സ്വർണവില വമ്പൻ ഇടിവിൽ; കുറഞ്ഞത് 29,000രൂപ.. പവൻ വില 90,000ത്തിലേക്ക്?

യുഎസിൽ പലിശ പേടി കടുത്തതോടെ സ്വർണം തകർന്നടിയുകയാണ്. വീണ്ടും രാജ്യാന്തര സ്വർണവില ഔണ്‍സിന് 4000 ഡോളറിന് താഴെയെത്തി. ഇന്ന് ഒരു ഘട്ടത്തിൽ 3968 ഡോളറിലേക്ക് വരെ താഴ്ന്ന സ്വർണം നിലവിൽ 3982 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര തലത്തിൽ വില ഇടിഞ്ഞതോടെ കേരളത്തിലും ഇന്ന് വലിയ കുറവാണ് രേഖപ്പെടുത്തിയത്. പവൻ വിലയിൽ 1600 രൂപയാണ് ഇന്ന് ഇടിഞ്ഞത്. രണ്ട് ദിവസത്തിനിടെ 3560 രൂപയോളം കുറഞ്ഞു. നിലവിൽ ഒരു പവൻ സ്വർണത്തിന് 1,02,520 രൂപയാണ് വില (കേരളത്തിൽ 1.31 ലക്ഷമാണ് ഇതുവരെയുള്ള റെക്കോഡ്. അതായത് ഇതുവരെ 29000 രൂപയുടെ ഇടിവ്). അതേസമയം ഇനിയും സ്വർണം താഴേക്ക് തന്നെ എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

goldpavan2-3

പശ്ചിമേഷ്യയിൽ സ്ഥിതി താത്കാലികമായി അടങ്ങിയെങ്കിലും യുഎസിൽ പലിശപ്പേടി അകന്നിട്ടില്ല. ഡിസംബറിൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വീണ്ടും പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതകൾ 80 ശതമാനത്തോളം ഉണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെട്ടുന്നത്. സപ്റ്റംബറിൽ യു.എസ് ഫെഡ് പലിശ നിരക്ക് ഉയർത്തിയിരുന്നു. 25 ബേസിസ് പോയിൻ്റായിരുന്നു വർധിപ്പിച്ചത്. എന്നാൽ ഡിസംബറിൽ ഇത് 0.50 ശതമാനം ഉയർത്തിയേക്കുമെന്നാണ് വിപണി വിലയിരുത്തുന്നത്. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ പലിശ നിരക്ക് ഉയർത്തേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്ന് ഫെഡറൽ റിസർവ്വ് ഗവർണർ ക്രിസ്റ്റഫർ വോളറും വ്യക്തമാക്കിയിട്ടുണ്ട്.

പലിശ നിരക്ക് ഉയർത്തിയാൽ ഡോളർ മൂല്യം ഉയരും. യുഎസ് സർക്കാരിൻ്റെ ബോണ്ട് യീൽഡും വർധിക്കും. ഇതിനോടകം തന്നെ 10 വർഷത്തെ ബോണ്ട് യീൽഡ് 5 ശതമാനത്തിന് അടുത്തെത്തി. ഉയർന്ന പലിശ ലഭിക്കുമ്പോൾ പലിശ ലഭിക്കാത്ത സ്വർണത്തെ നിക്ഷേപകർ ഉപേക്ഷിക്കും. ഇതാണ് സ്വർണത്തിന് തിരിച്ചടി തീർക്കുക.

ഔണ്‍സ് വില 4000 ഡോളറിന് താഴേക്ക് വീണതോടെ ഇനിയും സ്വർണം കൂപ്പുകുത്തുമെന്ന് തന്നെയാണ് അനലിസ്റ്റുകൾ ചൂണ്ടുക്കാട്ടുന്നത്. വില 3500 ഡോളറിന് താഴേക്ക് വരെ പോയേക്കുമെന്നാണ് ഇവരുടെ പ്രവചനം. 3500 ഡോളറിന് താഴെയെത്തിയാൽ 3476 ഡോളറായേക്കും വില. അങ്ങനെ വന്നാൽ കേരളത്തിലും പവൻ വിലയിൽ വലിയ ഇടിവ് പ്രതീക്ഷിക്കാം.

കേരളത്തിൽ പവൻ വില എങ്ങോട്ട്?

ആഗോളതലത്തിൽ സ്വർണവില 4000 ഡോളറിന് താഴെ എത്തിയതോടെ കേരളത്തിൽ ആഭരണപ്രേമികൾ പ്രതീക്ഷയിലാണ്. വില ഒരു ലക്ഷത്തിന് താഴേക്ക് പോകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കഴിഞ്ഞാഴ്ച 1.01 ലക്ഷം ആയതോടെ വില കുത്തനെ കുറയുമെന്ന വിലയിരുത്തൽ ഉണ്ടായെങ്കിലും പിന്നീട് സ്വർണം തിരിച്ചുകയറുകയായിരുന്നു. തുടർന്ന് 1.06 ലക്ഷത്തോളം ആയതിന് ശേഷമാണ് വീണ്ടും ഇപ്പോൾ വിലയിടിഞ്ഞത്.

3900 ഡോളറിൽ താഴ്ന്നാൽ വില 1 ലക്ഷത്തിന് താഴെയെത്തുമെന്ന കാര്യത്തിൽ തർക്കമില്ല. അതേസമയം 3500 ഡോളറിന് താഴേക്ക് പോയാൽ 90000 വരെയായി പവൻ വില കുറഞ്ഞേക്കും. ഇത് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരെ സംബന്ധിച്ച് വലിശ ആശ്വാസമായിരിക്കും. അതേസമയം വിൽക്കാൻ പദ്ധതിയുള്ളവർ അൽപം കൂടി കാത്തിരിക്കുന്നതായിരിക്കും ഉചിതം എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma