Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില മൂക്ക് കുത്തും; 50000ത്തിലും താഴേക്ക് പോകുമോ?; സംഭവിക്കുക ഇതാണ്..പൊള്ളും വിലക്ക് ഇപ്പോൾ വാങ്ങല്ലേ

സ്വർണ വില കുറഞ്ഞ് തുടങ്ങിയതോടെ വില 50000ത്തിൽ താഴേക്ക് വീഴുമോയെന്നാണ് പലർക്കും അറിയേണ്ടത്. പഴയ വിലയിലേക്ക് സ്വർണം എത്താതെ എങ്ങനെ വാങ്ങുമെന്ന ആശങ്കയും ചിലർ ഉയർത്തുന്നു. എന്തായാലും സ്വർണക്കുതിപ്പിന് അവസാനം ഉണ്ടാകുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ് ചൂണ്ടിക്കാട്ടുന്നത്. അമേരിക്കൻ ഡോളറും ഓഹരി വിപണിയും ഒക്കെ മെച്ചപ്പെട്ട പ്രകടനം വെക്കാൻ തുടങ്ങുമെന്നും അപ്പോൾ സ്വർണവില താഴേക്ക് വരുമെന്നും അവർ വിശദീകരിച്ചു. മേരി ജോർജിന്റെ വാക്കുകളിലേക്ക്

'താരിഫ് യുദ്ധത്തെ തുടർന്നുള്ള അനിശ്ചിതാവസ്ഥ വ്യാപാര രംഗത്തുണ്ട്. ആ അനിശ്ചിതാവസ്ഥ ഇന്ത്യൻ ഇക്കോണമിയെ വളരെയധികം ബാധിക്കും. അതുകൊണ്ടാണ് നമ്മുടെ കയറ്റുമതി മേഖല ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ വളരെ അധികം ബുദ്ധിമുട്ടിലായത്. അതിനാൽ ഇന്ത്യൻ സാമ്പത്തികരംഗം സുശക്തം എന്ന് ആർബിഐ പറഞ്ഞാലും സുശക്തമല്ല എന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റും. അപ്പോ ആഗോളതലത്തിലുള്ള ഈ അനിശ്ചിതത്വം ആ അനിശ്ചിതത്വം ഒന്ന് കുറഞ്ഞ് എല്ലാ കാര്യങ്ങളിലും ഒരു സ്ഥിരത കൈവരുന്നത് വരെ സ്വർണത്തിൽ ഈ ചാഞ്ചാട്ടം തുടരും.

goldnewsg-

എങ്കിലും അനിശ്ചിതത്വം ഒക്കെ മാറി ഒരു സ്ഥിരത കൈവരും കൈവര വരേണ്ടത് എല്ലാ രാജ്യങ്ങളുടെയും ആവശ്യമാണ്. അതിലേക്ക് എല്ലാവരുടെയും പ്രകോപനങ്ങളെ ഒക്കെ അടക്കി നിർത്തി പരസ്പരം പഴിചാരിൽ നിർത്തി ഒരു പരിധി വരെയെങ്കിലും ഏകോപനത്തിൽ എത്തും. അങ്ങനെ എത്തുമ്പോഴേക്കും സ്വർണത്തിന്റെ ഡിമാൻഡ് കുറഞ്ഞ് അമേരിക്കൻ ഡോളറും ഓഹരി വിപണിയും ഒക്കെ മെച്ചപ്പെട്ട പ്രകടനം വെക്കാൻ തുടങ്ങും. അപ്പോഴേക്കും നമ്മുടെ സ്വർണത്തിന്റെ വില കുറഞ്ഞ് നമുക്ക് വാങ്ങാവുന്ന പരുവത്തിൽ എത്തും. അതുവരെ ആളുകൾ സ്വർണം വാങ്ങാൻ പോകരുത്. വിക്കാനുണ്ടെങ്കിൽ വിറ്റോ .
ഇപ്പോൾ വാങ്ങാൻ പോയാൽ വില കുറയുമ്പോൾ നിങ്ങൾ സങ്കടപ്പെടേണ്ടി വരും.

ചൈനയും അമേരിക്കയും ഒത്തുചേരുക ബുദ്ധിമുട്ടാണ്, എന്നിരുന്നാലും ഏകോപനത്തിൽ എത്തും .കുറെ കാര്യങ്ങളിലൊക്കെ അവര എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും കലഹിച്ചുകൊണ്ടിരുക്കുകയാണ്. കാരണം ചൈനയുടെ ആഗ്രഹം അമേരിക്കയെ കടത്തിവെട്ടി ഒന്നാം സ്ഥാനക്കാരൻ ആകണം എന്നതാണ്. എന്നാൽ ചൈനയ്ക്ക് ഇതുവരെ പറ്റിയിട്ടില്ല.

ചൈനയും അമേരിക്കയും തമ്മിൽ ഒരിക്കലും സൗഹൃദത്തിൽ ആകാൻ പോകുന്നില്ല .അങ്ങോട്ടും ഇങ്ങോട്ടും കൈകോർക്കും കയറ്റുമതി ഇറക്കുമതി ഒക്കെ ചെയ്യുമായിരിക്കും. പക്ഷേ അതൊന്നും വലിയ സൗഹൃദത്തിന്റെ ലക്ഷണമല്ല. എന്തായാലും അമേരിക്കൻ ഡോളർ സ്ട്രോങ് ആകും, അത് ലോകത്തിന്റെ ചരിത്രം പറയുന്നു, 1947 ന് ശേഷമുള്ള ചരിത്രം മാത്രം എടുത്താൽ മതി, നമ്മൾ ഇൻഡിപെൻഡന്റ് ആകുമ്പോൾ ഒരു രൂപ വാസ് ഈക്വൽ ടു ഒരു ഡോളർ ആയിരുന്നു. ആ രൂപയാണ് ഇപ്പോൾ 87 88 രൂപ കൊടുത്താലേ ഒരു ഡോളർ കിട്ടു എന്ന നിലയിലേക്ക് ആയത്. അപ്പോൾ ഏത് കറൻസിയാ സ്ട്രോങ്ങ്, ഇന്ത്യൻ കറൻസി ആണോ ഡോളർ ആണോ, ഡോളർ ആണ് എപ്പോഴും സ്ട്രോങ് ആയിട്ട് നിൽക്കുക. അതിന്റെ പ്രധാനപ്പെട്ട കാരണം എന്താണ് അവരുടെ സ്ട്രോങ് ആയിട്ടുള്ള സാമ്പത്തിക അടിത്തറ.

ലോകത്തെ ഒന്നാമത്തെ ജിഡിപി രാജ്യമാണ് അമേരിക്ക. ആ ഒന്നാമത്തെ ജിഡിപി രാജ്യമായ അമേരിക്കയുടെ കറൻസി തീർച്ചയായിട്ടും സ്ട്രോങ് ആയിരിക്കും. ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള രാജ്യമാണ് അമേരിക്ക. അത് കഴിഞ്ഞാൽ പിന്നെ രണ്ടാമത് വരുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ,സ്വിസ് ബാങ്ക് എന്നിവയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒന്നും അതിന്റെ അടുത്ത് വരത്തില്ല. പക്ഷേ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സ്വർണശേഖരത്തിന്റെ കാര്യത്തിൽ ശക്തമാണ്.

ഇങ്ങനെയൊക്കെയുള്ള കാരണങ്ങൾ കൊണ്ട് അമേരിക്കൻ ഡോളറിനോളം സ്ട്രോങ്ങ് ആകാൻ ചൈനയുടെ കറൻസിക്ക് അടുത്ത കാലത്തെങ്ങും പറ്റില്ല, അതുതന്നെയാണ് എന്റെ ഉറച്ച വിശ്വാസം. അത് അങ്ങനെ ആയിരിക്കട്ടെ കാരണം ചൈന നാം വിചാരിക്കുന്നത് പോലെയല്ല. അമേരിക്കയുടെ നയങ്ങൾ പോലെയല്ല ചൈനയുടെ നയം ചൈന ആരെയും എന്തിനെയും കൊന്നുകളയാൻ തയ്യാറുള്ള രാജ്യമാണ്. അമേരിക്ക അങ്ങനെയല്ല കുറച്ചുകൂടി മനുഷ്യത്വപരമായിട്ട് ചിന്തിക്കുന്ന ട്രമ്പിന്റെ മനുഷ്യത്വപരമായ ചിന്ത വളരെ കുറവാണ്, പക്ഷേ ബൈഡനോ ബരാക് ഒബാമ ഒന്നും അങ്ങനെ ആയിരുന്നില്ല അദ്ദേഹം അവരൊക്കെ ഒരുപാട് പാവങ്ങളെ സഹായിക്കാൻ വേണ്ടി മൈഗ്രൻസ് ആയിട്ടുള്ള താഴ്ന്ന വരുമാനക്കാരെ സഹായിക്കാൻ വേണ്ടി കൊണ്ടുവന്ന ചികിത്സ പദ്ധതികളും ഒക്കെയാണ് ഇപ്പോൾ ട്രംപ് ലോക്ക്ഡൗൺ ചെയ്തിരിക്കുന്നത്.

അമേരിക്കയെ ചൈനയുമായിട്ട് ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയില്ല. എന്തായാലും അമേരിക്ക ഈ കടുമ്പിടുത്തങ്ങളിൽ നിന്നൊക്കെ മാറും എന്ന് പ്രതീക്ഷിക്കാം. അങ്ങനെയൊക്ക വന്നാൽ അധികം താമസിക്കാതെ സ്വർണത്തിൻറെ ഈ ശക്തി കുറയും, സ്വർണം അശക്തമാകുന്നു എന്നല്ല യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത് അതായത് ഈ ഉൽപാദന രംഗത്ത് വ്യാപാര രംഗത്തൊക്കെ സ്വർണത്തിനുള്ള മേൽക്കോയ്മ കുറച്ചു നാളത്തേക്ക് എങ്കിലും താഴ്ന്നു നിൽക്കും. അത് പിന്നെയും അനിശ്ചിതത്വങ്ങൾ ഉണ്ടായാൽ വീണ്ടും സ്വർണം ചാടി എഴുന്നേൽക്കും, അതാണ് അനിശ്ചിതത്വങ്ങളുടെ നടുവിലാണ് സ്വർണം അച്ചുതണ്ടാകുന്നത്, അല്ലാത്തപ്പോൾ സ്വർണം താഴേക്ക് വരും അപ്പോ സ്വർണത്തിന്റെ വില താഴും എന്ന് തന്നെ നിങ്ങൾ വിശ്വസിക്കുക താഴാൻ വേണ്ടി കാത്തിരിക്കുക', അവർ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+