സ്വർണ വില ചതിച്ചോ? അക്ഷയ തൃതീയയിലും ഇതെന്ത് തിരിച്ചടി? വൻ നിരാശ
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുകയാണ്. ഇന്നും പവന് വില ഉയർന്നു. 160 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു ഗ്രാമിന് 20 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന വില 5,585 ൽ എത്തി. പവന് വില 44,689 രൂപയാണ്.
അതേസമയം വില വർധിച്ചാലും അക്ഷയ തൃതീയ പ്രമാണിച്ച് താരതമ്യേന കൂടുതൽ പേർ സ്വർണം വാങ്ങാൻ എത്തുമെന്നായിരുന്നു സ്വർണ വ്യാപാരികളുടെ കണക്ക് കൂട്ടൽ. എന്നാൽ കനത്ത നിരാശയാണ് വ്യാപാരികൾ പങ്കുവെയ്ക്കുന്നത്.

കഴിഞ്ഞ ആറ് മാസത്തിനിടെ സ്വർണ വിലയിൽ 22 ശതമാനത്തിന്റെ വർധനവാണ് റിപ്പോർട്ട് ചെയ്ത്. ഈ മാസം ഏപ്രിൽ 14 ന് 45320 എന്ന സർവ്വകാല റെക്കോഡിലായിരുന്നു സംസ്ഥാനത്തെ സ്വർണ വില. വില വർധിച്ചത് തുടങ്ങിയതോടെ സ്വർണം വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി വ്യാപാരികൾ വ്യക്തമാക്കിയിരുന്നു. ജ്വല്ലറികളിലേക്ക് എത്തുന്നവരാകട്ടെ പുതിയ സ്വർണം വാങ്ങാൻ എത്തുന്നവരല്ല മറിച്ച് പഴയ സ്വർണം മാറ്റി വാങ്ങാൻ എത്തുന്നവരാണെന്നായിരുന്നു വ്യാപാരികൾ വ്യക്തമാക്കിയത്.
എന്നാൽ അക്ഷയ തൃതീയയുടെ പശ്ചാത്തലത്തിൽ സ്വർണ വ്യാപാരം ഉയരുമെന്നതായിരുന്നു വിപണിയിലെ പ്രതീക്ഷ. സ്വർണ വില വർധിച്ചാലും അക്ഷയ തൃതീയയുടെ പ്രാധാന്യം കണക്കിലെടുത്ത് ജ്വല്ലറിയിലേക്ക് ആളുകൾ ഇടിച്ച് കയറുന്നതാണ് മുൻപുള്ള കാഴ്ച. അക്ഷയ തൃതീയ ദിവസം സ്വർണം വാങ്ങുന്നത് വീട്ടിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം
അതുകൊണ്ട് തന്നെ ഇത്തവണയും അക്ഷയ തൃതീയ വിപണിയിൽ ഊർജം കൊണ്ടുവരുമെന്നതാണ് കണക്കാക്കപ്പെട്ടത് അക്ഷയ തൃതീയ മുന്നിൽ കണ്ട് മാർച്ച് അവസാനത്തോടെ സ്വർണ ഇറക്കുമതിയിലും വർധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ സ്വർണ വില വർധനവ് പ്രതീക്ഷളെല്ലാം തകർത്തിരിക്കുകയെന്ന ആശങ്കയാണ് വ്യാപരികൾ പറയുന്നത്.
'കഴിഞ്ഞ മാസം മുതൽ വിവാഹത്തിന് ആഭരണം വാങ്ങാൻ എത്തുന്നവരുടെ എണ്ണവും കുത്തനെ കുറഞ്ഞു. വില വർധനവാണ് തിരിച്ചടിയായത്. സ്വർണ വില അൽപമെങ്കിലു കുറഞ്ഞതിന് ശേഷം ആഭരണങ്ങൾ വാങ്ങാം എന്നതാണ് പലരുടേയും കാഴ്ചപ്പാട്',പൂനെ ആസ്ഥാനമായുള്ള ജ്വല്ലറി ശൃംഖലയായ പി എൻ ഗാഡ്ഗിൽ ആൻഡ് സൺസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിത് മോദക് പറഞ്ഞു.
'സാധാരണ ഗതിയിൽ ഒരു മധ്യവർഗ കുടുംബം വിവാഹത്തിന് വാങ്ങുന്നത് ശരാശരി 300 ഗ്രാം സ്വർണ ആഭരണങ്ങളാണ്. മാല, വള, മോതിരങ്ങൾ എന്നിങ്ങനെ തൂക്കം കുറഞ്ഞ ആഭരണങ്ങളാണ് അവർ വാങ്ങുന്നത്. . വിവാഹ ആവശ്യങ്ങൾക്ക് പോലും കൈയ്യിലുള്ള പഴയ സ്വർണം വാങ്ങി വിൽക്കാനാണ് പലരും എത്തുന്നത്', മോദക് വ്യക്തമാക്കി.
മുൻപ് എത്ര പവൻ സ്വർണം വാങ്ങണമെന്ന് പറയുന്നവർ ഇപ്പോൾ കടയിലെത്തുമ്പോൾ പവന്റെ വിലയെ കുറിച്ചാണ് കണക്ക് കൂട്ടുന്നതെന്ന് മറ്റൊരു സ്വർണ വ്യാപാരിയായ അതുൽ അഷ്തേക്കർ പറഞ്ഞു. ഇത്ര പവൻ സ്വർണം എന്നതിന് പകരം ബജറ്റിന് അനുസരിച്ചുള്ള സ്വർണം എന്ന നിലയിലാണ് സ്വർണം വാങ്ങാൻ ആളുകൾ എത്തുന്നതെന്നും അദ്ദേഹം റഞ്ഞു.
സ്വർണത്തിന്റെ വില ഉടൻ അൽപമെങ്കിലും കുറയുമെന്ന പ്രതീക്ഷയിലാണ് പലരും. എന്നാൽ ഇനി വില കുറയുന്നില്ലെങ്കിൽ തീർച്ചയായും കൈയ്യിലുള്ള ബജറ്റിന് അനുസരിച്ച് സ്വർണം വാങ്ങുമെന്നും വ്യാപാരികൾ പറയുന്നു.












Click it and Unblock the Notifications