കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം ഇനി നോക്കേണ്ട!! അമ്പരപ്പിച്ച് വില വര്‍ധനവ്; 42000 കടന്ന് സര്‍വകാല റെക്കോര്‍ഡില്‍...

ഇത്രയും ഉയര്‍ന്ന വില കേരളത്തില്‍ ആദ്യമായിട്ടാണ്. സ്വര്‍ണ പ്രേമികള്‍ക്ക് ആശങ്കയുണ്ടാക്കുന്ന രീതിയിലാണ് വില ഉയരുന്നത്‌

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 42000 എന്ന നേരത്തെയുള്ള റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണ പ്രേമികളെ അമ്പരപ്പിച്ചാണ് വില കുതിക്കുന്നത്. ഇങ്ങനെ പോയാല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുന്നവരുടെ എണ്ണം വളരെ തുച്ഛമാകും. ആഗോള വിപണിയിലും വില ഉയരുകയാണ്. ഇന്ന് ഗ്രാമിന് 35 രൂപയാണ് കേരളത്തില്‍ വര്‍ധിച്ചത്.

വില കുറയണമെങ്കില്‍ ഇനി കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമാണ്. എന്നാല്‍ ആഡംബര വസ്തു ആയതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മുന്തിയ പരിഗണന ലഭിക്കില്ല. ഇന്നത്തെ സ്വര്‍ണവിലയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയാം...

സ്വര്‍ണം ഗ്രാമിന് 35 രൂപ കൂടി

സ്വര്‍ണം ഗ്രാമിന് 35 രൂപ കൂടി

സ്വര്‍ണം ഗ്രാമിന് 35 രൂപയാണ് ഇന്ന് കേരളത്തില്‍ വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 5270 രൂപയായി. പവന് 42160 രൂപയുമായി. ഇത്രയും ഉയര്‍ന്ന വില കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ആഭരണ പ്രേമികളെ അമ്പരപ്പിച്ചാണ് വില ഉയരുന്നത്. നിലവിലെ രീതി തുടര്‍ന്നാല്‍ വില വരും ദിവസങ്ങളിലും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെയുള്ള റെക്കോര്‍ഡ് ഇതായിരുന്നു

നേരത്തെയുള്ള റെക്കോര്‍ഡ് ഇതായിരുന്നു

2020 ആഗസ്റ്റ് ഏഴിനാണ് ഇതിന് മുമ്പ് റെക്കോര്‍ഡ് വില രേഖപ്പെടുത്തിയത്. അന്ന് 42000 എന്ന വില തൊട്ടു. ശേഷം താഴോട്ട് ഇറങ്ങുകയായിരുന്നു സ്വര്‍ണവില. 37000ത്തിന് താഴെ വരെ പവന്‍ വില എത്തി. കഴിഞ്ഞ വര്‍ഷം പകുതിക്ക് ശേഷം ക്രമേണ വില ഉയരുന്നതാണ് വിപണിയിലെ ട്രെന്‍ഡ്. ഇടയ്ക്ക് വിലവര്‍ധന മന്ദഗതിയിലായെങ്കിലും ക്രമേണ ഉയരുകയായിരുന്നു. ഇപ്പോള്‍ വീണ്ടും റെക്കോര്‍ഡ് ഭേദിച്ചിരിക്കുന്നു.

വില ഉയരാന്‍ കാരണം

വില ഉയരാന്‍ കാരണം

അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില 1934 ഡോളറിലെത്തിയിരിക്കുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം തിരിച്ചുകയറാത്തതും സ്വര്‍ണവില ഉയരാന്‍ കാരണമാണ്. രൂപയുടെ മൂല്യത്തില്‍ വര്‍ധനവുണ്ടായാല്‍ മാത്രമേ സ്വര്‍ണവിലയില്‍ ഇടിവ് സംഭവിക്കൂ. നികുതിയാണ് സ്വര്‍ണവില ഉയര്‍ന്ന് നില്‍ക്കാനുള്ള മറ്റൊരു കാരണം. 18 ശതമാനം നികുതിയാണ് സ്വര്‍ണത്തിന് വേണ്ടിവരുന്നത്. ഇറക്കുമതി തീരുവ കുറയുമോ എന്ന കാര്യം അവ്യക്തമാണ്.

ഒരു പവന്‍ ആഭരണം കിട്ടാന്‍...

ഒരു പവന്‍ ആഭരണം കിട്ടാന്‍...

ഒരു ഗ്രാം സ്വര്‍ണത്തിന് 5235 രൂപയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 41880 രൂപയുമായിരുന്നു. ഒരു പവന്‍ സ്വര്‍ണം ആഭരണമായി കിട്ടണമെങ്കില്‍ പണിക്കൂലി കൂടി നല്‍കേണ്ടതുണ്ട്. ആറ് ശതമാനം പണിക്കൂലി കൂടി ചേര്‍ത്താല്‍ പവന് 45000 കടക്കും. അതേസമയം, സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. കാരണം ഉയര്‍ന്ന വില ഇപ്പോള്‍ കിട്ടും.

ആശങ്ക വ്യാപകം

ആശങ്ക വ്യാപകം

വിപണി വിലയില്‍ നിന്ന് 1000 രൂപ കുറച്ചാണ് മിക്ക വില്‍പ്പന കേന്ദ്രങ്ങളിലും സ്വര്‍ണം വാങ്ങുന്നത്. ആഗോള സാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങളാണ് സ്വര്‍ണ വില പിടിവിട്ട് ഉയരാന്‍ കാരണം. സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് മിക്ക രാജ്യങ്ങളും ഭയക്കുന്നു. ആശങ്കയിലാകുന്ന നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നത് സ്വാഭാവികമാണ്. ഭീമമായ നഷ്ടം ഒരിക്കലും സ്വര്‍ണ നിക്ഷേപത്തിന് ഉണ്ടാകില്ല. ചില്ലറ സ്വര്‍ണ വിപണി തകര്‍ച്ചയിലേക്കാണ്. അതേസമയം വന്‍കിട സ്വര്‍ണ വിപണി നേട്ടത്തിലുമാണ്.

സര്‍ക്കാര്‍ ഇടപെടണം

സര്‍ക്കാര്‍ ഇടപെടണം

നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില കുറയാന്‍ യാതൊരു സാധ്യതയുമില്ല. രൂപയുടെ മൂല്യത്തിലുള്ള തകര്‍ച്ച പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമം നടത്തുണ്ടെങ്കിലും പ്രകടമായ ഫലം കാണുന്നില്ല. സാധാരണക്കാര്‍ക്ക് സ്വര്‍ണം വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സ്വര്‍ണ വ്യാപാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൈപൊള്ളുന്ന വിഷയമാണ്

കൈപൊള്ളുന്ന വിഷയമാണ്

ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചാല്‍ വില താഴാന്‍ വഴിയൊരുങ്ങും. എന്നാല്‍ സര്‍ക്കാര്‍ ഇതിന് മുതിരുമോ എന്ന് വ്യക്തമല്ല. നേരത്തെ 7.5 ശതമാനമായിരുന്ന ഇറക്കുമതി തീരുവ 12.5 ശതമാനമാക്കി ഉയര്‍ത്തിയത് കഴിഞ്ഞ വര്‍ഷമാണ്. ഇതിന് പുറമെ 2.5 ശതമാനം അഗ്രി സെസ് നിലവിലുണ്ട്. കൂടാതെ മൂന്ന് ശതമാനം അധിക ജിഎസ്ടിയുമുണ്ട്.

സ്വര്‍ണം വാങ്ങാന്‍ പോകുന്നോ... വെയ്റ്റ് ചെയ്യൂ; ഫെബ്രുവരി ഒന്നിന് വില കുത്തനെ ഇടിയുമോ? 2 കാര്യം തടസംസ്വര്‍ണം വാങ്ങാന്‍ പോകുന്നോ... വെയ്റ്റ് ചെയ്യൂ; ഫെബ്രുവരി ഒന്നിന് വില കുത്തനെ ഇടിയുമോ? 2 കാര്യം തടസം

English summary
Gold Price Today In Kerala At Record Level As Cross Rs 42000 For 8 Gram; Trending News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X