Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങാമെന്ന് കരുതേണ്ട.. പുതിയ റെക്കോഡ് തീര്‍ത്ത് പവന്‍വില, ഇന്നത്തെ നിരക്കുകള്‍ അറിയാം

കേരളത്തില്‍ വീണ്ടും പുതിയ റെക്കോഡ് തീര്‍ത്ത് സ്വര്‍ണവില. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതിരുന്ന സ്വര്‍ണത്തിന്റെ വിലയില്‍ ഇന്ന് വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജനുവരി 22 നാണ് സ്വര്‍ണം 60000 എന്ന മാന്ത്രികസംഖ്യ ആദ്യമായി പിന്നിട്ടത്. 60200 ആയിരുന്നു അന്ന് പവന്‍വില. ഇന്നലേയും ഇതേ വിലയിലാണ് സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍ ഇന്ന് വിലയില്‍ മാറ്റമുണ്ടായിരിക്കുകയാണ്.

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം മുന്നേറ്റമുണ്ടാക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ പ്രതിഫലനം തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം, പവന്‍ സ്വര്‍ണത്തിന് എത്ര രൂപ കൊടുക്കണം എന്നും ആഭരണം വാങ്ങാന്‍ എത്ര രൂപ ചെലവാകും എന്നും നോക്കാം.

Gold Price

ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 7525 രൂപയായിരുന്നു വില. ഇന്ന് ഗ്രാമിന് 30 രൂപ വര്‍ധിച്ചതോടെ 7555 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണ് ഇത്. ഇന്ന് ഒരു പവനില്‍ 240 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്നലെ 60200 രൂപയായിരുന്ന പവന്‍വില 60440 രൂപയായി വര്‍ധിച്ചു. ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ ഇതിലും കൂടുതല്‍ തുക നല്‍കണം.

സ്വര്‍ണം വാങ്ങുമ്പോള്‍ ജിഎസ്ടി, ഹാള്‍മാര്‍ക്ക് നിരക്ക് എന്നിവ കൂടി നല്‍കണം. ആഭരണമായാണ് സ്വര്‍ണം വാങ്ങുന്നതെങ്കില്‍ ഇതിന് പുറമെ പണിക്കൂലി കൂടി കൊടുക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ഇന്നത്തെ വില പ്രകാരം ഒരു പവന്റെ സ്വര്‍ണാഭരണത്തിന് ഏറ്റവും കുറഞ്ഞത് 65300 രൂപയെങ്കിലും കൊടുക്കേണ്ി വരും. പണിക്കൂലിയില്‍ ഓരോ ജ്വല്ലറിയിലും മാറ്റങ്ങളുണ്ടായിരിക്കും.

സ്വര്‍ണ വിലയിലെ ഇപ്പോഴത്തെ വര്‍ധനവ് വിവാഹ പാര്‍ട്ടിക്കാരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചിരിക്കുന്ന സമയമാണിത്. അതിനാല്‍ തന്നെ ആഭരണങ്ങളുടെ വില്‍പന പൊടിപൊടിക്കുന്ന കാലം കൂടിയാണിത്. വിലയിലെ റെക്കോഡ് വര്‍ധന അതിനാല്‍ തന്നെ സാധാരണക്കാരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. വലിയ അളവില്‍ സ്വര്‍ണം വാങ്ങുന്നതില്‍ അടുത്ത കാലത്തായി ഇടിവുണ്ടായിട്ടുണ്ട്.

അതേസമയം മുന്‍കാലങ്ങളില്‍ സ്വര്‍ണം വാങ്ങി സൂക്ഷിച്ചവരെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ വില്‍ക്കാന്‍ പറ്റിയ സമയമാണ്. ഇരട്ടിയിലേറെ വരെ ലാഭമാണ് ഇപ്പോള്‍ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ലഭിക്കുക. ഈ മാസം ഒന്നാം തിയതി പവന് 57200 എന്ന നിലയിലായിരുന്നു വ്യാപാരം ആരംഭിച്ചിരുന്നത്. ഇതാണ് മൂന്നാഴ്ച പിന്നിടുമ്പോള്‍ 3200 രൂപ വര്‍ധിച്ചത് 60440 എത്തി നില്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+