Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് വെറും സാംപിളോ...? 2025 പിറന്ന ആഴ്ചയില്‍ സ്വര്‍ണത്തിന് കൂടിയത് ഇത്ര രൂപ! ഭേദം വെള്ളി

പുതുവര്‍ഷം പിറന്ന ആഴ്ചയിലും വിലയില്‍ കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം. ആഗോള വിപണിയില്‍ രണ്ടാഴ്ചയായി സ്വര്‍ണ വില ഉയര്‍ന്ന് നില്‍ക്കുകയാണ്. ഈ ട്രെന്‍ഡ് തന്നെ പുതുവര്‍ഷത്തിലും തുടര്‍ന്നേക്കും എന്ന സൂചനയാണ് ഈ ആഴ്ചയിലെ വിലയില്‍ നിന്ന് വ്യക്തമാകുന്നത്. ഈ ആഴ്ച മാത്രം ആഗോള- അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഒരു ശതമാനത്തിന്റെ വര്‍ധവാണ് ഉണ്ടായിരിക്കുന്നത്.

അതായത് പത്ത് ഗ്രാം സ്വര്‍ണത്തിന് ഈ ആഴ്ചയില്‍ 710 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ വര്‍ധിച്ചത്. അതേസമയം ഇന്നലെ വെള്ളി വില കുത്തനെ ഉയര്‍ന്നെങ്കിലും നേരിയ ഇടിവോടെയാണ് ഈ ആഴ്ച അവസാനിപ്പിക്കുന്നത്. ഇന്നലെ വെള്ളി വില കിലോഗ്രാമിന് 2100 രൂപയായിരുന്നു വര്‍ധിച്ചത്. 24 കാരറ്റ് സ്വര്‍ണം ഡിസംബര്‍ 31 ന് പത്ത് ഗ്രാമിന് 78000 രൂപയ്ക്ക് മുകളില്‍ ആണ് വ്യാപാരം നടത്തിയത്.

Gold Price

പ്രാദേശികമായി ഡിമാന്‍ഡ് കുറയുമ്പോഴും ആഗോള വിപണിയിലെ സ്വാധീനമാണ് വിലയില്‍ പ്രതിഫലിച്ചത്. ആഗോള സ്‌പോട്ട് മാര്‍ക്കറ്റുകളില്‍ സ്വര്‍ണം മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വ്യാപാരം നടത്തിയതിനാല്‍ പുതുവത്സര അവധിക്ക് ശേഷം സ്വര്‍ണ്ണ വില 10 ഗ്രാമിന് 78,300 രൂപയ്ക്ക് മുകളില്‍ ആയിരുന്നു. പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ 10 ഗ്രാമിന് 79,000 രൂപയ്ക്ക് മുകളില്‍ വ്യാപാരം നടത്തിയ മഞ്ഞ ലോഹം വെള്ളിയാഴ്ച 800 രൂപയിലധികം വര്‍ധനവ് രേഖപ്പെടുത്തി.

ശനിയാഴ്ച 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 78710 രൂപയില്‍ ആണ് വില്‍പന നടത്തിയത്. ഇത് കണക്കിലെടുക്കുമ്പോള്‍ പ്രതിവാര നേട്ടം 710 രൂപ അഥവാ 0.91% ആണ്. ഡിസംബര്‍ 30 ന് ശേഷം കഴിഞ്ഞ ആറ് ദിവസങ്ങളില്‍ 650 രൂപ വര്‍ധിച്ച് 22 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 72150 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എന്നിരുന്നാലും, ഈ ആഴ്ചയിലെ ക്രയവിക്രയങ്ങള്‍ കാരണം വെള്ളി വിലയില്‍ ചെറിയ മാറ്റം വന്നു.

വ്യാവസായിക ഉപയോക്താക്കളില്‍ നിന്നുള്ള വാങ്ങല്‍ കുറഞ്ഞത് ആഗോള വിപണിയിലെ നഷ്ടവും കാരണം വെള്ളി പുതുവത്സര ദിനം തൊട്ട് തുടര്‍ച്ചയായി മൂന്ന് ദിവസത്തേക്ക് ഇടിവ് രേഖപ്പെടുത്തി. യുഎസ് ഡോളര്‍ ശക്തിപ്പെടുന്നതും ബോണ്ട് ആദായവും ആണ് ഈ ആഴ്ചയും സ്വര്‍ണവിലയെ സ്വാധീനിച്ചത്. ജനുവരി 20 ന് അധികാരമേറ്റെടുക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര നയത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് യുഎസ് കറന്‍സി നേട്ടമുണ്ടാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+