സ്വർണ വില പവന് 80000 രൂപയായി കുറയും?ഇപ്പോൾ വാങ്ങുന്നത് മണ്ടത്തരമോ? വ്യാപാരികൾ പറയുന്നത് ഇങ്ങനെ
സംസ്ഥാനത്ത് സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരുമ്പോൾ സ്വർണം വാങ്ങാനും വിൽക്കാനും മടിച്ച് നിൽക്കുകയാണ് ഉപഭോക്താക്കളെന്ന് വ്യാപാരി അരുണ്‍ മാർക്കോസ്. വില ഉയരമ്പോൾ പ്രീ ബുക്കിംഗ് ഓഫറുകൾ അവസാനിപ്പിക്കാൻ ചെറുകിട ജ്വല്ലറികൾ നിർബന്ധിതരാകുകയാണെന്നും അദ്ദേഹം പറഞ്ഞു. സീ ന്യൂസ് മലയാളത്തോടാണ് പ്രതികരണം. വായിക്കാം.
' കുറഞ്ഞ സ്വർണ വില വീണ്ടും കൂടുകയാണ്. അതിൻ്റ പ്രധാന കാരണം വില കുറഞ്ഞപ്പോൾ ഒരുപാട് ആളുകൾ സ്വർണം വാങ്ങികൂട്ടുന്ന തിരക്കിലേക്കായി. വലിയ നിക്ഷേപകരും സ്ഥാപനങ്ങളുടേയുമൊക്കെ കാര്യമാണ് പറയുന്നത്. വില കുറയാൻ ഉണ്ടായ കാരണം എല്ലാവരും പെട്ടെന്ന് ഏറ്റവും കൂടിയ വില വന്നപ്പോൾ വിപണിയിൽ വിറ്റഴിച്ച് ലാഭമെടുത്തു എന്നുള്ളതാണ്. പിന്നീട് അമേരിക്കയുടെ ഇന്ത്യയുമായുള്ള വ്യാപാര കരാർ സംബന്ധിച്ചുള്ള കാര്യങ്ങൾ അങ്ങനെ പല പല കാരണങ്ങൾ വിലയെ സ്വാധീനിച്ചിട്ടുണ്ട്.

സ്വർണ വില വീണ്ടും കൂടുന്നൊരു ട്രൻ്ഡ് തുടർന്നാൽ സ്വർണ വില പഴയ ഉയരത്തിലേക്കോ അതിനു മുകളിലേക്കോ എത്താനായിട്ട് വലിയ ബുദ്ധിമുട്ടുണ്ട് എന്ന് തോന്നുന്നില്ല. സ്വർണവിലയിലെ ട്രെൻഡുകൾ മാറാനും മതി ,അത് പോസിറ്റീവ് ആയിട്ടാവാം നെഗറ്റീവ് ആയിട്ടാവാം. പെട്ടെന്നാണ് ട്രെൻഡുകൾ മാറി മറയുന്നത്. ആ ട്രെൻഡിന് അനുസരിച്ച് വിലയിൽ വലിയ രീതിയിുള്ള മാറ്റം സംഭവിക്കുന്നുണ്ട്. വാങ്ങി വെക്കേണ്ട ആളുകളെ സംബന്ധിച്ചും വിൽക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ച് അവർക്കൊരു വ്യക്തമായ തീരുമാനം എടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്. അതുകാരണം ഈ പറയുന്ന വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകൾ വിൽക്കാനാണെങ്കിലും വാങ്ങാനാണെങ്കിലും എത്തുന്നതിൻ്റെ എണ്ണവും വളരെ കുറഞ്ഞിട്ടുണ്ട്.
വില കുറയുന്നൊരു ട്രെൻഡ് തുടരുന്ന ഒരു അവസ്ഥയാണെങ്കിൽ കൂടുതൽ സ്വർണം വിൽപനക്കായി ആളുകൾ എത്തും. പക്ഷേ അത് വീണ്ടും തിരിച്ചു കയറുന്ന ഒരു ട്രെൻഡ് കാണിക്കാൻ തുടങ്ങിയതോടുകൂടി , ഇതിന് ഡിമാൻഡ് ഉണ്ട് എന്ന് മനസ്സിലാക്കി ഇതിലേക്ക് വിൽപനക്കായിട്ട് എത്തുന്ന ആളുകളും കുറഞ്ഞിരിക്കുകയാണ്. എന്താണെങ്കിലും വില തിരിച്ചു കയറാനുള്ള സാധ്യതയാണ് നമ്മൾ മുന്നിൽ കാണുന്നത്. കുറയാനുള്ള സാധ്യത തീർത്തും ഇല്ലെന്ന് പറയാനും പറ്റില്ല.
ഒരു ലക്ഷത്തിന് താഴെ വിലയിൽ എത്തുമെന്ന് തോന്നുന്നില്ല. വില കുറയുന്ന ട്രെൻഡ് കാണിച്ചാലും ഏകദേശം ഒരു ലക്ഷത്തിനോട് അടുത്തെത്തി അവിടെ നിന്നതിന് ശേഷം വീണ്ടും തിരിച്ച് മുകളിലേക്ക് വില കയറും എന്നുള്ള തരത്തിലാണ് നമ്മൾ മനസ്സിലാക്കുന്നത്. 18 കാരറ്റ് സ്വർണാഭരണങ്ങൾ വലിയ രീതിയിൽ ഇപ്പോൾ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
18 കാരറ്റിനും 22 കാരറ്റിനും ഏകദേശം 1000 രൂപയുടെ വ്യത്യാസം ഉണ്ട്. ആ ഒരു ലാഭം സാധാരണക്കാരനെ സംബന്ധിച്ച് ഒരു വലിയ കാര്യമാണ് .ചെറിയ വെയിറ്റ് ആയി എടുക്കാൻ വരുന്നെങ്കിലും അവർക്ക് അത്രയും ഒരു നേട്ടം കിട്ടുന്നതുകൊണ്ട് ആളുകൾ അങ്ങനെ ചിന്തിക്കുന്നുണ്ട്. എന്നിരുന്നാൽ തന്നെ നമ്മൾ വലിയ വെയിറ്റ് ഉള്ള ആഭരണങ്ങളെ സംബന്ധിച്ച് പ്രോത്സാഹിപ്പിക്കുന്നില്ല .4 ഗ്രാം വരെയുള്ള ആഭരണങ്ങളാണ് കൂടുതലായി 18 കാരറ്റിലേക്ക് എത്തിക്കുന്നത്.
വില കൂടുമ്പോൾ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം പ്രീബുക്കിംഗ് നല്ലത് തന്നെയാണ് .പക്ഷേ ഒരു വ്യാപാരിയെ സംബന്ധിച്ച് അത് വലിയ ഒരു ബാധ്യതയും കൂടിയാണ്. കാരണം ഒന്നാമത് തന്നെ കച്ചവടം മന്ദിച്ചിരിക്കുന്ന സമയത്ത് പ്രീബുക്കിംഗ് സംബന്ധിച്ച് കച്ചവടം ലഭിക്കും എന്ന് ചിന്തിക്കുമ്പോൾ ചെറിയ പ്രസ്കുകൾ ഒക്കെ വാങ്ങിച്ചുകൊണ്ട് പ്രീ ബുക്കിംഗ് ചെയ്താൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അടിക്കടി ഇങ്ങനെ വർദ്ധിക്കുന്ന ഒരു ട്രെൻഡാണ് കാണിക്കുന്നതെങ്കിൽ വ്യാപാരിയെ വലിയ തോതിൽ ബാധിക്കുന്ന നെഗറ്റീവ് ആയിട്ടുള്ള അവസ്ഥയിലേക്ക് പോകാൻ സാധ്യതയുണ്ട് .അതുകൊണ്ടാണ് ചെറുകിടക്കാരായിട്ടുള്ള വ്യാപാരികൾ എല്ലാം പ്രീബുക്കിം അവസാനിപ്പിച്ച് പോയത് .വൻകിടക്കാരായിട്ടുള്ള ജ്വലറികൾ അവർക്ക് എങ്ങനെയെങ്കിലും ബിസിനസ് നിലനിർത്തണം എന്നാണ്. അതിനാലാണ് ഈ പറയുന്ന ബുക്കിങ്ങുകൾ ഒക്കെ നടത്തുന്നത്. പക്ഷെ ഏതായാലും വാങ്ങുന്ന സമയത്തൊക്കെ എന്തെങ്കിലും മണിക്കൂറുകളഒക്കെ അഡ്ജസ്റ്റ് ചെയ്യാതെ അവർക്കും പിടിച്ചിരിക്കാൻ സാധിക്കില്ല എന്നുള്ളതാണ് യഥാർത്ഥ്യം'.












Click it and Unblock the Notifications