പ്രവചനങ്ങളെല്ലാം കാറ്റിൽപ്പറത്തി സ്വർണവില, ഈ വർഷം അവസാനം ഒന്നര ലക്ഷം കടക്കുമോ? സ്വർണവ്യാപാരി പറയുന്നു

ഒരു വർഷം മുൻപ് 2025 ഡിസംബറിലാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിൽ ആദ്യമായി പവന് ഒരു ലക്ഷം രൂപ കടന്നത്. ജനുവരി അവസാനം ആകുമ്പോഴേക്ക് ഇത് 1,31000ത്തിലേക്ക് കുതിച്ചു. ഇതോടെ 2026 അവസാനം ആകുമ്പോഴേക്കും സ്വർണവില 2 ലക്ഷത്തിലേക്ക് എത്തുമെന്ന് പലരും പ്രവചിച്ചു.

എന്നാൽ പ്രവചനാതീതമായ പല കയറ്റിറക്കങ്ങളുമാണ് സ്വർണവിലയിൽ ഈ വർഷം കണ്ടത്. ഈ വർഷം അവസാനം ആകാറായപ്പോൾ സ്വർണവില എത്തി നിൽക്കുന്നത് പവന് 1,14,280 രൂപയിലാണ്. ഇനി എങ്ങോട്ടേക്കാണ് സ്വർണവിലയുടെ പോക്കെന്ന് സ്വർണവ്യാപാരിയായ അരുൺ മാർക്കോസ് സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

'' ഒരു ലക്ഷം എന്ന മാന്ത്രിക സംഖ്യയിലേക്ക് സ്വര്‍ണവില അടുത്തെങ്ങും എത്തുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. പക്ഷേ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച് കൊണ്ടാണ് സ്വര്‍ണവില നിലവിലുണ്ടായിരുന്ന വിലയുടെ ഇരട്ടിയോളം വര്‍ധിച്ച് ഒരു ലക്ഷം പിന്നിട്ട് മുന്നോട്ടേക്ക് കുതിച്ചത്. അത് ഏകദേശം ഒരു ലക്ഷത്തിമുപ്പത്തിയൊന്നായിരം വരെ കടന്നു.

Gold

ആ സമയത്ത് വിപണി പഠനം നടത്തി താനടക്കമുളള ആളുകള്‍ പറഞ്ഞിരുന്നു ഇത് ഒന്നര ലക്ഷത്തിലേക്കും രണ്ട് ലക്ഷത്തിലേക്കുമൊക്കെ എത്തും എന്ന്. വളരെ കുറഞ്ഞ സമയത്തില്‍ അത് എത്തും എന്ന് പ്രതീക്ഷിച്ചിരുന്നു. എല്ലാവരും പ്രതീക്ഷിച്ചിരുന്നത് ഈ വര്‍ഷം പകുതിയോട് അടുത്ത്, അതായത് ഈ സമയത്ത് വില ഒന്നര ലക്ഷം പിന്നിട്ട് രണ്ട് ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഇടയ്ക്ക് വില ചെന്നെത്തുമെന്നും അത് ഈ വര്‍ഷം അവസാനത്തോടെ 2 ലക്ഷം എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്തും എന്നുമാണ് പ്രതീക്ഷിച്ചിരുന്നത്.

ആ സമയത്താണ് ആരും പ്രതീക്ഷിക്കാത്ത തരത്തില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂപപ്പെടുന്നത്. അമേരിക്കയും ഇറാനും തമ്മിലുളള യുദ്ധം, അതിനെ തുടര്‍ന്ന് അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അമേരിക്കയുടെ ബേസുളള ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ചു. ഈ സംഘര്‍ഷം ഹോര്‍മുസ് തുറമുഖം അടയ്ക്കുന്ന തരത്തിലേക്ക് പോകുന്നു.
അവിടെ നിന്നുളള ചരക്ക് നീക്കം നിലയ്ക്കുന്നു.

ക്രൂഡ് ഓയില്‍ വിലയില്‍ വ്യതിയാനം ഉണ്ടാകുന്നു. ഡോളറിലേക്ക് ആളുകള്‍ നിക്ഷേപം മാറ്റി. ഇങ്ങനെയുളള പല കാര്യങ്ങളാണ് സ്വര്‍ണവിലയെ താഴേക്ക് പിടിച്ച് വലിച്ചത്. അങ്ങനെ സ്വര്‍ണവില 1 ലക്ഷത്തിന് മുകളില്‍ വന്ന് നിന്നപ്പോള്‍ എല്ലാവരും വില അന്‍പതിനായിരത്തിനും എഴുപത്തിഅയ്യായിരത്തിനും ഇടയില്‍ വന്ന് നില്‍ക്കുമെന്നും പ്രവചിച്ചിരുന്നു. അപ്പോഴും വില 1 ലക്ഷത്തിന് താഴെ പോകില്ലെന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. ആ വിശ്വാസത്തിലാണ് ഇപ്പോഴും നില്‍ക്കുന്നത്. നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കപ്പെട്ടാല്‍ സ്വര്‍ണവില ഉയരുന്ന ട്രെന്‍ഡ് തന്നെ ഉണ്ടാകും. ആ ഉയര്‍ച്ച എവിടേക്ക് എത്തും എന്ന കാര്യം നമുക്ക് പൂര്‍ണമായും പറയാന്‍ സാധിക്കില്ല എങ്കിലും ഒന്നരലക്ഷവും കടന്ന് മുകളിലേക്ക് പോകാനുളള സാധ്യത വിദൂരമല്ല''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma