കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ഞലോഹത്തില്‍ കണ്ണുവയ്ക്കാം; സ്വര്‍ണം പിടിവിട്ട് പറക്കും, വന്‍തോതില്‍ നിക്ഷേപം നടക്കുന്നു

  • By Desk
Google Oneindia Malayalam News

സ്വര്‍ണവില പവന് 32000 കടന്നതോടെ ശരാശരി മലയാളി ആശങ്കയിലാണ്. കൊറോണ വൈറസ് രോഗ ഭീതിയെ തുടര്‍ന്ന് മറ്റു നിക്ഷേപ മേഖലകളെല്ലാം തകിടം മറിഞ്ഞപ്പോള്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് വിപണികള്‍ സജീവമല്ലാത്ത സാഹചര്യത്തിലും വില ഉയരാന്‍ കാരണം. സ്വര്‍ണ വിലയില്‍ വലിയ ഇടിവ് സമീപ കാലത്തൊന്നും പ്രതീക്ഷിക്കേണ്ടതില്ല. നേരിയ തോതിലാണെങ്കിലും ഉയരാന്‍ തന്നെയാണ് സാധ്യത. നേരത്തെ 35000 വരെ ഉയരുമെന്ന സൂചനകള്‍ വന്നിരുന്നു. നിലവില്‍ കേരളത്തിലെ സ്വര്‍ണ വില പവന് 32400 രൂപയാണ്. ഗ്രാമിന് 4050 രൂപയും. വിശദാംശങ്ങള്‍ ഇങ്ങനെ...

വിപണിയിലെ പ്രതിഭാസം

വിപണിയിലെ പ്രതിഭാസം

ആഗോള വിപണിയിലെ പ്രതിഭാസം നേരിട്ട് ബാധിക്കുന്ന ഒന്നാണ് സ്വര്‍ണം. അമേരിക്കന്‍ തൊഴില്‍ ലഭ്യതാ റിപ്പോര്‍ട്ട് ഈ ആഴ്ച അവസാനത്തില്‍ പുറത്തുവരും. കൊറോണ രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ തൊഴില്‍ അവസരങ്ങള്‍ കുറയുന്നുവെന്നാണ് ഏജന്‍സികള്‍ നല്‍കുന്ന വിവരം. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് തിരിയാന്‍ ഇനിയും സാധ്യത കൂടുതലാണ്.

സ്വര്‍ണത്തിലൂടെ പണം

സ്വര്‍ണത്തിലൂടെ പണം

സ്വര്‍ണത്തിലൂടെ പണമുണ്ടാക്കുന്ന രീതി മാത്രമല്ല നിക്ഷേപകര്‍ കാണുന്നത്. വന്‍ നഷ്ടം വരാത്ത നിക്ഷേപം എന്നത് കൂടിയാണ്. ആഗോള വിപണയില്‍ വില ഉയരാനാണ് സാധ്യതയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിയും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഇടപാടുകള്‍ നടക്കുന്നില്ല

ഇടപാടുകള്‍ നടക്കുന്നില്ല

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിപണികള്‍ സജീവമല്ലാത്തതിനാല്‍ ഇന്ത്യയില്‍ ദൈനംദിന ഇടപാടുകള്‍ നടക്കുന്നില്ല. എങ്കിലും ആഗോള വില അനുസരിച്ച് ഇന്ത്യയിലും വിലയില്‍ നേരിയ വ്യതിയാനം സംഭവിക്കുന്നുണ്ട്. ചൊവ്വാഴ്ച 800 രൂപയാണ് പവന് വര്‍ധിച്ചത്. ബുധനാഴ്ച 400 രൂപ കുറഞ്ഞു. ഈ ചാഞ്ചാട്ടം തുടരുമെന്ന് അഭിപ്രായപ്പെടുന്ന വിപണി നിരീക്ഷകരുമുണ്ട്.

ബുക്ക് ചെയ്തവര്‍ക്ക്

ബുക്ക് ചെയ്തവര്‍ക്ക്

ഇന്ത്യയിലെ വിപണി സജീവമല്ലെങ്കിലും നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് സ്വര്‍ണം നല്‍കുന്നുണ്ട്. ഇതാണ് കേരള വിപണിയിലും വിലയില്‍ മാറ്റം വരാന്‍ കാരണം. ഇന്ത്യയിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഒരു ഘടകം രൂപയുടെ മൂല്യത്തകര്‍ച്ചയാണ്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം ഇടിയുന്നത് സ്വര്‍ണവില ഇന്ത്യയില്‍ ഉയരാന്‍ കാരണമാകും. ഡോളറിനെതിരെ 76 രൂപ വരെ ബുധനാഴ്ച എത്തി.

ചരിത്ര കുതിപ്പ്

ചരിത്ര കുതിപ്പ്

സ്വര്‍ണവില കേരളത്തില്‍ ചരിത്ര കുതിപ്പാണ് ചൊവ്വാഴ്ച നടത്തിയത്. പവന് 32800 രൂപയായി ഉയര്‍ന്നു. ബുധനാഴ്ച നേരിയ ഇടിവാണ് സംഭവിച്ചത്. കൊറോണ ഉത്കണ്ഠയാണ് ഇപ്പോള്‍ വിലയെ സ്വാധീനിക്കുന്നത്. ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതി കുറയുകയാണ് എന്ന കാര്യവും എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 73 ശതമാനം ഇടിവാണ് ഈ വര്‍ഷം സംഭവിച്ചിരിക്കുന്നത്.

മോദി സര്‍ക്കാര്‍ പൂള്‍ ടെസ്റ്റിന് ഒരുങ്ങുന്നു; കൊറോണ വേഗം തിരിച്ചറിയാം... എന്താണ് പൂള്‍ ടെസ്റ്റ്?മോദി സര്‍ക്കാര്‍ പൂള്‍ ടെസ്റ്റിന് ഒരുങ്ങുന്നു; കൊറോണ വേഗം തിരിച്ചറിയാം... എന്താണ് പൂള്‍ ടെസ്റ്റ്?

തബ്ലീഗ് നേതാവ് മൗലാന സഅദിനെ പോലീസ് കണ്ടെത്തി; സാക്കിര്‍ നഗറിലെ വീട്ടില്‍, വീഡിയോ വഴി ചോദ്യം ചെയ്യുംതബ്ലീഗ് നേതാവ് മൗലാന സഅദിനെ പോലീസ് കണ്ടെത്തി; സാക്കിര്‍ നഗറിലെ വീട്ടില്‍, വീഡിയോ വഴി ചോദ്യം ചെയ്യും

English summary
Gold Price likely to rise in coming days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X