആയി ഉയർന്നാൽ കേരളത്തിൽ ഒരു പവൻ സ്വർണ വില 1.77 ലക്ഷത്തിലെത്തും. നിലവിൽ 93000 രൂപയാണ് പവന് വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+