സ്വര്‍ണം വാങ്ങണോ വില്‍ക്കണോ... ഇതാണ് സമയം!! പണി കിട്ടിയത് അമേരിക്കയില്‍ നിന്ന്
ഏതൊരു വ്യക്തിയെയും കൊതിപ്പിക്കുന്ന ലോഹമാണ് സ്വര്‍ണം. മൂല്യം കൂടിയ മറ്റു ലോഹങ്ങളുണ്ടെങ്കിലും സ്വര്‍ണംപോലെ ആകര്‍ഷണമില്ല. ആഭരണമായിട്ട് മാത്രമല്ല മലയാളികള്‍ സ്വര്‍ണം വാങ്ങുന്നത്. ആസ്തിയായി സൂക്ഷിച്ചുവയ്ക്കാനും സ്വര്‍ണം വാങ്ങുന്നവരുണ്ട്. വിവാഹാവശ്യങ്ങള്‍ക്ക് തരംകിട്ടുമ്പോള്‍ സ്വര്‍ണം നേരത്തെ വാങ്ങിവയ്ക്കുന്ന ശീലവും മലയാളികള്‍ക്കുണ്ട്.
ഈ തീരുമാനങ്ങളെടുക്കുമ്പോഴെല്ലാം അറിഞ്ഞിരിക്കേണ്ടത് വിപണി വിലയാണ്. സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വില എന്ത്. കൂടുന്നതാണോ കുറയുന്നതാണോ നിലവിലെ ട്രെന്‍ഡ്. വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കാനാണ് സാധ്യത... തുടങ്ങിയ കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കണം. ഇന്ന് സ്വര്‍ണവിലയില്‍ ഇടിവാണുണ്ടായിരിക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...

ഇന്ന് സ്വര്‍ണവിലയില്‍ ഇടിവാണ് നേരിട്ടത്. ബുധനാഴ്ച വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച 200 രൂപ പവന് വര്‍ധിച്ചു. വ്യാഴാഴ്ച 120 രൂപയുടെ കുറവ് വരികയും ചെയ്തു. ഏറിയും കുറഞ്ഞും ഓരോ ദിവസവും വിലനിലവാരം വരുന്നുണ്ടെങ്കിലും ഒരാഴ്ചത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ സ്വര്‍ണവില കുറഞ്ഞുവരികയാണ്. വരും ദിവസങ്ങളിലും വില കുറയാനാണ് സാധ്യത.

പ്രാദേശികമായ ഘടകങ്ങള്‍ മാത്രമല്ല സ്വര്‍ണവില നിര്‍ണയിക്കുക. ആഗോള വിപണിയിലെ സാഹചര്യവും പ്രധാന ഘടകമാണ്. അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ പുതിയ നടപടിയാണ് സ്വര്‍ണവില ഇടിയാന്‍ ഒരു കാരണം. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയിരിക്കുകയാണ്. ഇതാണ് സ്വര്‍ണത്തിന് തിരിച്ചടി ലഭിക്കാന്‍ ഇടയാക്കിയത്.

ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയത് കാരണം അമേരിക്കന്‍ ബോണ്ട് യീല്‍ഡിന് മുന്നേറ്റം ലഭിച്ചു. ഇതാണ് സ്വര്‍ണം ഇടിയാന്‍ കാരണമായത്. നിക്ഷേപകര്‍ സ്വര്‍ണം വിട്ട് അമേരിക്കന്‍ ബോണ്ടിലേക്ക് തിരിഞ്ഞു. ബോണ്ട് യീല്‍ഡ് ക്രമപ്പെട്ടാല്‍ ഇനി സ്വര്‍ണം തിരിച്ചുകയറും. ഈ വേളയില്‍ വിപണിയില്‍ വില ഉയരുകയും ചെയ്യും. എന്നാല്‍ ഇതിന് ഒരുപക്ഷേ ദിവസങ്ങളെടുത്തേക്കാം.

പലിശ നിരക്കില്‍ 0.75 ശതമാനം വര്‍ധന വരുത്തുകയാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ചെയ്തിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. പലിശ നിരക്ക് തുടര്‍ച്ചയായി ഉയര്‍ത്തിയാല്‍ ഒരുപക്ഷേ, അമേരിക്കന്‍ സാമ്പത്തിക രംഗത്തിന് തിരിച്ചടി നേരിടാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അടുത്ത മാസം നിരക്ക് വര്‍ധനവില്‍ ഇളവ് നല്‍കുമെന്നാണ് സൂചനകള്‍.

സ്വര്‍ണവില കുറയുന്ന വേളയില്‍ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ് മലയാളികള്‍. ഈ വേളയില്‍ വാങ്ങുന്ന സ്വര്‍ണം വിവാഹ ആവശ്യങ്ങള്‍ക്കോ ആസ്തിയായോ സൂക്ഷിക്കും. എന്നാല്‍ വില ഉയരുന്ന ഘട്ടത്തില്‍ സ്വര്‍ണം വില്‍ക്കുന്നതാണ് ട്രെന്‍ഡ്. വാങ്ങുന്ന തോത് കുറയുകയും ചെയ്യും. ഇപ്പോള്‍ വില നേരിയ തോതില്‍ കുറഞ്ഞുവരികയാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പല ജ്വല്ലറികളും അഡ്വാന്‍സ് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്വര്‍ണത്തിന്റെ കാര്യത്തില്‍ മറ്റൊരു പുതിയ അവസരം കൂടി ഒരുങ്ങിയിരിക്കുകയാണ്. ഓഹരികളെ പോലെ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും നിക്ഷേപമാക്കി സൂക്ഷിക്കാനും ഇപ്പോള്‍ അവസരമുണ്ട്. ഇലക്ട്രോണിക് ഗോള്‍ഡ് റസീറ്റായിട്ടാണ് സ്വര്‍ണം വാങ്ങാനും വില്‍ക്കാനും കഴിയുക. കഴിഞ്ഞ മാസം 24ന് ബോംബെ ഓഹരി വിപണിയില്‍ ഇത്തരത്തില്‍ സ്വര്‍ണത്തിന്റെ വ്യാപാരം തുടങ്ങി.

995, 999 പരിശുദ്ധിയുള്ള തങ്കമാണ് ഓഹരി വിപണി മാതൃകയില്‍ വില്‍ക്കാനും വാങ്ങാനും സാധിക്കുക. ദേശീയ ഓഹരി വിപണിയും സമാനമായ ഇടപാട് ആരംഭിക്കുമെന്നാണ് സൂചന. സ്വര്‍ണ ഓഹരികളുടെ ഇടപാട് ആരംഭിച്ചാല്‍ പ്രധാന ചോദ്യം, വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത മൂല്യം എന്ന രീതി മാറി ഒറ്റവില എന്ന നിലയിലേക്ക് സ്വര്‍ണം എത്തുമോ എന്നതാണ്. ഇതറിയാന്‍ ഇനിയും കാത്തിരിക്കണം.












Click it and Unblock the Notifications