കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ഇന്ന് മാത്രം കുറഞ്ഞത് 1600 രൂപ, ഇങ്ങനെ ആദ്യം

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. തുടര്‍ച്ചയായി കയറി കൊണ്ടിരുന്ന വിലയാണ് ബുധനാഴ്ച ഇടിഞ്ഞത്. ഇന്ന് 1600 രൂപയാണ് പവന് കുറഞ്ഞത്. 42000 ത്തിന് മുകളില്‍ പവന് വില എത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നതാണ് കാഴ്ച.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 1200 രൂപ വീതമാണ് ഇടിഞ്ഞത്. ഇന്ന് 1600 രൂപയും കുറഞ്ഞു. എന്നാല്‍ എന്താണ് വരുംദിവസങ്ങളിലെ സാഹചര്യം എന്ന് വിലയിരുത്താന്‍ സാധ്യമല്ല. കാരണം ആഗോള വിപണിയില്‍ ചാഞ്ചാട്ടം തുടരുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഇന്നത്തെ പവന്‍ വില

ഇന്നത്തെ പവന്‍ വില

ബുധനാഴ്ച കേരളത്തില്‍ സ്വര്‍ണവില 39200 രൂപയായിട്ടാണ് കുറഞ്ഞത്. ഗ്രാമിന് 4900 രൂപ നല്‍കണം. കഴിഞ്ഞ കുറച്ച് ദിവസമായി സ്വര്‍ണവില ഇടിയുകയാണ്. ചൊവ്വാഴ്ച രണ്ടുതവണയാണ് വില കുറഞ്ഞത്. ആദ്യം 400 രൂപയും ഉച്ചയ്ക്ക് ശേഷം വീണ്ടും 400 രൂപയും കുറയുകയായിരുന്നു.

മൂന്ന് ദിവസത്തിനിടെ 2800 രൂപ ഇടിഞ്ഞു

മൂന്ന് ദിവസത്തിനിടെ 2800 രൂപ ഇടിഞ്ഞു

തിങ്കളാഴ്ചയും 400 രൂപ കുറഞ്ഞിരുന്നു. രണ്ടുദിവസത്തിനിടെ 1200 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ബുധനാഴ്ച മാത്രം 1600 രൂപ കുറഞ്ഞിരിക്കുന്നത്. മൊത്തം 2800 രൂപ മൂന്ന് ദിവസത്തിനിടെ കുറഞ്ഞു. വിവാഹ ആവശ്യങ്ങള്‍ക്ക് ആഭരണം വാങ്ങുന്ന വീട്ടുകാര്‍ക്ക്് ആശ്വാസകരമാണ് പുതിയ വിലയിടിവ്.

Recommended Video

cmsvideo
സ്വര്‍ണ വില കൂടുന്ന പ്രതിഭാസത്തിന് പിന്നില്‍ | Oneindia Malayalam
വില കുറയാന്‍ കാരണം

വില കുറയാന്‍ കാരണം

ആഗോള വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുന്നതായിരുന്നു കഴിഞ്ഞാഴ്ച കണ്ടത്. ഇതിന്റെ ലാഭമെടുപ്പ് നടന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സ്വര്‍ണവില കുറയാന്‍ കാരണമായി പറയപ്പെടുന്നത്. ഓഹരി വിപിണികള്‍ കൂടുതല്‍ സജീവമായാല്‍ ഒരു പക്ഷേ ഇനിയും സ്വര്‍ണ വില കുറഞ്ഞേക്കും.

ആഗോള വിപണയില്‍ സംഭവിച്ചത്

ആഗോള വിപണയില്‍ സംഭവിച്ചത്

അന്താരാഷ്ട്ര വിപണിയിലും ഇന്ന് സ്വര്‍ണ വില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്. അന്തരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സ് തങ്കത്തിന് 1872.61 ഡോളറായി താഴ്ന്നിട്ടുണ്ട്. ദേശീയ വിപണയില്‍ 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 1500 രൂപ കുറഞ്ഞ് 50441 രൂപ എന്ന നിലവാരത്തിലേക്ക് താഴ്ന്നു.

ഒറ്റദിവസം ഇത്രയും ഇടിവ് ആദ്യം

ഒറ്റദിവസം ഇത്രയും ഇടിവ് ആദ്യം

സമീപ കാലത്ത് വില കുതിച്ചുകയറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ വേളയില്‍ 26000 രൂപയായിരുന്നു വില. ഒരു വര്‍ഷത്തിനിടെ 14000 രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍, ഒരു ദിവസം മാത്രം 1600 രൂപ ഇടിയുന്നത് അടുത്തിടെ ആദ്യമാണ്. കഴിഞ്ഞ മാസം 28ലെ വിലയിലേക്ക് താഴ്ന്നിരിക്കുകയാണ് ഇന്ന് സ്വര്‍ണവില.

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ വിട്ടേക്കും; കളം വരച്ച് പ്രിയങ്ക ഗാന്ധി, ഫോര്‍മുല റെഡി,വിഷണ്ണരായി ബിജെപിസച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ വിട്ടേക്കും; കളം വരച്ച് പ്രിയങ്ക ഗാന്ധി, ഫോര്‍മുല റെഡി,വിഷണ്ണരായി ബിജെപി

English summary
Gold price today fall with RS 1600 in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X