Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില പവന് 3000 രൂപയെങ്കിലും ഉടൻ ഉയർന്നേക്കാം; നെഞ്ച് പൊള്ളിച്ച് വീണ്ടും പ്രവചനം

സംസ്ഥാനത്തിന് സ്വർണ വില കുറയാൻ യാതൊരു സാധ്യതയും നിലവിലെ സാഹചര്യത്തിൽ ഇല്ലെന്ന് സ്വർണ വ്യാപാരി അരുൺ മാർക്കോസ്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡ് റിസർവ്വിന്റെ ചെയർമാൻ ഡിസംബറിൽ പലിശ നിരക്ക് കുറക്കുമെന്ന് വ്യക്തമാക്കിയിട്ടിണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സ്വർണ വില ഉയർന്നിരിക്കുന്നത്. തൊഴിൽ ഡാറ്റ പുറത്ത് വന്നതോടെ പലിശ നിരക്ക് കുറക്കാൻ സാധ്യത ഇല്ലെന്ന തരത്തിലൊരു അഭ്യൂഹം ഉണ്ടായിരുന്നു. അതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില കുറയാൻ കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോൾ വിപണിയിൽ വില കുറയുന്ന ഒരു ട്രെൻഡ് കാണിക്കുന്നില്ല. പക്ഷേ വില വലിയ തോതിൽ കൂടുന്ന ട്രെന്റും കാണിക്കുന്നില്ല. ഇന്ന് നല്ലൊരു വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വർധനവ് ഏകദേശം സ്റ്റേബിൾ ആയിട്ട് നിലനിൽക്കുമെന്നാണ് വിപണിയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.

gold2-1763

അതേസമയം എത്ര രൂപ ഉയരുമെന്ന് പ്രവചിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമല്ല .എന്നിരുന്നാലും പവന് വില 2000-3000 രൂപ വരെ പരമാവധി കൂടത്തക്ക രീതിയിലുള്ള ഒരു സ്ഥിതിവിശേഷമാണ് ഇ ട്രെൻഡ് അനുസരിച്ച് കാണുന്നത്. പക്ഷേ അതും നമുക്ക് പൂർണമായിട്ട് അങ്ങനെ സംഭവിച്ചേക്കാം എന്നുള്ള രീതിയിൽ പറയാൻ സാധിക്കില്ല. കാരണം കഴിഞ്ഞ മാസങ്ങളിലൊക്കെ സംഭവിച്ചത് എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ടൊരു കുതിപ്പാണ്. അതുകൊണ്ട് പൂർണമായി ഇത്ര വരെ കൂടാമെന്നോ ഇത്ര വരെ കുറയാമെന്നോ എന്നുള്ള തരത്തിലൊരു പ്രവചനം സാധ്യമല്ല', അദ്ദേഹം പറഞ്ഞു.

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമോ ഇല്ലയോ എന്ന് പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ, ഡിസംബറിൽ സ്വർണ്ണവിലയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പലിശ നിരക്ക് കുറച്ചാൽ സ്വാഭാവികമായും സ്വർണ വില ഉയരും. അത്തരമൊരു സാഹചര്യത്തിൽ വില ഔൺസിന് വില 4,130 ഡോളറിലേക്കും 4,200 ഡോളറിലേക്കും ഉയരാം എന്ന സാധ്യതയാണ് ചില വിദഗ്ധർ മുന്നോട്ട് വെയ്ക്കുന്നത്. അതേസമയം ശക്തമായ ഡാറ്റയും തൊഴിൽ വിപണിയിലെ പ്രതിരോധശേഷിയും വിലകളിൽ സമ്മർദ്ദം ചെലുത്തുകയും 4,000 ഡോളർ എന്ന മാനസിക പിന്തുണ ഭേദിച്ച് താഴേക്ക് പോകാൻ ഇടയാക്കുമെന്നും ചിലർ പ്രവചിക്കുന്നു.

വില കുറയുമെന്ന പ്രവചനങ്ങൾ ആഭരണപ്രേമികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ എത്രത്തോളം എന്നതാണ് ചോദ്യം. വില കുത്തനെ വീണാൽ തന്നെ അതൊരിക്കലും വലിയൊരു ഇടിവിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് കേരളത്തിലെ സാമ്പത്തിക വിദഗ്ധർ അടക്കം സൂചിപ്പിക്കുന്നത്. പരമാവധി 7000 രൂപ വരെ കുറഞ്ഞേക്കാം. അല്ലാതെ സ്വർണ വില പവന് 60000 രൂപയിലേക്ക് പോകുമെന്ന തരത്തിലുള്ള സാധ്യതയൊന്നും നിലനിൽക്കുന്നില്ല. മാത്രമല്ല ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ വിലയിൽ വലിയ വർധനവിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഇവർ പറയുന്നു.

ഇപ്പോൾ തന്നെ കേരളത്തിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഒരു ലക്ഷത്തിന് മുകളിൽ നൽകണം. പവൻ വില ഏകദേശം 92,000 രൂപയാണ്. ഇതിനൊപ്പം ജി എസ് ടി യും പണിക്കൂലിയും ചേരുമ്പോഴാണ് വില ഒരു ലക്ഷം കടക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+