മൂന്ന് ദിവസം റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു, പിന്നാലെ കൂപ്പുകുത്തി സ്വര്‍ണവില; ഇനി താഴോട്ട്..?
തിരുവനന്തപുരം: ഇന്ത്യയില്‍ പ്രത്യേകിച്ച് മലയാളികള്‍ എല്ലാ ദിവസും ഏറ്റവും കൂടുതല്‍ അറിയാന്‍ കാത്തിരിക്കുന്ന വിവരങ്ങളില്‍ ഒന്നാണ് സ്വര്‍ണ വില. സ്വര്‍ണത്തിന് ഓരോ ദിവസവും എത്ര വില കൂടി, കുറഞ്ഞു എന്ന് അറിയാന്‍ വലിയ താല്‍പര്യമാണ് മലയാളികള്‍ക്ക്. ഏറ്റവും കൂടുതല്‍ പേര്‍ നിക്ഷേപിക്കുന്ന മേഖലയാണ് സ്വര്‍ണാഭരണ മേഖല എന്നത് തന്നെയാണ് അതിന് കാരണം.കേരളത്തെ സംബന്ധിച്ച് വൃശ്ചിക മാസം കഴിഞ്ഞതോടെ വിവാഹ സീസണ്‍ ആരംഭിക്കുകയാണ്.
അതിനാല്‍ തന്നെ ഇക്കാലയളവില്‍ സ്വര്‍ണ വിലയിലെ ഓരോ മാറ്റവും മലയാളികളെ സംബന്ധിച്ച് ആകാംക്ഷയും ആശ്വാസവും ആശങ്കയും നല്‍കുന്ന ഒന്നാണ്. പുതുവര്‍ഷം പിറന്ന് ഒരാഴ്ചയോട് അടുക്കുമ്പോഴും കഴിഞ്ഞ വര്‍ഷം അവസാന മാസങ്ങളില്‍ കാണിച്ച വില വര്‍ധനയുടെ ശ്രേണി തന്നെയായിരുന്നു സ്വര്‍ണ നിരക്കില്‍ ഉണ്ടായിരുന്നത്. അതില്‍ നിന്ന് ചെറിയ മാറ്റമാണ് ഇന്നുണ്ടായിരിക്കുന്നത് വിശദാംശങ്ങള്‍ നോക്കാം...

പുതിയ വര്‍ഷത്തിലേക്ക് കാലെടുത്ത് വെച്ചിട്ട് ഇന്നേക്ക് ആറ് ദിവസം പൂര്‍ത്തിയാകുകയാണ് കഴിഞ്ഞ അഞ്ച് ദിവസത്തില്‍ മൂന്ന് ദിവസവും സ്വര്‍ണ വില കൂടുകയായിരുന്നു ചെയ്തത്. ഒരു തവണ വില കുറഞ്ഞപ്പോള്‍ ജനുവരി ഒന്നിന് സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. എന്നാല്‍ ഇന്ന് അതായത് ജനുവരി ആറിന് സ്വര്‍ണവിലയില്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ വര്‍ധനക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് 320 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ 41000 തൊട്ട സ്വര്‍ണ വില വീണ്ടും 40000 ത്തിലേക്ക് എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5090 രൂപയും ഒരു പവന് 40720 രൂപയും ആയി. ഇന്നലെ ഇത് ഒരു ഗ്രാമിന് 5130 ഉം ഒരു പവന് 41040 ഉം ആയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 680 രൂപയാണ് സ്വര്‍ണത്തിന് വില ഉയര്‍ന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില രണ്ട് ദിവസമായി 65 രൂപ ഉയര്‍ന്നിരുന്നു. ഇതോടൊപ്പം ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും മാറ്റമുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപയാണ് ഇടിഞ്ഞത്. കഴിഞ്ഞ ദിവസം 2020 ആഗസ്റ്റ് 5 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം എത്തിയിരുന്നു. 2020 ആഗസ്റ്റ് 7, 8, 9 തിയ്യതികളില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 5250 രൂപയായിരുന്നു വില.

ഈ വര്‍ഷം ജനുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 40,480 രൂപയായിരുന്നു വില. ജനുവരി 2 ന് ഇത് 120 രൂപ കുറഞ്ഞ് 40,360 രൂപയില്‍ എത്തി. ജനുവരി 3 ന് സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്ന് 40,360 രൂപയില്‍ എത്തി. ജനുവരി 4 ന് സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്ന് 40,880 രൂപയിലും എത്തി. ജനുവരി 5 ന് സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്ന് 41,040 രൂപയിലും എത്തിയിരുന്നു. അതേസമയം 2023 ല്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് 60000 രൂപയായേക്കും എന്ന കണക്കുകൂട്ടലിലാണ് സ്വര്‍ണ വ്യാപാരികള്‍.

നിലവില്‍ 10 ഗ്രാം സ്വര്‍ണത്തിന് 50900 രൂപ ആണ്. അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിലും കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വെള്ളിയുടെ വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 74 രൂപയായി. എന്നാല്‍ ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.












Click it and Unblock the Notifications