'സ്വർണ വില 97000ത്തിലേക്ക് അടുത്തൊന്നും എത്തില്ല; സ്വർണ വില അത് സംഭവിച്ചാൽ കുറയും'
സ്വർണ വിലയിൽ ഇന്നും വലിയ കുതിച്ചുച്ചാട്ടമാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ ഒറ്റയടിക്ക് 1000 രൂപയുടെ വർധനവാണ് പവൻ വിലയിൽ ഉണ്ടായത്. ഇതോടെ ഒരു പവന് വില 95,200 രൂപയിലെത്തി. ഒക്ടോബർ 21 ന് ശേഷം ആദ്യമായാണ് സ്വർണ വില വീണ്ടും ഈ നിലവാരത്തിലെത്തിയത്. ഇനി സ്വർണത്തിന്റെ പോക്ക് 97000 എന്ന റെക്കോഡിലേക്ക് ആയിരിക്കുമോയെന്നതാണ് ഉറ്റുനോക്കുന്നത്. എന്തായാലും അത്തരമൊരു ആശങ്ക ഇപ്പോൾ വേണ്ടതില്ലെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്.സീ ന്യൂസ് മലയാളത്തോടാണ് അവരുടെ പ്രതികരണം. വായിക്കാം
' 97000 എന്ന റെക്കോഡിക്കിലേക്ക് എത്തും എന്ന് തീർത്തു പറയാൻ സാധിക്കില്ല. കാരണം ഇതുവരെ ഇന്ത്യ - യു എസ് വ്യാപാര തർക്കത്തിന് ഒരു അറുതി ആയിട്ടില്ല. നവംബർ തീരുന്നതിനു മുൻപേ വ്യാപാര കരാറിൽ എത്തും എന്നുള്ള ഒരു ധാരണയാണ് ഉണ്ടായത്. എന്നാൽ ഇടയിൽ പല കല്ലുകടികളും നടന്നുവെന്നാണ് കരുതാനാവുന്നത്. ഇന്ത്യ-പാക് സംഘർഷം ഇടപെട്ട് പരിഹരിച്ചത് താനാണെന്ന ട്രെംപിന്റെ വാദം ഇന്ത്യ നേരത്തേ തള്ളിയിരുന്നു. ഇതിൽ ട്രംപ് സന്തുഷ്ടനല്ല.

ട്രംപിനെ പ്രകോപിപ്പിക്കുന്ന മറ്റൊരു കാര്യം ഇപ്പോഴും നമ്മൾ റഷ്യയിൽ നിന്നും സ്വർണം വാങ്ങുന്നു എന്നതാണ്. റഷ്യയിൽ നിന്ന് ഇന്ത്യൻ കറൻസിയിൽ തന്നെ എണ്ണ വാങ്ങാൻ ഒക്കുന്നുവെന്നതും അമേരിക്കയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഒക്കെ കുറഞ്ഞ വിലയിൽ റഷ്യയിൽ നിന്നും എണ്ണ ലഭിക്കുമെന്നതൊക്കെയാണ് എണ്ണ വാങ്ങാതിരിക്കണമെന്ന യുഎസ് ഭീഷണിക്ക് വഴങ്ങാതിരിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.
എന്നിരുന്നാലും റഷ്യയിൽ നിന്നുള്ള എണ്ണവാങ്ങൽ ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്രം. അതുപോലെതന്നെ മുകേഷ് അംബാനിയെ പോലുള്ളവരോടും അവിടെ നിന്ന് എണ്ണവാങ്ങൽ കുറയക്കാനുള്ള നിർദ്ദേശം കൊടുത്തിരിക്കുകയാണ്. അങ്ങനെയാണെങ്കിൽ പോലും നമുക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു അവസ്ഥ എന്ന് പറഞ്ഞാൽ 47 ബില്യൺ ഡോളറിൽ അധികമുള്ള ട്രേഡ് ഡെഫിസിറ്റ് ആണ് നമുക്ക് ഈ വർഷം അനുഭവിക്കേണ്ടി വന്നത്.
ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയിട്ട് സ്ഥാനാരോഹണം ചെയ്തപ്പോൾ തുടങ്ങിയതാണ് വ്യാപാര യുദ്ധം. ആ വ്യാപാര യുദ്ധം വഴി 50ശതമാനം തീരുവ ഇന്ത്യക്കുമേൽ ട്രംപ് ചുമത്തി. ഇതോടെ അമേരിക്കയിലേക്കുള്ള കയറ്റുമതി വലിയ തോതിൽ കുറഞ്ഞു. അമേരിക്ക നമ്മുടെ ഒന്നാമത്തെ ബയർ ആയതുകൊണ്ട്തന്നെ അത്രയും വിപണി നമുക്ക് എത്ര ഡൈവേഴ്സിഫൈ ചെയ്താലും കണ്ടെടുത്തുക ബുദ്ധിമുട്ടാണ്. ഒന്നാമത്തെ കാര്യം അമേരിക്കൻ വിപണി ഉന്നത നിലവാരമുള്ള ഉൽപന്നങ്ങൾ വാങ്ങുന്ന വിപണിയാണ് .അത് നഷ്ടമായപ്പോൾ ട്രേഡ് ഡെഫിസിറ്റ് വളരെ ഉയർന്നു നിൽക്കുന്നു, അത് നമ്മളെ സംബന്ധിച്ച് സങ്കടമുള്ള കാര്യമാണ്.
അത് മാത്രവുമല്ല നമ്മുടെ ഓഹരി കമ്പോളത്തിൽ നിന്ന് ഇപ്പോൾ ഓഹരിയിൽ വലിയ ചാന്റാട്ടം നടന്നുകൊണ്ടിരിക്കുകയാണ് . ആഗോളതലത്തിൽ തന്നെ വലിയ ധനകാര്യ സ്ഥാപനങ്ങൾക്ക് നിക്ഷേപിക്കാൻ ഇപ്പോഴും ഉറപ്പുള്ള അസറ്റ് ആയി സ്വർണം തുടരുകയാണ്.
ഇന്ത്യ യു എസ് വ്യാപാര കരാർ അതുപോലെ ചൈന യുഎസ് വ്യാപാര കരാർ ഇതൊക്കെ അനിസ്ഥിതത്വം മാറി ഉറപ്പിലേക്ക് വന്നു കഴിഞ്ഞാൽ അത് സാമാന്യമായിട്ട് ഒരു 20 ശതമാനത്തിന്റെ ചുറ്റുവട്ടത്തിൽഒക്കെ നിൽക്കുന്ന തരത്തിലേക്ക് വരികയാണെങ്കിൽ സ്വർണ്ണത്തിന്റെ വില താഴുകയും നമ്മുടെ ഓഹരിവിപണി കുറച്ചുംകൂടി ഉണരുകയും അതുപോലെതന്നെ ഡോളർ കരുത്താർജ്ജിക്കുകയും ചെയ്താൽ സ്വർണ വില കുറയും', മേരി ജോർജ് വിശദീകരിച്ചു.












Click it and Unblock the Notifications