Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; വരും ദിവസങ്ങളിലും കൂടുമെന്ന് റിപ്പോര്‍ട്ട്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവിലയെത്തി. വൈകാതെ 42000 എന്ന സര്‍വകാല റെക്കോര്‍ഡ് മറികടക്കുമെന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ സ്വര്‍ണത്തിന് മാത്രമല്ല, വെള്ളിക്കും വില വര്‍ധിച്ചിട്ടുണ്ട്.

ആഗോള വിപണിയിലുണ്ടായ ആശങ്കയാണ് സ്വര്‍ണത്തിന് വില കൂട്ടുന്നത്. 10 ഗ്രാം സ്വര്‍ണത്തിന് 60000 രൂപ വരെ എത്താനുള്ള സാധ്യത ഈ വര്‍ഷമുണ്ട് എന്നാണ് നിരീക്ഷണം. 2023 ജനുവരിയിലെ ഓരോ ദിവസവും വില വര്‍ധിച്ചു വരികയാണ്. 1300 രൂപയുടെ വര്‍ധനവാണ് ഈ മാസമുണ്ടായത്.

ഇന്നത്തെ വില

ഇന്നത്തെ വില

ഒരു ഗ്രാം സ്വര്‍ണത്തിന് 5235 രൂപയാണ് ഇന്നത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ 41880 രൂപയാണ്. കഴിഞ്ഞ രണ്ടു ദിവസം വിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസം 20ന് 41880 രൂപയാണ് രേഖപ്പെടുത്തിയത്. ഇതില്‍ നിന്ന് 80 രൂപ കുറഞ്ഞെങ്കിലും ഇപ്പോള്‍ വീണ്ടും അതേ വിലയിലേക്ക് എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് കരുതുന്നത്.

ഏറ്റവും ഉയര്‍ന്ന നിരക്ക് 42000

ഏറ്റവും ഉയര്‍ന്ന നിരക്ക് 42000

സ്വര്‍ണവില കേരളത്തില്‍ ഇന്നു വരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് 42000 രൂപയാണ്. കൊവിഡിന്റെ ആശങ്ക ശക്തമായിരുന്ന 2020 ആഗസ്റ്റിലായിരുന്നു ഈ റെക്കോര്‍ഡ് വിലയിലെത്തിയത്. പിന്നീട് ഘട്ടങ്ങളായി കുറഞ്ഞ് 37000ത്തിന് താഴെ വരെ എത്തിയിരുന്നു. ശേഷം ക്രമേണ വര്‍ധിക്കുകയാണ്. ഇപ്പോള്‍ വീണ്ടും 42000ത്തിലേക്ക് അടുത്തിരിക്കുന്നു.

സ്വര്‍ണം ആഭരണമായി കിട്ടണമെങ്കില്‍

സ്വര്‍ണം ആഭരണമായി കിട്ടണമെങ്കില്‍

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വിലയാണ് 41880 രൂപ. എന്നാല്‍ ഒരു പവന്‍ സ്വര്‍ണം ആഭരണമായി കിട്ടണമെങ്കില്‍ പണിക്കൂലി കൂടി നല്‍കേണ്ടതുണ്ട്. ആറ് ശതമാനം മുതലാണ് മിക്ക ജ്വല്ലറികളിലും പണിക്കൂലി വാങ്ങുന്നത്. ചില ജ്വല്ലറികള്‍ ഇതിന് താഴെയുള്ള കൂലിയും വാങ്ങുന്നുണ്ട്. വിപണി വിലയുടെ 6 ശതമാനം കൂടി ചേര്‍ത്താല്‍ കിട്ടുന്ന സംഖ്യയാണ് ഒരു പവന്‍ ആഭരണം ലഭിക്കാന്‍ വരുന്ന ചെലവ്.

വില്‍ക്കുന്നവര്‍ക്ക് ഇത് നല്ല സമയം

വില്‍ക്കുന്നവര്‍ക്ക് ഇത് നല്ല സമയം

സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. കാരണം നേരത്തെ വില കുറഞ്ഞ വേളയില്‍ വാങ്ങിയ സ്വര്‍ണത്തിന് ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ ലഭിക്കുക. വിപണി വിലയില്‍ നിന്ന് 1000 രൂപ കുറച്ചാണ് മിക്ക വില്‍പ്പന കേന്ദ്രങ്ങളിലും സ്വര്‍ണം വാങ്ങുന്നത്. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ഈ വില നിശ്ചയിക്കുക. വില്‍ക്കുന്ന വേളയില്‍ ബില്ല് വാങ്ങുകയും സൂക്ഷിക്കുകയും ചെയ്യുന്നത് ഏറെ ഉപകാരപ്പെടും.

വില പിടിവിട്ട് ഉയരാന്‍ കാരണം

വില പിടിവിട്ട് ഉയരാന്‍ കാരണം

ആഗോള സാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങളാണ് സ്വര്‍ണ വില പിടിവിട്ട് ഉയരാന്‍ കാരണം. സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് മിക്ക രാജ്യങ്ങളും ഭയക്കുന്നു. ലോകത്തെ പ്രധാന ഐടി കമ്പനികളെല്ലാം ചെലവ് ചുരുക്കുകയാണ്. പലരും ജോലിക്കാരെ പിരിച്ചുവിട്ടു. പിരിച്ചുവിടല്‍ പ്രഖ്യാപിച്ച കമ്പനികളുമുണ്ട്. ഇതോടെയാണ് നിക്ഷേപകര്‍ കൂടുതല്‍ ആശങ്കയിലായത്.

നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക്

നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക്

ആശങ്കയിലാകുന്ന നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നത് സ്വാഭാവികമാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് എല്ലാവരും സ്വര്‍ണത്തെ കാണുന്നത്. വലിയ നഷ്ടം ഒരിക്കലും സ്വര്‍ണ നിക്ഷേപത്തിന് ഉണ്ടാകില്ല. അതേസമയം, വിപണിയില്‍ മറ്റേതൊരു നിക്ഷേപവും വിശ്വസിച്ച് ഇറക്കാന്‍ സാധിക്കാത്ത സാഹചര്യമാണിപ്പോള്‍ എന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ഇന്ത്യയില്‍ സ്വര്‍ണവില ഉയരാന്‍...

ഇന്ത്യയില്‍ സ്വര്‍ണവില ഉയരാന്‍...

രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയില്‍ സ്വര്‍ണവില ഉയരാന്‍ ഒരു കാരണമാണ്. അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ പലിശ നിരക്കില്‍ വരുന്ന മാറ്റം, ഡോളറിന്റെ മൂല്യ വ്യതിയാനം എന്നിവയും സ്വര്‍ണവിലയിലെ മാറ്റത്തിന് കാരണമാകും. വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാനിരുന്നവര്‍ക്കാണ് ഇപ്പോള്‍ വലിയ തിരിച്ചടി. പലരും നേരത്തെ ബുക്ക് ചെയ്ത് ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+