കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം!! വില ഇടിഞ്ഞുതാഴ്ന്നു!! 1000 രൂപയോളം കുറവ്... നിലവാരം അറിയാം

സര്‍വകാല റെക്കോര്‍ഡിട്ട ശേഷമാണ് സ്വര്‍ണം അതിവേഗം ഇടിയുന്നത്‌

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ താഴ്ന്നു. സമീപ കാലത്തൊന്നും ഇത്രയും വലിയ തകര്‍ച്ച നേരിട്ടിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വില ഉയരുന്നതായിരുന്നു ട്രെന്‍ഡ്. ആഗോള സാമ്പത്തിക-രാഷ്ട്രീയ സാഹചര്യവും കേന്ദ്ര ബജറ്റിലെ തീരുവ വര്‍ധനവും സ്വര്‍ണവില ഉയരുമെന്ന പ്രവചനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച വില കുറയുന്നതാണ് കണ്ടത്. ശനിയാഴ് വീണ്ടും വില താഴ്ന്നു.

സര്‍വകാല റെക്കോര്‍ഡില്‍ നിന്നാണ് വില കുത്തനെ ഇടിയുന്നത്. 42000ത്തില്‍ താഴെയാണ് ഇന്നത്തെ വില. വെള്ളിയുടെ വിലയിലും ഇന്ന് കുറവ് വന്നിട്ടുണ്ട്. സ്വര്‍ണവിലയില്‍ ഇത്രയും വലിയ ഇടിവ് പ്രതീക്ഷിച്ചിതല്ല. അറിയാം വിശദാംശങ്ങള്‍...

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില

സ്വര്‍ണവില പവന് വെള്ളിയാഴ്ച 400 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച 560 രൂപ കുറഞ്ഞു. ഇതോടെ രണ്ട് ദിവസത്തിനിടെ 960 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ സംസ്ഥാനത്തുണ്ടായിരിക്കുന്നത്. തുടര്‍ച്ചയായി വില ഉയരുന്നതിനിടെയാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 41920 രൂപയാണ് വില.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില

സ്വര്‍ണവില ഗ്രാമിന് 70 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 50 രൂപ കുറഞ്ഞിരുന്നു. തുടര്‍ച്ചയായ ഇടിവ് സംഭവിക്കാറുണ്ടെങ്കിലും ഇത്രയും വലിയ അളവിലുള്ള ഇടിവ് അസാധാരണമാണ്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്നത്തെ വില 5240 രൂപയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 4325 രൂപയിലെത്തി. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

സര്‍വകാല വിലയില്‍ നിന്ന് കൂപ്പുകുത്തി

സര്‍വകാല വിലയില്‍ നിന്ന് കൂപ്പുകുത്തി

കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തിയത് വ്യാഴാഴ്ചയാണ്. 42880 രൂപ എന്ന നിലയിലേക്ക് പവന്‍ വില വര്‍ധിച്ചിരുന്നു. ഇത്രയും വില കേരളത്തില്‍ രേഖപ്പെടുത്തുന്നത് ആദ്യമായിട്ടാണ്. ഇനിയും വില വര്‍ധിക്കും എന്നായിരുന്നു നിരീക്ഷകരുടെ വിലയിരുത്തല്‍. അതിനിടെയാണ് തുടര്‍ച്ചയായ രണ്ടു ദിവസം വില താഴ്ന്നിരിക്കുന്നത്.

സ്വര്‍ണത്തിന്റെ വിപരീത ദിശ

സ്വര്‍ണത്തിന്റെ വിപരീത ദിശ

സ്വര്‍ണവില നിര്‍ണയിക്കുന്നത് പ്രാദേശികമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലല്ല. ആഗോള ഘടകങ്ങളും ഇതിന്റെ ഭാഗമാണ്. ഡോളറിന്റെ മൂല്യത്തില്‍ വരുന്ന മാറ്റമാണ് ഇതില്‍ പ്രധാനം. ഡോളര്‍ വിലയും സ്വര്‍ണവിലയും വിപരീത ദിശയിലാണ് സഞ്ചരിക്കുക. ഡോളറിന് മൂല്യം കുറയുമ്പോള്‍ സ്വര്‍ണവില കൂടുകയാണ് ചെയ്യുക. ഡോളര്‍ മൂല്യം കൂടുമ്പോള്‍ മറിച്ചും സംഭവിക്കും.

ആശങ്ക ഒഴിയാതെ വിപണി

ആശങ്ക ഒഴിയാതെ വിപണി

ആഗോള സാമ്പത്തിക രംഗത്ത് സുസ്ഥിരമായ സാഹചര്യമല്ലയുള്ളത്. യുക്രൈന്‍ യുദ്ധം, ചൈനയിലെ കൊവിഡ് വ്യാപനം, വലിയ അളവില്‍ ചെലവ് ചുരുക്കുന്ന വന്‍കിട കമ്പനികള്‍... തുടങ്ങി ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് കഴിഞ്ഞ ആഴ്ചകളില്‍ പുറത്തുവന്നിരുന്നത്. ഈ സാഹചര്യത്തിലാണ് ആശങ്കയിലായ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതും വില കൂടിയതും.

പലിശ നിരക്കിലെ മാറ്റം

പലിശ നിരക്കിലെ മാറ്റം

ഇപ്പോഴത്തെ സ്വര്‍ണവിലയിലെ ഇടിവ് സ്ഥായിയാകാന്‍ സാധ്യതയില്ല. വരും ദിവസങ്ങളില്‍ വിലയില്‍ ഉയര്‍ച്ചയുണ്ടായേക്കാം. കാരണം വിപണിയിലെ അസ്ഥിരമായ സാഹചര്യത്തില്‍ മാറ്റം വന്നിട്ടില്ല. എന്നാല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്തിയതിന്റെ പ്രതിഫലനമാകാം ഇപ്പോള്‍ പ്രകടമാകുന്നത് എന്ന് കരുതുന്നു.

കേരളത്തിലെ സാഹചര്യം

കേരളത്തിലെ സാഹചര്യം

സ്വര്‍ണവിലയില്‍ ഇടിവ് വരുന്നത് വിവാഹാവശ്യങ്ങള്‍ക്ക് സ്വര്‍ണാഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്. ആഭരണം വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു എന്നാണ് വ്യാപാരികള്‍ പറയുന്നത്. പകരം ഗോള്‍ഡ് കോയിനുകള്‍ വാങ്ങുന്നവര്‍ കൂടി. വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് പഴയ സ്വര്‍ണം മാറ്റിവാങ്ങുകയാണ് പലരും. ഒട്ടേറെ പേര്‍ നേരത്തെ ബുക്ക് ചെയ്തിട്ടുണ്ട്. വില കുറയുന്ന വേളയില്‍ ഉടനെ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് ബുദ്ധി.

'ദിലീപ് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരും; ബാലചന്ദ്രകുമാര്‍ ആരോഗ്യത്തോടെ വേണം, സഹായിക്കാന്‍ റെഡി''ദിലീപ് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരും; ബാലചന്ദ്രകുമാര്‍ ആരോഗ്യത്തോടെ വേണം, സഹായിക്കാന്‍ റെഡി'

English summary
Gold Price today Fall in Kerala Huge Level; Unexpected Decrease in Gold Rate, Trending News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X