സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ?
മാർച്ച് ഒന്ന് 1.26 ലക്ഷം എന്ന നിരക്കിലായിരുന്നു പവൻ വില. എന്നാൽ പിന്നീടിങ്ങോട്ട് സ്വർണം ഇടിഞ്ഞ് വീഴുന്നതാണ് കാഴ്ച. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുള്ള കണക്കെടുത്താൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. മാർച്ച് 15-ന് ഒരു പവന് (8 ഗ്രാം, 22 കാരറ്റ്) 117,080 രൂപയായിരുന്നത് മാർച്ച് 21-ന് 107,040 രൂപയായി കുറഞ്ഞു. ഏകദേശം 8.6% കുറവാണ് ഒരാഴ്ചകൊണ്ട് രേഖപ്പെടുത്തിയത്, അതായത് 10,040 രൂപയുടെ ഇടിവ്.
കേരളത്തിലെ സ്വർണ്ണവില ആഗോള വിപണിയിലെ ട്രെൻഡുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇന്ത്യ സ്വർണ്ണം ഇറക്കുമതി ചെയ്യുന്നതിനാൽ, അന്താരാഷ്ട്ര മാറ്റങ്ങൾ പ്രാദേശിക വിലകളിൽ വേഗത്തിൽ പ്രതിഫലിക്കും. തദ്ദേശീയ കാരണങ്ങളേക്കാൾ ആഗോള ഘടകങ്ങളാണ് നിലവിലെ സാഹചര്യത്തിന് പിന്നിൽ.ആഗോളതലത്തിൽ, യുഎസ് ഡോളറിന്റെ ശക്തിപ്പെട്ടതാണ് വില കുറയാൻ ഉണ്ടായ പ്രധാന കാര്യങ്ങളിലൊന്ന്. ഡോളർ മൂല്യം ഉയരുമ്പോൾ സ്വർണ്ണം വാങ്ങുന്നതിനുള്ള ചിലവ് മറ്റ് രാജ്യങ്ങളിൽ കൂടുന്നു, ഇത് ഡിമാൻഡ് കുറയ്ക്കുകയും വില താഴാനും കാരണമാകും.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് നയവും വിലയിടിവിന് ആക്കം കൂട്ടി. പണപ്പെരുപ്പ ആശങ്കകൾ കാരണം ഉയർന്ന നിരക്കുകൾ നിലനിർത്താനും 2026-ൽ ചെറിയ കുറവ് മാത്രം മതിയെന്നും ഫെഡ് സൂചിപ്പിച്ചു. സ്വർണ്ണത്തിന് പലിശയില്ലാത്തതിനാൽ, ഉയർന്ന നിരക്കുകൾ നിക്ഷേപകരെ മറ്റ് ആസ്തികളിലേക്ക് ആകർഷിക്കും. സ്വാഭാവികമായും സ്വർണത്തിന് വില ഇടിയും.
മധ്യപൂർവദേശത്തെ (യുഎസ്, ഇസ്രായേൽ, ഇറാൻ) സംഘർഷങ്ങളും എണ്ണവില വർദ്ധിപ്പിച്ചു. സാധാരണയായി യുദ്ധം സ്വർണത്തിൻ്റെ സുരക്ഷിത നിക്ഷേപ പദവി ഉയർത്തുകയാണ് പതിവ്. എന്നാൽ ഉയർന്ന എണ്ണവില പണപ്പെരുപ്പ ഭയം വർദ്ധിപ്പിച്ച് പലിശനിരക്ക് ഉയർത്തി നിർത്താൻ ഫെഡിനെ പ്രേരിപ്പിക്കുച്ചു. ഇതാണ് സ്വർണ്ണത്തിന് വിപരീത ഫലമുണ്ടാക്കിയത്. പ്രധാന നിക്ഷേപകർ ലാഭമെടുപ്പിനായി വിറ്റഴിച്ചതും വില കുറയാൻ ഇടയാക്കി.
ഇനിയും താഴേക്ക്
യുദ്ധം തുടരുകയാണെങ്കിൽ സ്വർണ വില ഇനിയും താഴേക്ക് തന്നെ പതിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ വീണ്ടുമൊരു 10,000 രൂപ കൂടി ഇടിഞ്ഞാൽ സ്വർണ വില 1 ലക്ഷത്തിന് താഴേക്ക് എത്തും. എന്നാലും സ്വർണ വാങ്ങൽ കൂടാൻ സാധ്യതയില്ല. പവന് 60,000 വരെ എത്തിയെങ്കിലേ സാധാരണക്കാരനെ സംബന്ധിച്ച് സ്വർണം വാങ്ങുന്നത് ലാഭകരമാകുകയുള്ളൂ. അതിനാൽ വില ഇനിയും ഇടിയാനായി ആളുകൾ കാത്തിരുന്നേക്കും.
അതേസമയം സ്വർണത്തിൻ്റെ വില 60,000ത്തിലേക്കോ 70,000ത്തിലേക്കോ എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കാരണം യുഎസ് പ്രസിഡൻ്റ് കൂടുതൽ ഭീഷണികൾ ട്രംപിനെതിരെ മുഴക്കിക്കൊണ്ടിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ തകർക്കും എന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. യുദ്ധം കൊടുമ്പിരി കൊണ്ടാൽ വീണ്ടും സ്ഥിതി വഷളാകും. എണ്ണ വില കത്തിക്കയറുന്നത് ഡോളറിൻ്റെ മൂല്യം കൂടുതൽ ഉയർത്തുകയും സ്വർണത്തിൻ്റെ പെരുമ ഇടിഞ്ഞ് താഴുകയും ചെയ്യും.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications