സര്‍വകാല റെക്കോഡില്‍ ഇരിപ്പുറപ്പിച്ച് സ്വര്‍ണവില... കൂടിയത് 3200 രൂപ! എങ്ങനെ സ്വര്‍ണം വാങ്ങും?
കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ സര്‍വകാല റെക്കോഡില്‍ ആണ് സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. ഇന്നും അതേവിലയില്‍ തന്നെയാണ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് സ്വര്‍ണത്തിന്റെ വില പിടിവിട്ട് കുതിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും വില വര്‍ധനവിന് കാരണമായി.
2025 ല്‍ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാകും എന്നാണ് വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്. ഇതിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് 2025 ന്റെ ആദ്യമാസത്തില്‍ തന്നെ വില വര്‍ധിച്ചിരിക്കുന്നത്. കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചതിനാല്‍ തന്നെ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഏറെയുള്ള സമയമാണിത്. ജൂണ്‍ ആദ്യവാരം വരെ ആഭരണത്തിന് ആവശ്യക്കാര്‍ ഏറെയായിരിക്കും. ഇന്നത്തെ പവന്‍, ഗ്രാം നിരക്കുകള്‍ അറിയാം...

ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 60440 രൂപയാണ് കൊടുക്കേണ്ടത്. ഒരു ഗ്രാമിന്റെ വില 7555 രൂപയാണ്. ഇത് ഈ മാസത്തെ എന്നല്ല ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ജനുവരി 22 നാണ് സ്വര്‍ണവില ആദ്യമായി 60000 എന്ന മാന്ത്രിക സംഖ്യ പിന്നിട്ടത്. ഈ വര്‍ഷത്തിലെ ആദ്യ ദിനം ഒരു പവന്‍ സ്വര്‍ണത്തിന് 57200 രൂപയായിരുന്നു വില. 25-ാം ദിവസമാകുമ്പോഴേക്ക് 3200 രൂപയാണ് പവനില്‍ മാത്രം വര്‍ധിച്ചത്.
സമീപകാലത്ത് സ്വര്‍ണവിലയില്‍ ഉണ്ടായ ഏറ്റവും വലിയ കുതിച്ചുചാട്ടമാണിത്. ഈ വര്‍ഷത്തെ ആദ്യത്തെ രണ്ടോ മൂന്നോ ദിവസങ്ങളില്‍ ചാഞ്ചാട്ടമുണ്ടായതൊഴിച്ചാല്‍ ഓരോ ദിവസവും ക്രമാതീതമായ വര്‍ധനവാണ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത് എന്ന് കാണാനാകും. സ്വര്‍ണവിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. യുദ്ധം, ഡോളര്‍ സൂചികയിലെ മാറ്റം, ഇന്ധനവില തുടങ്ങി കാലാവസ്ഥാ വ്യതിയാനം വരെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
നിലവില്‍ അന്താരാഷ്ട്ര വിപണയിലെ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അതേസമയം വിവാഹ പാര്‍ട്ടിക്കാരെ സംബന്ധിച്ചിടത്തോളം സ്വര്‍ണത്തിന്റെ വില വര്‍ധനവ് വലിയ തിരിച്ചടിയാണ്. ജനുവരി മുതല്‍ മേയ് അവസാനം വരെ കേരളത്തില്‍ വിവാഹ സീസണ്‍ ആണ്. വിവാഹത്തിന് ആഭരണമായിട്ടാണ് എല്ലാവരും സ്വര്‍ണം വാങ്ങിക്കുക. ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്റെ വില മാത്രം നല്‍കിയാല്‍ പോര.
സ്വര്‍ണം വാങ്ങുമ്പോള്‍ ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവ കൂടി പവന്‍വിലയ്ക്ക് പുറമെ കൊടുക്കേണ്ടി വരും. എന്നാല്‍ ആഭരണമായാണ് സ്വര്‍ണം വാങ്ങുന്നത് എങ്കില്‍ ഇതിന് പുറമെ പണിക്കൂലി കൂടി ആവശ്യമാണ്. പല ജ്വല്ലറികളും വ്യത്യസ്ത നിരക്കിലാണ് പണിക്കൂലി ഈടാക്കുന്നത്. ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞത് 65000 രൂപയെങ്കിലും ഒരു പവന്റെ സ്വര്‍ണാഭരണത്തിന് വേണ്ടി വരും.












Click it and Unblock the Notifications