Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഞെട്ടിച്ചു; ഒറ്റയടിക്ക് റെക്കോര്‍ഡില്‍... നേരത്തെ വാങ്ങിയവര്‍ക്ക് വന്‍ നേട്ടം, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പില്‍. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്കാണ് കുതിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതിന് അനുസരിച്ച് കേരളത്തിലും ഉയരുകയായിരുന്നു. ഇന്നത്തെ ആയിരം രൂപയുടെ വര്‍ധനവ് വിവാഹ ആവശ്യങ്ങള്‍ക്ക് ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടിയാണ്. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് ആശ്വസിക്കാനും വക നല്‍കുന്നു.

കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ പ്രധാന ജ്വല്ലറികളെല്ലാം വന്‍ തിരക്കാണ്. അതിനിടെയാണ് ആഗോള വിപണിയില്‍ വില കുതിക്കുന്നത്. വില കുതിപ്പ് വില്‍പ്പനയ്ക്ക് തിരിച്ചടിയാകില്ല എന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. എങ്കിലും ഉപഭോക്താക്കളുടെ തുടര്‍ച്ചയായ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. അറിയാം ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച്....

goldprice-september13

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 54600 രൂപയാണ് വില. 960 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 120 രൂപ കൂടി 6825 രൂപയിലെതത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 5660 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ 3 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 93 രൂപയായി. ഇനിയും വില വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത എന്നാണ് നിരീക്ഷണം.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 53360 രൂപയായിരുന്നു. ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. അധികം വൈകാതെ സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുമെന്നാണ് വിലയിരുത്തല്‍. ഡോളര്‍ മൂല്യം ഇടിഞ്ഞിട്ടുണ്ട്. രൂപയുടെ മൂല്യം നേരിയ തോതില്‍ വര്‍ധിക്കുകയും ചെയ്തു. എണ്ണവില ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചുകയറി എന്നതും എടുത്തുപറയണം.

ആഗോള സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം വരെ ഔണ്‍സിന് 2500 ഡോളറിലായിരുന്ന വില ഇന്നലെ 2550 കടന്നു. ഇന്ന് വീണ്ടും കുതിച്ച് 2567 ഡോളറിലാണ് വില. വ്യാപാരം നടക്കുന്നതിനാല്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. വില ഇത്രയും കുതിച്ചതാണ് കേരളത്തിലും മാറ്റം വരാന്‍ ഇടയാക്കിയത്. എന്താണ് പൊടുന്നനെ വില ഉയരാന്‍ കാരണമെന്ന് പറയാം...

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്താന്‍ പോകുകയാണ്. നേരത്തെ ഇത് സംബന്ധിച്ച് വിവരങ്ങള്‍ വന്നിരുന്നു എങ്കിലും കഴിഞ്ഞ ദിവസം ഉറപ്പ് ലഭിച്ചിരിക്കുന്നു. ഇതോടെ നിക്ഷേപ പലിശയില്‍ നിന്നുള്ള വരുമാനം ഇടിയും. നിക്ഷേപകര്‍ തുക പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് തിരിയും. മാത്രമല്ല, ഓഹരി വിപണിയിലേക്കും ശ്രദ്ധ പതിപ്പിക്കും. അതുകൊണ്ടുതന്നെ സ്വര്‍ണവും ഓഹരി വിപണിയും സജീവമാകാനാണ് ഇനി സാധ്യത.

ഡോളര്‍ സൂചിക 101.04ലേക്ക് താഴ്ന്നിട്ടുണ്ട്. ഇന്ത്യന്‍ രൂപ 83.94 എന്ന നിരക്കിലാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 72.33 ഡോളര്‍ ആണ് പുതിയ വില. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 60000 രൂപ വരെ ചെലവ് വന്നേക്കും. പണിക്കൂലി, ജിഎസ്ടി എന്നിവ ചേരുമ്പോഴാണിത്. അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തി വിലക്കയറ്റ ആശങ്ക ഒഴിവാക്കുന്നതാണ് ഉപഭോക്താക്കള്‍ക്ക് ഉചിതം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+