കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണവില കുതിച്ചുയര്‍ന്നു; മല്‍സരവ്യാപാരം കനത്തു!! വാരിക്കൂട്ടി വ്യവസായികള്‍, വരുംദിനം ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി: മഞ്ഞലോഹത്തിന് വില കുത്തനെ കൂടുന്നു. ആഗോള വന്‍കിട ശക്തികള്‍ക്കിടയിലെ വ്യാപാര പോരാണ് സ്വര്‍ണത്തിന് വില വര്‍ധിക്കാന്‍ കാരണം. ഇതേ സാഹചര്യത്തില്‍ തന്നെ ഡോളര്‍ മൂല്യം ഇടിയുകയാണ്. മാത്രമല്ല, ഓഹരി വിപണിയും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നില്ല.ആഗോളതലത്തില്‍ വ്യവസായ മേഖലയിലുണ്ടായ ചില ആശങ്കകളാണ് സ്വര്‍ണത്തിന് വില വര്‍ധിപ്പിക്കുന്നത്.

കേരളത്തില്‍ ചൊവ്വാഴ്ച പവന് 80 രൂപ കൂടി വര്‍ധിച്ചു. അതായത് ഗ്രാമിന് പത്ത് രൂപയുടെ വര്‍ധന. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വില വര്‍ധന തുടരുകയാണ്. നിലവില്‍ പവന്‍ വില 22920 രൂപയിലെത്തിയിരിക്കുകയാണ്. എന്താണ് സ്വര്‍ണവില വര്‍ധിക്കാനുള്ള കാരണം? വരുംദിവസങ്ങളില്‍ എന്ത് മാറ്റമാണ് സ്വര്‍ണ വിലയില്‍ സംഭവിക്കുക. വ്യാപാരികള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ ഇങ്ങനെ...

ഒരാഴ്ചയ്ക്കിടെ 480 രൂപ

ഒരാഴ്ചയ്ക്കിടെ 480 രൂപ

നരേന്ദ്ര മോദി സര്‍ക്കാര്‍ 2016 നവംബറില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം സ്വര്‍ണവില വന്‍തോതില്‍ കുറഞ്ഞിരുന്നു. സ്വര്‍ണം വാങ്ങാന്‍ പണമായി ജനങ്ങളുടെ കൈയ്യില്‍ കാശില്ലാതെ വന്നത് വില കുറയാന്‍ കാരണമായി. മാത്രമല്ല, സ്വര്‍ണം വാങ്ങുന്നതിനും വില്‍ക്കുന്നതിനും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതും വിലതകര്‍ച്ചയ്ക്കിടയാക്കി. എന്നാല്‍ അടുത്തിടെയായി സ്വര്‍ണ വിലയില്‍ വന്‍ മാറ്റമാണ് പ്രകടമാകുന്നത്. ഒരാഴ്ചയ്ക്കിടെ 480 രൂപ വര്‍ധിച്ചു. നേരത്തെ ചില ഏറ്റക്കുറച്ചിലുകള്‍ വിലയുടെ കാര്യത്തിലുണ്ടായിരുന്നെങ്കിലും കാര്യമായ ഇടിവുണ്ടായിരുന്നില്ല. ഇപ്പോള്‍ വര്‍ധിക്കുന്ന പ്രവണതയാണ് വിപണിയില്‍.

 വന്‍ശക്തികളുടെ വ്യാപാര തര്‍ക്കം

വന്‍ശക്തികളുടെ വ്യാപാര തര്‍ക്കം

അമേരിക്കയുടെയും ചൈനയുടെയും ചില വ്യാപാര നീക്കങ്ങളും സ്വര്‍ണ വില വര്‍ധനവിന് കാരണമായിട്ടുണ്ട്. അതെങ്ങനെയാണ് ഇരുരാജ്യങ്ങളുടെ വ്യാപാര പ്രശ്‌നങ്ങള്‍ സ്വര്‍ണത്തെ ബാധിക്കുന്നത്? അതിങ്ങനെയാണ്. ലോകത്തെ രണ്ട് പ്രധാന സാമ്പത്തിക ശക്തികളാണ് അമേരിക്കയും ചൈനയും. ചൈന ലോക വിപണികള്‍ കീഴടക്കുന്നുവെന്ന ആശങ്ക അമേരിക്കക്കും സഖ്യരാഷ്ട്രങ്ങള്‍ക്കുമുണ്ട്. ഈ സാഹചര്യത്തില്‍ ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വര്‍ധിപ്പിക്കുമെന്ന പ്രചാരണം വ്യവസായികള്‍ക്കിടയില്‍ പരന്നിട്ടുണ്ട്. ഇതോടെ അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര യുദ്ധം തുടങ്ങുമോ എന്നാണ് വിപണിയിലെ ആശങ്ക.

 ഡോളറും ഓഹരികളും തകര്‍ന്നു

ഡോളറും ഓഹരികളും തകര്‍ന്നു

ഈ ഘട്ടത്തില്‍ തന്നെയാണ് ഡോളറിന് മൂല്യം കുറയുന്നത്. ഡോളര്‍ വിറ്റ് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. ഇത് സ്വര്‍ണത്തിന് ഡിമാന്റ് വര്‍ധിക്കാന്‍ കാരണമായി. സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍ വ്യവസായികള്‍ സുരക്ഷിത നിക്ഷേപം എന്ന നിലിയില്‍ സ്വര്‍ണത്തെയാണ് ആശ്രയിക്കുക. വ്യാപാരികള്‍ക്കുള്ള ആശങ്ക തന്നെയാണ് ഓഹരി വിപണിയിലും തകര്‍ച്ചയ്ക്ക് കാരണം. നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയില്‍ സ്വര്‍ണവില ഇടിഞ്ഞിരുന്നു. ഇപ്പോള്‍വീണ്ടും തിരിച്ചുകയറുകയാണ്. ഇന്ത്യയില്‍ സ്വര്‍ണം ഇറക്കുമതിക്കുള്ള തീരുവ കുറയ്ക്കണമെന്ന് നീതി ആയോഗ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കുതിച്ചു ചാടിയ മഞ്ഞലോഹം

കുതിച്ചു ചാടിയ മഞ്ഞലോഹം

ഇന്ത്യയിലെ സാഹചര്യങ്ങള്‍ അടിസ്ഥാനമായിട്ടല്ല ഇപ്പോഴത്തെ വിലവര്‍ധനവ്. ആഗോള വിപണിയുടെ ചുവട് പിടിച്ചാണ്. മാത്രമല്ല, വരുംദിവസങ്ങളിലും വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന. പത്ത് വര്‍ഷത്തിനിടെയാണ് സ്വര്‍ണ വിലയില്‍ വന്‍ മാറ്റങ്ങള്‍ പ്രകടമായത്. 2008ലുണ്ടായ ആഗോള മാന്ദ്യമായിരുന്നു കാര്യങ്ങള്‍ മാറ്റി മറിച്ചത്. പ്രതിസന്ധി കനത്തതോടെ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയായിരുന്നു. 2008ല്‍ 8000വും 2011ല്‍ 16000വും ആയി വര്‍ധിച്ചു. ഒരു തവണ 24000 രൂപയില്‍ അധികം പവന് എത്തിയ സാഹചര്യവുമുണ്ടായി. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തില്‍ വലിയ വില വ്യത്യാസമില്ലാതെ നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും വര്‍ധിക്കുന്നതാണ് ട്രന്റ്. വരും ദിവസങ്ങളിലും വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

English summary
Gold Price Increase amid global trade war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X