സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു
ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില ഇന്ന് കുറഞ്ഞിരിക്കുകയാണ്. നിവലിൽ 1.03 ലക്ഷത്തിലാണ് വ്യാപാരം നടക്കുന്നത്. ഇനിയും സ്വർണ വില കുറയുമോയെന്നതാണ് ആഭരണപ്രേമികളുടെ ചോദ്യം. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. സീ ന്യൂസ് മലയാളം ചർച്ചയിൽ മേരി ജോർജ് പങ്കുവെച്ച സാധ്യതകൾ ഇങ്ങനെ
'ട്രംപ് പറഞ്ഞാൽ പോലും, ഇറാൻ എതിർത്താൽ പോലും പെട്ടെന്ന് ഒരു മഹായുദ്ധം ഉണ്ടാവുകയില്ല. അതിന്റ ഘട്ടം ഘട്ടമായിട്ട് പരസ്പരം സംസാരിച്ചും പോർ വിളിച്ചും ഒക്കെ മുൻപോട്ടു പോയതിനു ശേഷം മാത്രമേ ഒരു യുദ്ധത്തിലേക്ക് കടക്കൂ എന്ന് ആഗോളതലത്തിലുള്ള വിപണിക്ക് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലൊക്കെ ഓഹരി വിപണി നെഗറ്റീവ് ആയിരുന്നു. വിദേശ ധനകാര്യ സ്ഥാപനങ്ങളും അതുപോലെതന്നെ മറ്റ് കോർപ്പറേറ്റ് കമ്പനികളും ഒക്കെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് അവരുടെ ഓഹരികൾ വിറ്റ് വിദേശത്തേക്ക് കൊണ്ടുപോകുന്ന ഒരു അവസ്ഥയായിരുന്നു.അതിന് ഒരു കുറച്ചു ശമനം വന്നിട്ടുണ്ട്. പക്ഷേ യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല .

സ്വർണത്തിന്റെ വില കഴിഞ്ഞ ആഴ്ചയിലൊക്കെ താഴേക്ക് താഴേക്കായിരുന്നു ഇപ്പോൾ തിരിച്ചുവരുന്നു. എന്ന് വിചാരിച്ച് മുകളിലേക്ക് പോകുമെന്നല്ല. ട്രംപ് പറഞ്ഞതുപോലെ ഇറാൻ മിക്കവാറും ആക്ട് ചെയ്തേക്കാം .ട്രംപ് കടുത്ത നിലപാടിലേക്ക് ട്രംപും അതുപോലെതന്നെ ഇസ്രായേലും മൂവ് ചെയ്യുകയാണെങ്കിൽ കാര്യങ്ങൾ ഗുരുതരമാകും എന്ന വിശ്വാസമുണ്ട് . ആ ഉടമ്പടി അനുസരിച്ച് ഹോർമോസ് കടലിടുക്ക് തുറന്നു കൊടുത്തേക്കാം എന്ന കാഴ്ച കാഴ്ചപ്പാട് ഇന്ധന വിപണിയിൽ ഉണ്ടായിട്ടുണ്ട്. ഹോർമോസ് കടലിടുക്ക് ഏതു വിധേനയാണെങ്കിലുംഇറാൻ തുറന്നു കൊടുക്കും. അങ്ങനെ തുറന്നു കൊടുക്കാനുള്ള സാധ്യതകൾ തെളിയുന്നു എന്നുള്ളതുകൊണ്ടാണ് ഇന്ധനവില കുറച്ചു താഴേക്ക് വന്നത്. ഇതൊക്കെ തന്നെ ഒരു നൽകുന്ന ഒരു സൂചന ഇറാനും യുഎസും തമ്മിൽ ഒട്ടും താമസിയാതെ ഒരു കരാറിൽ എത്തിയേക്കാം എന്നാണ്. അങ്ങനെ എത്തുകയാണെങ്കിൽ തീർച്ചയായിട്ടും പതുക്കെ യുദ്ധം ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരും.
ഇന്ത്യയിൽ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നത് കണ്ട് ഗവൺമെന്റ് ഓഫ് ഇന്ത്യ ഇടപെട്ടു കഴിഞ്ഞു. ഡീസലിന്റെയും പെട്രോളിന്റെയും എക്സൈസ് തീരുവ കുറച്ചു . ഇന്ധനത്തിന്റെ വിലയിൽ വർദ്ധനം ഉണ്ടായാൽ വലിയ തോതില വിലക്കയറ്റത്തിലേക്ക് അത് നയിക്കും എന്ന് സർക്കാരിന് അറിയാം. അതുപോലെതന്നെ കഴിഞ്ഞ ആഴ്ച നടന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം നമ്മുടെ രൂപയുടെ മൂല്യം പെട്ടെന്ന് കുറയുന്ന ഒരു അവസ്ഥ. 2025-26 ധനവർഷ ആരംഭത്തിൽ 83 രൂപ ഈസ് ഈക്വൽ ടു ഒരു ഡോളർ എന്ന തരത്തിലായിരുന്നു വിനിമയ നിരക്ക്.
ഈ ഏപ്രിൽ ഒന്ന ആയപ്പോഴേക്കും എന്ത് സംഭവിച്ചു അത് 95 രൂപക്ക് ഒരു ഡോളർ എന്ന രീതിയിൽ ആയി. രൂപയുടെ മൂല്യം മൂക്കുകുത്തിയത് മനസ്സിലാക്കിക്കൊണ്ട് റിസേർവ് ബാങ്ക് രൂപയുടെ മൂല്യം പിടിച്ചുനിർത്താനായിട്ട് വലിയ തോതിൽ റിസേർവ് ബാങ്കിന്റെ ശേഖരത്തിൽ നിന്ന് ഡോളർ വിറ്റഴിച്ചു. അങ്ങനെ ഡോളർ വിറ്റഴിക്കുക മാത്രമല്ല ബാങ്കുകളുടെ പേരിൽ ഒരു കണ്ണും വെച്ചു. റിസർവ് ബാങ്കിന്റെ കീഴിലുള്ളതാണ് കമേർഷ്യൽ ബാങ്കുകൾക്കെ. അങ്ങനെയുള്ള കമേർഷ്യൽ ബാങ്കുകൾക്കൊക്കെ ഒരു നോട്ടവും കൂടി വെച്ചു. അങ്ങനെ വെച്ചതുകൊണ്ടാണ് രൂപയുടെ മൂല്യം പെട്ടെന്ന് നൂറിനു മുകളിൽ പോകാതെ 95ൽ നിന്ന് താഴേക്ക് പതുക്കെ വന്ന് മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നത്.
ട്രംപ് നൽകിയ സമയത്തിനുള്ളിൽ ഇറാൻ ഒരു സമാധാന കരാറുമായിട്ട് വന്നാൽ സ്വർണത്തിന്റെ വില താഴേക്ക് താഴേക്ക് പതുക്കെ വരും. അപ്പോഴും ചിലപ്പോൾ പെട്ടെന്ന് ഒരു കയറ്റവും ഒരു ചെറിയ ഇറക്കവും പ്രതീക്ഷിക്കാം. സ്വർണത്തിന് അതേ പറ്റൂ .എങ്കിൽ പോലും അത് സ്വർണത്തിന്റെ കുറ്റമല്ല അത് കൈകാര്യം ചെയ്യുന്ന രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും കുറ്റമാണ്. എന്തായാലും ഈ 2026-27 വർഷത്തിൽ സ്വർണത്തിന്റെ വില ഒരു ലക്ഷത്തിന്റെ താഴെ തന്നെ വരും എന്നത് ഉറപ്പാണ്', മേരി ജോർജ് പറഞ്ഞു.












Click it and Unblock the Notifications