കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണവില ജനുവരിയില്‍ മാത്രം 1520 രൂപ കൂടി; ഇന്ന് കുറഞ്ഞു... പുതിയ വില അറിയാം

നാളെ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടായാല്‍ സ്വര്‍ണവിലയിലും മാറ്റമുണ്ടാകും

Google Oneindia Malayalam News

കൊച്ചി: ജനുവരി മാസത്തില്‍ ഏറ്റവും പ്രധാന ചര്‍ച്ചയായിരുന്നു സ്വര്‍ണവിലയിലെ വര്‍ധന. ആദ്യ ദിനത്തില്‍ തന്നെ 40000 കടന്ന സ്വര്‍ണം സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തിയതും ഈ മാസം തന്നെയാണ്. 42480 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വില. എന്നാല്‍ പിന്നീട് കുറയുന്നതാണ് കണ്ടത്.

കഴിഞ്ഞ മൂന്ന് ദിവസം സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് വില കുറയുകയാണ് ചെയ്തത്. വരും ദിവസങ്ങളില്‍ നേരിയ വില കുറവ് പ്രതീക്ഷിക്കുണ്ടെങ്കിലും വലിയ മാറ്റമുണ്ടാകില്ല. ബജറ്റില്‍ സുപ്രധാന പ്രഖ്യാപനമുണ്ടായാല്‍ വില കുറഞ്ഞേക്കും. വിശദാംശങ്ങള്‍ ഇങ്ങനെ...

കൂടിയവില, കുറഞ്ഞവില

കൂടിയവില, കുറഞ്ഞവില

ജനുവരി 1ന് സ്വര്‍ണം പവന് 40480 രൂപയായിരുന്നു വില. പിന്നീട് ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണം അതിവേഗം കുതിച്ചു. 42480 രൂപ വരെ വര്‍ധിച്ചു. ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. ജനുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 40360 രൂപയും കൂടിയ വില 42480 രൂപയുമാണ്. സ്വര്‍ണവിലയില്‍ ഇനിയും ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

സ്വര്‍ണം ഇന്നത്തെ വില

സ്വര്‍ണം ഇന്നത്തെ വില

ഇന്ന് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറയുകയാണ് ചെയ്തത്. പവന് 120 രൂപയും കുറഞ്ഞു. ഇപ്പോള്‍ ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമാണ്. കഴിഞ്ഞ മൂന്ന് ദിവസം വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നത്തെ കുറവ്. വരും ദിവസങ്ങളില്‍ വിലയില്‍ മാറ്റമുണ്ടാകുമോ എന്നത് ബജറ്റ് പ്രഖ്യാപനത്തെ ആശ്രയിച്ചിരിക്കും.

ബജറ്റ് പ്രഖ്യാപനം

ബജറ്റ് പ്രഖ്യാപനം

കേന്ദ്ര ബജറ്റ് സമ്മേളനം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കും. സ്വര്‍ണം ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ തീരുവ കുറയ്ക്കുന്ന പ്രഖ്യാപനം വന്നാല്‍ സ്വര്‍ണവിലയില്‍ വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 12.5 ശതമാനമാണ് തീരുവ. ഇത് കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍ 7.5 ശതമാനമായിരുന്നു.

ഇന്ത്യക്കാരുടെ സ്വര്‍ണ പ്രേമം

ഇന്ത്യക്കാരുടെ സ്വര്‍ണ പ്രേമം

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ് എന്നാണ് ലോക ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. എല്ലാ കാലത്തും മൂല്യമേറി നില്‍ക്കുന്ന ലോഹമായതിനാല്‍ ധൈര്യപൂര്‍വം വാങ്ങാവുന്നതാണ് സ്വര്‍ണം. കാലം ചെല്ലുംതോളം മൂല്യം കൂടുന്നതിനാല്‍ വാങ്ങുന്ന വ്യക്തിക്ക് ഒരിക്കലും നഷ്ടം വരുന്നില്ല.

ആഭരണത്തിന് ഇനിയും വില കൂടും

ആഭരണത്തിന് ഇനിയും വില കൂടും

ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയാണ് 42000. അതേസമയം, ഒരു പവന്‍ ആഭരണം വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇനിയും വില കൂടും. നിര്‍മാണ കൂലി ഈടാക്കും. ഡിസൈന്‍ കുറഞ്ഞ ആഭരണങ്ങള്‍ക്ക് 4 ശതമാനം മുതലാണ് പണിക്കൂലി വാങ്ങുന്നത്. ഒരു പവന്‍ സ്വര്‍ണം കൃത്യമായി ഉപയോഗിച്ച് ആഭരണം ഉണ്ടാക്കാന്‍ സാധ്യമല്ല. നേരിയ കുറവോ കൂടുതലോ ഉണ്ടാകാം. കൂടുതലുണ്ടെങ്കില്‍ ആ വിലയും നല്‍കേണ്ടി വരും.

സൗദിയിലേക്ക് മലയാളികള്‍ ഒഴുകും!! സൗജന്യവിസ അനുവദിച്ച് തുടങ്ങി... 3 മാസം പരിധി, 4 ദിവസം താമസംസൗദിയിലേക്ക് മലയാളികള്‍ ഒഴുകും!! സൗജന്യവിസ അനുവദിച്ച് തുടങ്ങി... 3 മാസം പരിധി, 4 ദിവസം താമസം

English summary
Gold Price today Fall in Kerala; Latest Gold Rate Details Here With Some Predictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X