സ്വർണം വില 1760 രൂപ ഒരു ദിവസം ഉയർന്നപ്പോൾ ഞെട്ടിയോ? 25000 രൂപ കൂടി ഉയർന്നാലോ? ഇനി നിരാശയുടെ നാളുകൾ
സംസ്ഥാനത്ത് സ്വർണ വില കുതിക്കുകയാണ്. ഇന്ന് മൂന്ന് തവണയാണ് വില വർധിച്ചത്. 1,760 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.ഇതോടെ ഒരു പവൻ വില 1,01,360 രൂപയിലെത്തി. ഗ്രാം വില 12,670 രൂപയാണ്. സ്വർണം രാജ്യാന്തര വിപണിയിൽ സ്വർണവില കുതിച്ചതും ഇന്ത്യൻ വിപണിയിൽ രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണ വിലയുടെ ആക്കം കൂട്ടി. വെനസ്വേല-യുഎസ് പ്രതിസന്ധിയാണ് രാജ്യാന്തര വിപണിയിൽ സ്വർണ വില കത്തിക്കയാറാൻ കാരണമായ ഒരു ഘടം.
ആഗോള പ്രതിസന്ധികൾ ശക്തമാകുമ്പോൾ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയും, സ്വാഭാവികമായി സ്വർണ വില വർധിക്കും. വെനിസ്വേല പോലുള്ള വിഷയങ്ങൾ ഇനിയും ഈ വർഷം പ്രതീക്ഷിക്കാമെന്നും അതുകൊണ്ട് തന്നെ പവൻ വില ഒന്നേകാൽ ലക്ഷത്തിലേക്ക് പോകുമോയെന്ന് നമ്മുക്ക് പറയാൻ സാധിക്കില്ലെന്നും സാമ്പത്തിക വിദഗ്ധ മേരി ജോർജ് പറഞ്ഞു. അതേസമയം സ്വർണ വില ഉയരുമ്പോൾ ജ്വല്ലറികൾ നൽകുന്ന ആനുകൂല്യങ്ങളിൽ വലിയ വിശ്വാസം പുലർത്തേണ്ടതില്ലെന്നും അവർ പറഞ്ഞു.

'കേരളത്തിൽ തന്നെയുള്ള ഏത് സ്വർണ്ണ വ്യാപാരിയുടെ കാര്യം എടുത്താലും ഒരു വർഷം എത്രയെത്ര പുതിയ ഷോപ്പുകളാണ് അവർ തുടങ്ങുന്നത്? 60000 രൂപ വില ഉണ്ടായിരുന്നപ്പോൾ വാങ്ങിച്ച സ്വർണ്ണമാണ് ഇപ്പോൾ ഒരു ലക്ഷത്തിനു മേൽ വില എത്തി നിൽക്കുമ്പോൾ അവർ വിൽക്കുന്നത്.അപ്പോൾ അതിൻ്റ ലാഭം അവർ എടുക്കുന്നുണ്ട്. ചെറിയ ഇളവുകൾ ഉപഭോക്താക്കൾക്ക് നൽകും. ചെറിയ ഇളവുകൾ യഥാർത്ഥത്തിൽ വലിയ ഇളവുകൾ അല്ല. കൺസ്യൂമേഴ്സിനെ സംബന്ധിച്ച് വലിയ ആശ്വാസമല്ല.
അവർ വലിയ സെലിബ്രീറ്റീസിനെ വെച്ച് പരസ്യം ചെയ്യുന്നു. അവർക്കുള്ള പണമൊക്കെ ഈ വലിയ പണിക്കൂലിയൊക്കെ വാങ്ങിയല്ലേ കൊടുക്കുന്നത്. കേരളത്തിൽ വിറ്റഴിയുന്ന സ്വർണ്ണം തന്നെ കൃത്യമായിട്ട് 3% ജിഎസ്ടി കൊടുത്താണ് വിൽക്കുന്നത്. എങ്കിൽ സഡക്കാരിന്‍റെ ഖജനാവിലേക്ക് 30000 -4000 കോടി വരണം. പക്ഷെ ഖജനാവിലേക്ക് സ്വർണ്ണ വിൽപന വഴിയായിട്ട് വരുന്നത് വെറും 1000 താഴെ രൂപ കോടി രൂപയാണ്.. ഇപ്പോഴത്തെ വില അനുസരിച്ച്, ഒരു 40000 കോടി വരേണ്ട കാലത്താണ് ഈ 1000 കോടിക്ക് താഴെ മാത്രം വരുന്നത്. എന്നുവെച്ചാൽ, വ്യാപാരികൾ കൃത്യമായിട്ട് നികുതി വെട്ടിക്കുകയാണ്. ഉപഭോക്താക്കളും ഇതിന് കൂട്ടുനിൽക്കുന്നുണ്ട്. ഏറ്റവും കൂടുതൽ നികുതി വെട്ടിക്കുന്ന സംസ്ഥാനം കേരളമാണ്. ഇതൊക്കെ നിരോധിക്കാൻ സർക്കാർ എന്തുകൊണ്ട് ശക്തമായി ഇടപെടുന്നില്ലെന്നതാണ് ചോദ്യം', അവർ പറഞ്ഞു.












Click it and Unblock the Notifications