Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും കുതിച്ചു; മഞ്ഞലോഹം വിട്ടുപിടിക്കാം... രണ്ട് ദിവസത്തിനിടെ കൂടിയത് 1000 രൂപ

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ആഗോള തലത്തില്‍ വന്‍ മാറ്റമാണ് സ്വര്‍ണവിലയില്‍ സംഭവിക്കുന്നത്. നേരത്തെ വില കുറയുന്നതായിരുന്നു ട്രെന്‍ഡ് എങ്കില്‍ ഇപ്പോള്‍ ഉയരുകയാണ്. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് വിവരം. നേരത്തെ കുറഞ്ഞിരുന്ന ക്രൂഡ് ഓയില്‍ വിലയും ഇപ്പോള്‍ കൂടുകയാണ്. ഡോളര്‍ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നു എന്നത് മാത്രമാണ് സ്വര്‍ണവില കുറയാന്‍ സാധ്യതയുള്ള ഒരു ഘടകം.

ഞായറാഴ്ച അമേരിക്ക നടത്തിയ നീക്കമാണ് വിപണിയില്‍ ആശങ്കയ്ക്ക് ഇടയാക്കിയത്. തിങ്കളാഴ്ച കേരളത്തില്‍ സ്വര്‍ണം പവന് 480 രൂപ വര്‍ധിച്ചു. ഇന്ന് 560 രൂപയും കൂടി. ഇതേ ട്രെന്‍ഡ് വരും ദിവസങ്ങളിലും തുടരുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. 22 കാരറ്റിന് പുറമെ 18 കാരറ്റ് സ്വര്‍ണത്തിനും വില വന്‍തോതില്‍ കൂടിയിട്ടുണ്ട്. ഏറ്റവും പുതിയ പവന്‍വില അറിയാം...

goldprice-november19-1

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 56520 രൂപയാണ് വില. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 7065 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5830 രൂപയിലെത്തി. വെള്ളിയുടെ വിലയിലും വര്‍ധനവ് പ്രകടമാണ്. ഗ്രാമിന് 2 രൂപ വര്‍ധിച്ച് 99 രൂപയിലെത്തി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 60000 രൂപയ്ക്ക് മുകളില്‍ ചെലവ് വരും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് മുതല്‍ നാല് ശതമാനം വരെ കുറച്ചുള്ള തുക കിട്ടും.

സ്വര്‍ണവില ഉയരാന്‍ കാരണം ഇതാണ്

കഴിഞ്ഞ ദിവസം ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2570 വരെ ഇടിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് 2622 ഡോളറായി ഉയര്‍ന്നു. അതേസമയം, ഡോളര്‍ സൂചിക 106 എന്ന നിരക്കില്‍ തുടരുകയാണ്. ഏറെ നാള്‍ക്ക് ശേഷം കഴിഞ്ഞാഴ്ചയാണ് സൂചിക ഉയര്‍ന്ന് 106ല്‍ എത്തിയത്. ഈ നിരക്കിലെത്തുമ്പോള്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ യുക്രെയ്‌നിലെ പുതിയ സാഹചര്യം തിരിച്ചടിയായി.

റഷ്യയ്‌ക്കെതിരായ ആക്രമണത്തിന് അമേരിക്ക എല്ലാ സഹായവും യുക്രെയ്‌ന് നല്‍കുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്കന്‍ മിസൈലുകള്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. ട്രംപ് അധികാരമേല്‍ക്കുന്നതോടെ യുക്രൈന് നല്‍കുന്ന സഹായം നിര്‍ത്തുമെന്നാണ് കരുതുന്നത്. അതുവരെ മേഖല കൂടുതല്‍ സംഘര്‍ഷഭരിതമാകുമെന്ന ആശങ്കയാണ് ഇപ്പോള്‍ സ്വര്‍ണവില ഉയര്‍ത്തുന്നത്.

ക്രൂഡ് ഓയില്‍ വിലയിലും വര്‍ധനവ് പ്രകടമായിട്ടുണ്ട്. ബ്രെന്റ് ക്രൂഡിന് 73.51 ഡോളര്‍ ആണ് ബാരല്‍ വില. റഷ്യയിലെയും പശ്ചിമേഷ്യയിലെയും സാഹചര്യം മോശമായി തുടരുമെന്ന് ഉറപ്പായതാണ് വില വീണ്ടും വര്‍ധിക്കാന്‍ കാരണം. ചൈനയില്‍ നിന്നുള്ള ആവശ്യം കുറഞ്ഞതോടെ നേരത്തെ ക്രൂഡ് വില താഴ്ന്നിരുന്നു. എന്നാല്‍ മാറിയ രാഷ്ട്രീയ അന്തരീക്ഷമാണ് ക്രൂഡിനും സ്വര്‍ണത്തിനും വില കൂട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+