Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങാനാണേല്‍ വിട്ടോ... കുറച്ചെങ്കിലും കുറഞ്ഞിട്ടുണ്ട്; ഇന്നത്തെ വില ഇങ്ങനെ

ഈ മാസം പലപ്പോഴും സ്വര്‍ണവില വര്‍ധിക്കുകയാണ് ചെയ്തത്. അതിനാല്‍ ചെറിയ കുറവ് പോലും ആശ്വാസമാണ് നല്‍കുന്നത്

gold

കൊച്ചി: സ്വര്‍ണം വാങ്ങിയാലും ഇല്ലെങ്കിലും വില അറിയുക എന്നത് ആളുകള്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് ആകാംക്ഷയുള്ള കാര്യമാണ്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി സ്വര്‍ണ വില ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. 2022 നവംബറിന് ശേഷം സ്വര്‍ണ വില പലപ്പോഴും വില വര്‍ധിപ്പിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. ഏറ്റവും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പുതുവര്‍ഷം തുടങ്ങി രണ്ടാം മാസത്തിലേക്ക് കടക്കുമ്പോഴും സ്വര്‍ണ വില കുറയുന്നതിന്റെ പ്രവണതയൊന്നും കാണിക്കുന്നില്ല. ഇടക്ക് നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും 40000 ത്തിന് മുകളില്‍ തന്നെയാണ് പലപ്പോഴും വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് സ്വര്‍ണത്തിന് വില അല്‍പം കുറഞ്ഞിട്ടുണ്ട് എന്നാണ് വിപണികളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ നോക്കാം.

വില കുറഞ്ഞെങ്കില്‍ സ്വര്‍ണം വാങ്ങിക്കോ

വില കുറഞ്ഞെങ്കില്‍ സ്വര്‍ണം വാങ്ങിക്കോ

വില കുറഞ്ഞാലും ഏത് സമയം വേണമെങ്കിലും വര്‍ധനവ് ഉണ്ടാകും എന്നതിനാല്‍ വില കുറയുന്ന സമയം സ്വര്‍ണം വാങ്ങാന്‍ അമാന്തം കാണിക്കാതിരിക്കുന്നതാണ് ബുദ്ധി. ഇന്ന് വില കുറഞ്ഞതിനാല്‍ തന്നെ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പെട്ടെന്ന് പോയി സ്വര്‍ണം വാങ്ങാം. വിവാഹ സീസണ്‍ ആരംഭിച്ചതിനാല്‍ സ്വര്‍ണ വിലയിലെ ഓരോ മാറ്റവും അതീവതാല്‍പര്യത്തോടെയാണ് മലയാളികള്‍ നോക്കി കാണുന്നത്.

ഇന്നത്തെ വില ഇങ്ങനെ

ഇന്നത്തെ വില ഇങ്ങനെ

രണ്ട് ദിവസം ഒരേ വില തുടര്‍ന്ന ശേഷമാണ് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് ഉണ്ടായിരിക്കുന്നത് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ആണ് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5250 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 42,000 രൂപയും ആയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസം ഗ്രാമിന് 5,260 രൂപയിലും പവന് 42,080 രൂപയിലുമാണ് സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്.

42000 ത്തില്‍ നിന്ന് ഇറങ്ങില്ല

42000 ത്തില്‍ നിന്ന് ഇറങ്ങില്ല

വില കുറഞ്ഞെങ്കിലും ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഇതല്ല. ഫെബ്രുവരി 4 ന് ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ കുറഞ്ഞ് 41,920 രൂപയായിരുന്നു. ഇതാണ് ഫെബ്രുവരി മാസത്തില്‍ ഇതുവരെയുള്ള കുറഞ്ഞ വില. ഫെബ്രുവരി 1 ന് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ കൂടി 42,400 രൂപയായിരുന്നു. ഫെബ്രുവരി 2 ന് ഇത് 480 രൂപ കൂടി 42,880 രൂപയായി. ഫെബ്രുവരി 3 ന് 400 രൂപ കുറഞ്ഞ് 42,480 രൂപയില്‍ എത്തി. ഫെബ്രുവരി 4 ന് വിപണി വില 41,920 രൂപയായിരുന്നു.

ഈ മാസം കൂടുതലും വര്‍ധനവ് മാത്രം

ഈ മാസം കൂടുതലും വര്‍ധനവ് മാത്രം

ഫെബ്രുവരി അഞ്ചിനും ഈ വിലയില്‍ തന്നെയാണ് വ്യാപാരം നടത്തിയത്. എന്നാല്‍ ആറിന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്ന് 42,120 രൂപയായി. ഫെബ്രുവരി 7 ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കൂടി 42,200 രൂപയായി. എട്ടിന് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഒമ്പതിന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ വര്‍ധിച്ച് 42,320 രൂപയില്‍ എത്തി. പത്തിന് 400 രൂപ കുറഞ്ഞ് വീണ്ടും 41,920 രൂപയില്‍ എത്തി.

വെള്ളിയിലും കുറവ്

വെള്ളിയിലും കുറവ്

ഫെബ്രുവരി 11 ന് 160 രൂപ കൂടി 42,080 രൂപയായി. ഫെബ്രുവരി 12 ന് വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ സ്വര്‍ണ നിരക്ക്. അതേസമയം വെള്ളിവിലയിലും ഇന്ന് നേരിയ കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 70 പൈസ കുറഞ്ഞ് 72 രൂപയില്‍ എത്തി. എട്ട് ഗ്രാം വെള്ളിക്ക് 5.60 രൂപ കുറഞ്ഞ് 576 രൂപയിലും എത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+