Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണു; 12500 രൂപ കുറവില്‍ സ്വര്‍ണം വേണോ? ആഭരണം ഇങ്ങനെ വാങ്ങൂ, പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് താഴ്ന്നു. ഇന്നലെ രണ്ട് തവണയായി 800 രൂപയ്ക്ക് മുകളില്‍ വര്‍ധിച്ചിരുന്നു എങ്കിലും ഇന്ന് വില കുറഞ്ഞത് ആശ്വാസമാണ്. വിപണിയില്‍ അസ്ഥിരത നീങ്ങിയിട്ടുണ്ട്. മാത്രമല്ല, നിക്ഷേപ അന്തരീക്ഷം വരികയും ചെയ്തു. ലോക വ്യാപാര പോരുകള്‍ കുറയുകയാണ്. അമേരിക്ക സ്വീകരിക്കുന്ന പുതിയ നീക്കങ്ങള്‍ പ്രതീക്ഷ നല്‍കുന്നതുമാണ്. ഈ സാഹചര്യത്തില്‍ സ്വര്‍ണവില ഇനിയും കുറയുമെന്നാണ് പ്രതീക്ഷ.

ഡോളര്‍ നിരക്ക് ഇന്നലെ അല്‍പ്പം മെച്ചപ്പെട്ടിരുന്നു എങ്കിലും പിന്നീട് താഴ്ന്നു. ഡോളര്‍ മുന്നേറിയാല്‍ സ്വര്‍ണവില താഴും. ഡോളറുമായി മല്‍സരിക്കുന്ന മറ്റു ആറ് കറന്‍സികളുടെ മൂല്യം ഈ വേളയില്‍ ഇടിയുന്നതാണ് സ്വര്‍ണവില താഴാന്‍ കാരണം. എന്നാല്‍ മാന്ദ്യഭീതി അകന്നതോടെ ക്രൂഡ് ഓയില്‍ വില കൂടാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച് അറിയാം, ഒപ്പം കുറഞ്ഞ വിലയ്ക്ക് ആഭരണം വാങ്ങാനുള്ള മാര്‍ഗവും വിശദമാക്കാം...

gold price kerala may14

കേരളത്തില്‍ ഇന്നലെ രാവിലെ 70000 രൂപയായിരുന്നു ഒരു പവന് നല്‍കേണ്ടിയിരുന്നത്. പിന്നീട് 120 രൂപ വര്‍ധിച്ചു. ഉച്ചയ്ക്ക് ശേഷം 720 രൂപ കൂടുകയും ചെയ്തു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 70840 രൂപയായി. എന്നാല്‍ ഇന്ന് വില കുറയുകയാണ് ചെയ്തത്. 400 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അതായത്, ഒരു പവന്‍ സ്വര്‍ണത്തിന് 70440 രൂപയാണ് നല്‍കേണ്ടത്.

22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ ഈ സ്വര്‍ണത്തിന്റെ വില 76000 രൂപയോളം വരും. എന്നാല്‍ ആഭരണം മാത്രമായി സ്വര്‍ണത്തെ കാണുന്നവര്‍ക്ക് നല്ലത് 18 കാരറ്റ് സ്വര്‍ണമാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 7220 രൂപയാണ് ഇതിന്റെ വില. പവന് 57760 രൂപയും. 22 കാരറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 12680 രൂപയുടെ കുറവുണ്ട്. പണിക്കൂലി കൂടി ചേരുമ്പോള്‍ ഇനിയും വില മാറ്റമുണ്ടാകും.

സ്വര്‍ണം മൂന്ന് തരത്തിലാണ്...

ആഗോള വിപണിയില്‍ സ്വര്‍ണവില 3227 ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം 3300ലക്ക് അടുത്ത ശേഷമാണ് താഴ്ന്നത്. ഡോളര്‍ സൂചിക 100ലെത്തി. 101ലെത്തിയ ശേഷം ഇടിയുകയായിരുന്നു. രൂപയുടെ വിനിമയ നിരക്ക് 85.45 ആയി താഴ്ന്നു. എന്നാല്‍ ക്രൂഡ് ഓയില്‍ വില ബ്രെന്റ് ക്രൂഡ് ബാരലിന് 66 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. മാന്ദ്യഭീതി അകന്നതോടെ എണ്ണവില ഇനിയും ഉയര്‍ന്നേക്കും. ഇത് ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യത്തിന് തിരിച്ചടിയാണ്.

സ്വര്‍ണം മൂന്ന് തരത്തിലാണ് കേരളത്തില്‍ പ്രധാനമായും വില്‍പ്പന നടക്കുന്നത്. 24, 22, 18 കാരറ്റുകളില്‍. നിക്ഷേപം മാത്രമായി സ്വര്‍ണത്തെ കാണുന്നവര്‍ക്ക് 24 കാരറ്റാണ് നല്ലത്. വില്‍ക്കുമ്പോഴും മാര്‍ക്കറ്റ് വില കിട്ടും. ആഭരണമായും നിക്ഷേപമായും കാണുന്നവര്‍ക്ക് 22 കാരറ്റാണ് നല്ലത്. അടിയന്തരമായ ആവശ്യം വരുമ്പോള്‍ പണയം വയ്ക്കാനും സാധിക്കും. വില്‍ക്കുമ്പോള്‍ അല്‍പ്പം നഷ്ടം നേരിടും.

അതേസമയം, ആഭരണം മാത്രമായി സ്വര്‍ണത്തെ കാണുന്നവര്‍ക്ക് 18 കാരറ്റാണ് നല്ലത്. കുറഞ്ഞ വിലയ്ക്ക് വാങ്ങാം. വില്‍ക്കുമ്പോഴും സമാനമായ മൂല്യമേ പ്രതീക്ഷിക്കാവൂ. സ്വര്‍ണവില വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിനും കേരള വിപണിയില്‍ ആളുകളുണ്ട്. 18, 14 കാരറ്റുകളിലെ സ്വര്‍ണമാണ് പുതിയ തലമുറ ആവശ്യപ്പെടുന്നത് എന്ന് ജ്വല്ലറി വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ പരിശുദ്ധിയിലെ ആഭരണങ്ങളില്‍ ചെമ്പിന്റെ അളവ് കൂടുതലായിരിക്കും.

അമേരിക്കയും ബ്രിട്ടനും വ്യാപാര കരാര്‍ ഒപ്പുവച്ചത്, അമേരിക്കയും ചൈനയും തമ്മിലുള്ള പുതിയ നികുതി ധാരണ, ട്രംപിന്റെ ജിസിസി സന്ദര്‍ശനത്തിനിടയിലെ പ്രഖ്യാപനങ്ങള്‍, ഇന്ത്യ-പാകിസ്താന്‍ തര്‍ക്കം അവസാനിച്ചത് എന്നിവയെല്ലാം വിപണിക്ക് ആശ്വാസമാണ്. അതുകൊണ്ടുതന്നെ വരുംദിവസങ്ങളില്‍ ഓഹരി വിപണി കുതിക്കുമെന്നും സ്വര്‍ണവില കുറയുമെന്നുമാണ് വ്യാപാരികളുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+