Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ സ്വര്‍ണം വില കുതിക്കുന്നു; കേരളത്തില്‍ ഉയര്‍ന്ന നിരക്കില്‍ തന്നെ, അറിയാം പവന്‍-ഗ്രാം വില

കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്ന പതിവില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഈ മാസം ഒന്നിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 1480 രൂപയുടെ വര്‍ധനവാണ് കേരളത്തിലുള്ളത്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 63440 രൂപയാണ്. ഗ്രാമിന് 7930 രൂപയും.

അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയ തോതില്‍ മുന്നേറിയിട്ടുണ്ട്. യുഎഇയില്‍ രാവിലെയും ഉച്ചയ്ക്ക് ശേഷവും വില കൂടി. ഒരുപക്ഷേ, വരുംദിവസങ്ങളില്‍ കേരളത്തില്‍ ഇതിന്റെ പ്രതിഫലനമുണ്ടായേക്കും. അതേസമയം, രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് പണം അയക്കാന്‍ പ്രവാസികള്‍ തിരക്കുകൂട്ടുകയാണ്...

goldprice-fabruary7

യുഎഇ ദിര്‍ഹവും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വ്യത്യാസം 23.81 ആയിട്ടുണ്ടെന്ന് യുഎഇ എക്‌സ്‌ചേഞ്ച് സെന്റര്‍ എല്‍എല്‍സിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് പറയുന്നു. പ്രവാസികള്‍ക്ക് ശമ്പളം നല്‍കുന്ന സമയം ആയതിനാല്‍ ഈ അവസരം അവര്‍ മുതലാക്കുന്നുണ്ട്. അതേസമയം, ചിലര്‍ കടംവാങ്ങിയും പണം നാട്ടിലേക്ക് അയക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

രൂപയുടെ മൂല്യം ഇടിഞ്ഞതിന്റെ നേട്ടം എടുക്കാന്‍ വേണ്ടിയാണ് പ്രവാസികള്‍ പണം കൂടുതലായി അയക്കുന്നതത്രെ. മിക്ക എക്‌സ്‌ചേഞ്ചുകളിലും കറന്‍സി മൂല്യം ചോദിച്ച് അന്വേഷണവും കൂടിയിട്ടുണ്ട്. റമദാന്‍ മാസം വരുന്നതിനാല്‍ ജിസിസിയിലെ ആറ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് കൂടുതലായി പണം വരുന്നുണ്ട്.

യുഎഇ സ്വര്‍ണവില മുന്നേറുന്നു

യുഎഇയില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 321.50 ദിര്‍ഹമായിരുന്നു രാവിലെ രേഖപ്പെടുത്തിയ വില. ഉച്ചയ്ക്ക് ശേഷം 321.75 ദിര്‍ഹമായി. കഴിഞ്ഞ ദിവസം 320.25 ആയിരുന്നു. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് രാവിലെ 264.25 ദിര്‍ഹമായിരുന്നു വില, ഉച്ചയ്ക്ക് ശേഷം 264.50 ദിര്‍ഹമായി ഉയര്‍ന്നു. ഇന്നലെ 263 ദിര്‍ഹമായിരുന്നു. എങ്കിലും കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയില്‍ വില കുറവാണ്.

ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2866 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. അധികം വൈകാതെ സ്വര്‍ണവില 3000 ഡോളറിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ പവന്‍ വില 70000ത്തിലേക്ക് അടുക്കും. സ്വര്‍ണവില കുതിക്കുന്നതിനാല്‍ എത്ര ഉയര്‍ന്ന നിരക്കില്‍ വാങ്ങിയാലും ലാഭം കിട്ടുമെന്ന പ്രതീക്ഷയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.

ഡോളര്‍ ഇന്‍ഡക്‌സ് നേരിയ തോതില്‍ മുന്നേറിയിട്ടുണ്ട്. 107.79 എന്ന നിരക്കിലാണ് സൂചിക. അതേസമയം, ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 87.51 ആയി. ക്രൂഡ് ഓയില്‍ വില ഇടിയുന്നു എന്നത് മാത്രമാണ് വലിയ ആശ്വാസം. ബ്രെന്റ് ക്രൂഡ് ബാരലിന് 74 ഡോളര്‍ ആണ് പുതിയ വില. എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് ഇത് നേട്ടമാകും.

അതേസമയം, കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. ഇന്ന് ഈ കാരറ്റിലുള്ള ഗ്രാമിന് 6550 രൂപയാണ് വില. ഒരു പവന്റെ വില നോക്കുമ്പോള്‍ 52400 രൂപ വരും. പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം കൂട്ടിയാലും 57000ത്തിന് അടുത്തേ വരൂ. 22 കാരറ്റ് സ്വര്‍ണാഭരണം വാങ്ങുന്നതിനേക്കാള്‍ 10000 രൂപയുടെ കുറവാണ് ഈ സ്വര്‍ണത്തിന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+