കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു പവന്‍ കൈയ്യിലെത്തുമ്പോള്‍ 35000 രൂപ കടക്കും; സ്വര്‍ണ വിലയില്‍ വന്‍ കുതിച്ചുചാട്ടം

  • By Desk
Google Oneindia Malayalam News

കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 31480 രൂപയാണ് ശനിയാഴ്ചത്തെ വില. 200 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 400 രൂപ വര്‍ധിച്ചതിന് പിന്നാലെയാണിത്. ഒരു ഗ്രാമിന് 3935 രൂപ നല്‍കണം. ചൈനയില്‍ വ്യാപിച്ച കൊറോണ വൈറസ് രോഗമാണ് സ്വര്‍ണവിലയില്‍ വര്‍ധനവിന് കാരണമെന്ന് നിരീക്ഷിക്കപ്പെടുന്നു.

ആഗോള നിക്ഷേപകര്‍ മാന്ദ്യ ഭീഷണി കാരണം സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. മാത്രമല്ല, നികുതിയും പണിക്കൂലിയുമെല്ലാം ചേരുമ്പോള്‍ ഒരു പവന്‍ കൈയ്യില്‍ കിട്ടണമെങ്കില്‍ 35000 രൂപയെങ്കിലും ചെലവാകും. വിശദാംശങ്ങള്‍....

ചൈനയാണ് കാരണം

ചൈനയാണ് കാരണം

ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായ ചൈനയില്‍ രോഗം പടര്‍ന്നതിനാല്‍, രാജ്യം സാമ്പത്തിക തളര്‍ച്ചയിലേക്ക് നീങ്ങുമോ എന്നാണ് നിക്ഷേപകര്‍ക്ക് ആശങ്ക. ചൈനയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായാല്‍ സ്വാഭാവികമായും ആഗോള സമൂഹത്തെ ബാധിക്കും. മാന്ദ്യ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. ഇതാണ് സ്വര്‍ണ വില പൊടുന്നനെ ഉയരാന്‍ കാരണം.

സുരക്ഷിത നിക്ഷേപം

സുരക്ഷിത നിക്ഷേപം

കൊറോണ വൈറസ് രോഗ ഭീതി ഒഴിയുന്നത് വരെ സ്വര്‍ണവിലയില്‍ കാര്യമായ ഇടിവുണ്ടാകില്ലെന്നാണ് നിഗമനം. മാന്ദ്യവേളയില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നത്. മാത്രമല്ല, ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ് വരുന്നതും സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടാകാന്‍ കാരണമാണ്.

കൈയ്യിലെത്തുമ്പോള്‍

കൈയ്യിലെത്തുമ്പോള്‍

രാജ്യാന്തര വിപണിയില്‍ ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം. വില വര്‍ധിച്ചാല്‍ കേരളത്തില്‍ വില്‍പ്പന കുറയുന്നത് പതിവാണ്. ഒരു പവന് 31480 രൂപയാണെങ്കിലും ജിഎസ്ടി, പണിക്കൂലി, സെസ് എന്നിവ ചേരുമ്പോള്‍ വില 35000 കടക്കും. വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശങ്ക ഇരട്ടിയാക്കിയാണ് സ്വര്‍ണ വിലയിലെ കുതിപ്പ്.

സ്വാഗത പ്രസംഗത്തിന് ഇടക്ക് കയറി പിണറായിയുടെ ഉദ്ഘാടനം; അമ്പരന്ന് സദസ്സ്സ്വാഗത പ്രസംഗത്തിന് ഇടക്ക് കയറി പിണറായിയുടെ ഉദ്ഘാടനം; അമ്പരന്ന് സദസ്സ്

English summary
Gold Price rise again in Kerala Market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X