Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില വരുന്ന ആഴ്ചയും കുത്തനെ താഴേക്ക് വീഴും.. ഒരാഴ്ച കൊണ്ട് 2700 രൂപ കുറയും; വ്യാപാരികൾ പറയുന്നത്

കൊച്ചി; കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയർന്ന് നിന്ന സ്വർണ വില ഇന്നലെ മുതൽ ഇടിയുകയാണ്. ഇന്നലെ രാവിലെ ഒരു പവൻ വില 102,280 രൂപയായിരുന്നു. ഉച്ചയ്ക്ക് ശേഷം വില വീണ്ടും കുറഞ്ഞു. 880 രൂപ കുറഞ്ഞ് 1,01,400 രൂപയായി. ഗ്രാമിന് 110 രൂപ കുറഞ്ഞ് 12,675 രൂപയും. ഇന്ന് രാവിലെ വീണ്ടും വില കുറഞ്ഞു.22 കാരറ്റ് സ്വര്‍ണത്തിന് 101,200 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയത്.ഗ്രാം വില 12,650 രൂപയും. വരുന്ന ആഴ്ചയും ഇതേ തോതിൽ വില കുറയാനുള്ള സാധ്യതയാണ് ഉള്ളതെന്ന് പറയുകയാണ് സ്വർണ വ്യാപാരിയായ സജി മാർക്കോസ്. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

' ഇന്ന് ഗ്രാമിന് 12670 ആണ് വിലയുള്ളത്. ഏറ്റവും മിനിമം ഒരു 1.10 എങ്കിലും വേണം. ഇന്നത്തെ നിരക്കനുസരിച്ച് ഇനി മുന്നോട്ടും വില കുറയാനുള്ള ഒരു ട്രെൻഡ് തന്നെയാണ് കാണിക്കുന്നത്. ജ്വല്ലറികളിലേക്ക് അന്വേഷണങ്ങൾ വരുന്നുണ്ട്. എന്നാൽ വില കൂടിയതോടെ വാങ്ങാൻ എത്തുന്നവരുടെ എണ്ണം കുറയുകയാണ്. അത്യാവശ്യം സ്വർണം വാങ്ങേണ്ടതായിട്ടുള്ള ആളുകൾ ജ്വല്ലറികളിലേക്ക് എത്തുന്നുണ്ട്. പക്ഷേ മുൻവർഷം ഈ സമയത്ത് ഉണ്ടായിരുന്ന ബിസിനസിനെ അപേക്ഷിച്ചു നോക്കുമ്പോൾ 20-30 ശതമാനത്തിന്റെ എങ്കിലും ഇടിവ് ജ്വല്ലറികളിൽ കാണുന്നുണ്ട് .

goldnewsnn-

വില കുറഞ്ഞാലും എത്ര വില കുറയുമെന്ന് പൂർണമായി പറയാൻ സാധിക്കില്ല. ഇന്നലെ 60 രൂപ രാവിലെ കൂടി. എന്നാൽ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 110 രൂപ കുറഞ്ഞു. അതിനുശേഷവും വീണ്ടും ഈ കുറവിന്റെ ട്രെൻഡ് ആണ് കാണിക്കുന്നത്. ഇന്നും 25 രൂപയോളം ഗ്രാമിന് കുറയുന്ന ഒരു സ്ഥിതിവിശേഷമാണ് രാവിലെ കണ്ടത്. അതിനുശേഷവും മാർക്കറ്റിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ട് .അതിനെ തുടർന്ന് 24 ക്യാരറ്റിന്റെ വില ഏകദേശം 70 രൂപ 80 രൂപയോളം രാവിലത്തെ മാർക്കറ്റ് ഓപ്പൺ ചെയ്തതിനു ശേഷം മാത്രം കുറഞ്ഞിട്ടുണ്ട്. അത് സാധാരണഗതിയിൽ ഉച്ച കഴിഞ്ഞ് ഇപ്പോഴത്തെ ഈ ട്രെൻഡ് കഴിഞ്ഞ് വീണ്ടും സ്വർണവില കുറയാനുള്ള ഒരു സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

നിലവിലെ ട്രൻ്ഡ് തുടർന്നാൽ ഈ ഒരാഴ്ച കൊണ്ട് 2000-2500 രൂപ ഒക്കെ താഴേക്ക് പോകുന്ന ഒരു സ്ഥിതിവിശേഷത്തിലേക്ക് എത്താം . എന്നിരുന്നാൽ തന്നെ എന്തെങ്കിലും വലിയ ആഗോള പ്രതിസന്ധികൾ ഉടലെടുത്താൽ വീണ്ടും പോസിറ്റീവ് ട്രെൻഡിലേക്ക് സ്വർണ വിപണി ഉയരാം. വില കുതിച്ചുകയറാം എന്നൊരു സാധ്യതയൊന്നും തള്ളിക്കയാനാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+