സ്വർണ വില 50,000 മോഹിച്ച് നിന്നവർക്ക് ഷോക്ക്; ഒരു പവൻ എത്രയാകുമെന്നോ? പുതിയ പ്രവചനത്തിൽ നിരാശ
സംസ്ഥാനത്ത് സ്വർണ വില പവന് ഇന്ന് 1400 രൂപയോളമാണ് വർധിച്ചത്. വില കുറയുമെന്ന് പ്രതീക്ഷയ്ക്കിടെയാണ് ഇടിത്തീ പോലുള്ള ഈ കുതിപ്പ്. ജനുവരി 29 നാണ് സംസ്ഥാനത്ത് സ്വർണം സർവ്വകാല റെക്കോഡ് തൊട്ടത്, 1.31 ലക്ഷം. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ വില 10,000 രൂപയോളം കുറഞ്ഞു. അതുകൊണ്ട് തന്നെ വിലകുറയുന്നതിന് മുന്നോടിയായിട്ടായിരിക്കാം ഈ വേഗത്തിലുളള കുതിപ്പ് എന്നാണ് ചിലരുടെ പ്രതീക്ഷ. എന്നാൽ ഈ പ്രതീക്ഷകളെല്ലാം അസ്ഥാനത്താകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആഗോള പ്രതിസന്ധികൾ സ്വർണത്തിന് ഇപ്പോഴും അനുകൂലമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണ വില രാജ്യാന്തര തലത്തിൽ ഔണ്‍സിന് 6200 ഡോളർ വരെ ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് പ്രമുഖ ബാങ്കായ യു എസ് ബി പ്രവചിക്കുന്നത്. വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങളും ഇത് അടിവരയിടുന്നുണ്ടെന്ന് ബാങ്ക് പറഞ്ഞു.

ഇറാനും യുഎസും തമ്മിലുള്ള സംഘർഷം വർദ്ധിക്കുന്നതാണ് സ്വർണ വില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. മധ്യേഷ്യയിൽ യുഎസ് സൈനിക വിന്യാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ വിന്യാസം വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാൻ ഈ വർഷം ആദ്യം നടത്തിയ ദൗത്യത്തെക്കാൾ വലുതാണെന്ന് വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.അതായത് ഇറാനുമായുള്ള ദീർഘകാല പോരാട്ടത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സാരം.
ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾക്ക് പുറമെ സാമ്പത്തിക സാഹചര്യങ്ങളും സ്വർണവിലയെ പിന്തുണയ്ക്കും. ഫെഡറൽ റിസർവ് സെപ്റ്റംബർ അവസാനത്തോടെ 25 ബേസിസ് പോയിന്റ് വീതം രണ്ട് തവണ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് യുഎസ്ബി പ്രവചിക്കുന്നത്. സ്വർണത്തിന്റെ ലഭ്യതയിൽ വലിയ വർദ്ധനവില്ലെന്നതും വില ഉയരാനുള്ള ഒരു പ്രധാന ഘടകമാണ്. 2028-ഓടെ ഏകദേശം 80 ഖനികളിലെ സ്വർണ ഉൽപ്പാദനം അവസാനിക്കുമെന്നാണ് വുഡ് മക്കെൻസിയിലെ വിശകലന വിദഗ്ധർ കണക്കാക്കുന്നത്. ഏഷ്യൻ ആഭരണ ഉപഭോക്താക്കളിൽ നിന്നും സെൻട്രൽ ബാങ്കുകളിൽ നിന്നുമുള്ള വർദ്ധിച്ച ആവശ്യം നിറവേറ്റാൻ പുതിയ ലഭ്യത മതിയാകില്ല. ഇതെല്ലാം വില വർധിപ്പിക്കുമെന്നാണ് യുഎസ്ബിയുടെ പ്രവചനം.
കേരളത്തിലെ സ്വർണ വില
ഫെബ്രുവരി ഇതുവരെ സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണ് പ്രകടമായത്. മാസം ആരംഭിച്ചത് ഏകദേശം 1,17,760 എന്ന ഉയർന്ന നിരക്കിലായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ, വില 1,09,920 ലേക്ക് കുത്തനെ ഇടിഞ്ഞു. ഈ ഇടിവ് അധികം നീണ്ടുനിന്നില്ല സ്വർണ്ണം വേഗത്തിൽ തിരിച്ചുവരവ് രേഖപ്പെടുത്തി. ഫെബ്രുവരി പകുതിയോടെ വില 1.13 ലക്ഷത്തിലെത്തി. ഇന്നിതാ 1.16 ലക്ഷത്തിലേക്കും. ഈ പോക്ക് തുടർന്നാൽ സ്വർണം വീണ്ടും റെക്കോഡ് തകർക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നിലവിൽ 14600 രൂപയാണ് ഗ്രാമിന് വില 15,000ത്തിന് മുകളിലേക്ക് വിലയെത്തും. പവൻ വില 1.22 ലക്ഷത്തിന് മുകളിലും. അതായത് ഒരു പവൻ സ്വർണം വാങ്ങണമെങ്കി 1.40 ലക്ഷം വരെ നൽകേണ്ടി വന്നേക്കും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications