Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില അല്‍പ്പം ഇറങ്ങി; ഇന്ത്യന്‍ രൂപ തകരുന്നു... എണ്ണ വിലയിലും ഇടിവ്, അറിയാം ഇന്നത്തെ പവന്‍ വില

കൊച്ചി: വന്‍ ഇടിവിന് ശേഷം കുതിച്ച സ്വര്‍ണവില ഇന്ന് അല്‍പ്പം കുറഞ്ഞു. വാരാന്ത്യത്തില്‍ രേഖപ്പെടുത്തിയ കുറവില്‍ അമിത പ്രതീക്ഷ വേണ്ടെന്ന് വിപണി നിരീക്ഷകര്‍. വരുംദിവസങ്ങളില്‍ വില കൂടാനുള്ള സാധ്യത ഏറെയാണ്. ആഗോള വിപണി സാഹചര്യം പരിശോധിച്ചാണ് ഈ വിലയിരുത്തല്‍. അമേരിക്ക പലിശ കുറയ്ക്കുമെന്ന അഭ്യൂഹം ശക്തമായതും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ആശങ്കയുണ്ടാക്കുന്നത്.

കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15ല്‍ നിന്ന് ആറ് ശതമാനമാക്കി കുറച്ചതോടെയാണ് സ്വര്‍ണത്തിന് 4000 രൂപയോളം കുറഞ്ഞിരുന്നത്. പവന് 50400 രൂപ വരെ എത്തിയത് ഉപഭോക്താക്കള്‍ക്ക് നേട്ടമായി. എന്നാല്‍ പിന്നീട് ഘട്ടങ്ങളായി ഉയര്‍ന്നു. അന്തര്‍ദേശീയ വിപണിയിലെ മാറ്റമാണ് ഇതിന് കാരണം എന്നായിരുന്നു ജ്വല്ലറി വ്യാപാരികളുടെ പ്രതികരണം. അറിയാം ഇന്നത്തെ പവന്‍ വില എത്രയെന്ന്...

goldprice-august3

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 51760 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 80 രൂപയുടെ മാത്രം കുറവാണുള്ളത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6470 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 5355 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 90 രൂപയില്‍ തുടരുകയാണ്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് വില കുതിക്കുകയാണ്. 2442 ഡോളര്‍ ആണ് പുതിയ നിരക്ക്.

അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കൂടുന്നതിനാല്‍ കേരളത്തിലും വരുംദിവസങ്ങളില്‍ വില ഉയര്‍ന്നേക്കും. മാത്രമല്ല, ഡോളര്‍ സൂചിക ഇടിയുകയാണ്. 103.22 എന്ന നിരക്കിലാണ് സൂചിക. ഇതും സ്വര്‍ണവില കൂടുമെന്ന സൂചനയാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞിട്ടുണ്ട്. 83.80 എന്ന നിരക്കിലെത്തി എന്നാണ് റിപ്പോര്‍ട്ട്. രൂപയെ കരകയറ്റാന്‍ റിസര്‍വ് ബാങ്ക് ഇടപെട്ടേക്കും.

1947ല്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 3.30 ആയിരുന്നു. 2005ല്‍ 43.50 എന്ന നിരക്കിലെത്തി. 2014ല്‍ 60.95 ആയി. രൂപയുടെ മൂല്യമിടിയുമ്പോള്‍ പ്രവാസികള്‍ക്ക് നേട്ടം ലഭിക്കുമെങ്കിലും ആഭ്യന്തര വിപണിയില്‍ തിരിച്ചടിയാണ്. ക്രൂഡ് ഓയില്‍ വില ഇടിയുന്നു എന്ന മാറ്റവും ഇപ്പോള്‍ സംഭവിക്കുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 76.81 ഡോളര്‍ ആണ് പുതിയ വില. യുഎഇയുടെ മര്‍ബണ്‍ ക്രൂഡിന് 75.69 ഡോളര്‍ എന്ന നിരക്കാണുള്ളത്.

ആഗോള വിപണിയില്‍ വില ഉയരുന്നതിനാല്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ സ്വര്‍ണവില കൂടിയേക്കും. ആഭരണം ഉള്‍പ്പെടെ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് ഉപയോഗിക്കുന്നതാകും നല്ലത്. വിവാഹ ആവശ്യങ്ങള്‍ക്കുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ വന്‍ ഇളവ് നല്‍കുന്ന ജ്വല്ലറികളുമുണ്ട്. സ്വര്‍ണവില, പണിക്കൂലി, നികുതി, വില്‍ക്കുമ്പോഴുള്ള വില, ബില്ലില്‍ കാണിച്ചിരിക്കുന്ന വിവരങ്ങള്‍ എന്നിവയെല്ലാം ഉപഭോക്താവ് വിശദമായി വ്യാപാരികളോട് ചോദിച്ചറിയണം.

കഴിഞ്ഞ മാസങ്ങളില്‍ സ്വര്‍ണവില വലിയ തോതില്‍ കുതിച്ചിരുന്നു. ചൈനയില്‍ നിന്നുള്ള ആവശ്യം കൂടിയതായിരുന്നു കാരണം. പിന്നീട് ചൈനക്കാര്‍ സ്വര്‍ണം വിറ്റഴിക്കാന്‍ തുടങ്ങിയതോടെ അന്തര്‍ദേശീയ വിപണിയില്‍ നേരിയ ഇടിവ് സംഭവിച്ചു. ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന വിവരം വന്നത് നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകമാണ്. അതുകൊണ്ടുതന്നെ സ്വര്‍ണവില ഉയരാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+